കാട്ടു മുന്തിരി / വള്ളി മാങ്ങ


കാട്ടു മുന്തിരി / വള്ളി മാങ്ങ

ശാ. നാ : Ampelocissus latifolia ( Roxb.) Planch.
കുടുംബം:Vitaceae
ഇംഗ്ലീഷ്:Wild Grape vine
സംസ്കൃതം: അമ്ലവേദസം
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന വലിയ ആരോഹി സസ്യം. കേരളത്തിലെ നിത്യഹരിതവനങ്ങളിലും കാവുകളിലും ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. ഹസ്താ കാരത്തിലുള്ള ഇടത്തരം വലുപ്പമുള്ള ഇലകൾ ഭാഗികമായി ദന്തുരങ്ങളാണ്. തവിട്ടു കലർന്ന ചുവപ്പു നിറത്തിലുള്ള ചെറിയ പൂക്കൾ മഴക്കാലത്തിനു തൊട്ടുമുമ്പ് വിരിയുന്നു. മെയ് - ജൂൺ മാസത്തോടെ കായ്കൾ വിളയുന്നു.കായകൾ വലിയ കുലകളായി കാണപ്പെടുന്നു. ആയുർവേദ ഔഷധ നിർമാണം ഉപയോഗിക്കുന്നത് 

ഇതിന്റെ മൂപ്പെത്തിയ കായ്കൾ (പഴുക്കുന്നതിനു മുമ്പേ) അച്ചാറിടാൻ നല്ലതാണ്. മുള്ളൻപന്നി, കുറുക്കൻ എന്നീ സസ്തനികൾ കാട്ടു മുന്തിരി കഴിക്കാറുണ്ട്.

Comments