നിംബത്വഗാദി കഷായം

നിംബത്വഗാദി കഷായം 

നിംബ ത്വക് ത്രിഫലാപടോ ല രജനീ വാ ശാമ്യതാ ശാരി ബാ 
ശ്യാമാ താമലകീ പലം കഷബലാനീലി സ്ഥിരാ യഷ്ടിഭിഃ 
സിദ്ധോ മാക്ഷിക പിപ്പ ലീ ഗിരിജ തു പ്രക്ഷേപണാൽ സംസ്കൃത : 
ക്വാഥഃ കുംഭ ഹലീമ കം പ്രശമയേൽ ഭിന്നന്ദി നൈഃ പഞ്ച ഷൈ: 

അർത്ഥം : വേപ്പിൻത്തൊലി ,ത്രിഫലത്തോട് ,പടവലത്തണ്ട് ,വരട്ടു മഞ്ഞൾ ,ആടലോടക വേര് ,ചിറ്റമ്യത് ,നറു നീണ്ടിക്കിഴങ്ങ് ,ത്രികോൽപ ക്കൊന്ന ,നെല്ലിക്കത്തോട് ,കുമിഴിൽ വേര് ,കുറുന്തോട്ടി വേർ ,നീലയമരി വേർ ,ഓരില വേർ ,ഇരട്ടി മധുരം ഇവ കൊണ്ടുണ്ടാക്കിയ കഷായം  തേൻ .തിപ്പലിപ്പൊടി ,കന്മദം ഇവ മേമ്പൊടി ചേർത്ത് സേവിച്ചാൽ കുംഭകാമില ശമിക്കും 

Comments