മഹാമഞ്ജിഷ്ടാസവം ( ശാർങധര സംഹിത )
മഞ്ജിഷാമുസ്കകുടജഗുളുചീ കുഷ്ഠനാഗദൈ ഭാർങീക്ഷദാ വചാനിംബ നിശാദ്വയഫലതികെ പടോലകടുകാമുർവാ വിഡംഗാസനചിതകൊ ശതാവരീതായമാണ് കൃഷ്ണേന്ദയവവാശകെ ഭംഗരാജമഹാദാരു പാഠാഖദിർചന്ദനെല്ല തിവ്യദ്വരുണകെരാത് ബാകുചീകൃതമാലകെ ശാഖാടകമഹാനിംബ കരഞ്ജാതിവിഷാജി ഇന്ദവാരുണികാനന്താ ശാരിബാപർപ്പടൈഃ സ്മെ ? ഏഭികൃതം പിബേൽ ക്വാഥം കണാഗുൽഗുലു സംയുതം അഷ്ടാദശാസു കുഷുഷു വാതരക്താർദ്ദിതേ തഥാ ഉപദംശേശ്ലീപദേ ച പ്രസുപ്ത പക്ഷഘാതകേ മേദോദോഷേ നേത്രരോഗേ മഞ്ജിഷ്ടാദിൽ പ്രശസ്യതേ .
മഞ്ചട്ടിക്കോല് , മുത്തങ്ങ , കുടകപ്പാലയരി , ചിറ്റമൃത് , കൊട്ടം , ചുക്ക് , ചെറു തേക്കിൻവേര് , ചെറുവഴുതിനവേര് , വയമ്പ് , വേപ്പിൻതൊലി , മഞ്ഞൾ , മരമഞ്ഞത്തൊലി , കടുക്കത്തോട് , താനിക്കത്തോട് , നെല്ലിക്കത്തോട് , കാട്ടു പടോലം , കടുരോഹിണി , പെരുങ്കുറുമ്പവേര് , വിഴാലരിപ്പരിപ്പ് , വേങ്ങക്കാതൽ , കൊടുവരിക്കിഴങ്ങ് ശുദ്ധി , ശതാവരിക്കിഴങ്ങ് , ബ്രഹ്ലി , തിപ്പലി , കുടകപ്പാലവേർത്തോല് , ആടലോടകംവേര് , കഞ്ഞണ്ണി , പെരുമരത്തൊലി , പാടക്കിഴങ്ങ് , കരിങ്ങാലി , ചന്ദനം , രക്തചന്ദനം , തികോല്പക്കൊന്ന , നീർമാത കൂത്താലി , പുത്തരിച്ചുണ്ടവേര് , കാർകോകിലരി , കൊന്നത്തൊലി , നിലവേ ച്ച് ഉങ്ങിൻതൊലി , അതിവിടയം , ഇരുവേരി , കാട്ടുവെള്ളരിവേര് , കൊടിത്തു വവേര് , നന്നാറിക്കിഴങ്ങ് , പർപ്പടകപ്പുല്ല് , ശുദ്ധിചെയ്ത ഗുൽഗുലു ഇവ 150 ഗ്രാം വീതം കഴുകി തറച്ചുണക്കി 122.880 ലി തിളച്ചവെള്ളത്തിൽ കഷായംവച്ചു കുറുക്കി 30.20 ലി . ആയാൽ എടുത്തരിച്ചു 12 കി.ഗ്രാം ശർക്കര ചേർത്തലിയിച്ചു തണുത്താൽ 3 കി.ഗ്രാം തേനും ചേർത്തു യോജിപ്പിച്ചു നെയ്യമയങ്ങിയ ഭരണിയിലാക്കി 360 ഗ്രാം താതിരിപ്പൂവും പൊടിച്ചുചേർ ത്തു യോജിപ്പിച്ച് അടച്ചുകെട്ടി ശിലമൺചെയ്തു ഒരുമാസം കഴിഞ്ഞാൽ തെളി അരിച്ചു കുപ്പികളിലാക്കി സൂക്ഷിക്കണം . ഈ മഹാമഞ്ജിഷാസവം എല്ലാവിധ കുഷ്ഠരോഗങ്ങളേയും ശമിപ്പിക്കും . കുടാതെ വാതരക്തം അർദ്ദിതം , ഉപദംശം , ശ്ലീപദം , തരിപ്പ് , പ ക്ഷാഘാതം , ദുർമ്മേദസ്സ് , നേത്രരോഗം എന്നിവകളേയും ശമിപ്പിക്കും . ഇത് വിശേഷിച്ചും വാത്രപ്രധാനമായ വണശമനത്തിന് ഏറ്റവും നല്ലതാണ് .
മരമഞ്ഞത്തൊലിയെ കുറിച്ച് കൂടുതല്‍ പറയാമോ
ReplyDelete