Random Post

മന്ദാരം






ആയുർവേദ ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധ സസ്യമാണ് മന്ദാരം .

ശാസ്ത്രനാമം

========================

ബഹുനിയ വാറിഗേറ്റ /ഹുനിയ പെർപുറെ ലിൻ/ബഹുനിയ ടോമൻടോസ


കുടുംബം/Family

========================

സെസാൽപിനോടിയെ


ഇതര ഭാഷാ നാമങ്ങൾ/vernacular names

========================

മലയാളം:മന്ദാരം

സംസ്‌കൃതം:കാഞ്ചനാര,ഗോവിധാര, ഗാന്ധാരി, ശോനപുഷ്പക,കർഭുധാര,സ്വല്പ കേസരി, യുഗപത്രക,ചമരിക

ഹിന്ദി:കാഞ്ചനാർ

തെലുങ്ക്:ദേവ കാഞ്ചനാമു

തമിഴ്:മന്ദാറെ

ഗുജറാത്തി:ചെമ്പകത്തി

ബംഗാളി:കാഞ്ചന


ആയുർവേദത്തിൽ/ayurveda categorization

========================

ചരക സംഹിതയിൽ വമനോപകമയി പറയപ്പെടുന്നു  ചർദിപിക്കുന്ന ഔഷധ സസ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്ന് സാരം.

സുശ്രുത സംഹിതയിൽ ആകട്ടെ കാഷായ വർഗ്ഗത്തിലും 

വാഗ്ഭടൻ ശോധന ദ്രവ്യമായും കണക്കാക്കുന്നു .


വിതരണം

========================

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും കണ്ടു വരുന്നു കേരളത്തിലെ കാലവസ്ഥയിൽ സുലഭമായി വളരുന്നു .ഔഷധ സസ്യമായും പൂന്തോട്ടങ്ങളിലും ആരാധനാലയങ്ങളിലും നട്ട്ളർത്തുന്നു.


ഇനങ്ങൾ\types:

========================

പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ 

വെള്ള മന്ദാരം_bahunia variegata  എന്നും

ചുവന്ന മന്ദാരം_bahunia purpurea എന്നും

മഞ്ഞ മന്ദാരം _bahunia tomentosa എന്നും അറിയപെടുന്നു.


രൂപ വിവരണം/botanical description:

========================

കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-5മീറ്റർ വരെ ഉയരം വെക്കും ചില സ്ഥലങ്ങളിൽ ഇടത്തരം വൃക്ഷമായും ഇവ കണ്ട് വരാറുണ്ട്.

പുറം പട്ട:തവിട്ട് നിറത്തിൽ നീളത്തിൽ ഉള്ള വിള്ളലുകൾ കാണപ്പെടുന്നു തൊലിയുടെ ഉള്ളിലായി നേർത്ത പിങ്ക് നിറവും കാണാം. തണ്ട്: ഇടത്തരം  കട്ടിയുള്ള തണ്ടുകൾ തവിട്ട് കലർന്ന കാപ്പി നിറത്തിൽ കാണപ്പെടുന്നു. ഇലകൾ :കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള ഇലകൾക്ക് 6 മുതൽ 15 സെന്റിമീറ്റർ വരെ നീളവും വീതിയും കാണും. പൂക്കൾ:വെളുത്തനിറത്തിലുള്ള പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കൾക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം.   കായകൾക്ക് 7.5 മുതൽ 15 സെന്റിമീറ്റർ വരെ നീളവും 1.5 മുതൽ 1.8 വരെ വീതിയുമുണ്ടാകും. 

വിത്തു: ഒരു പോടിനുള്ളിൽ 10 മുതൽ 15 വരെ വിത്തുകൾ കാണപ്പെടും

മന്ദാരം പൂക്കുന്നത് മാർച്ച് മാസത്തിൽ ആണ് കായകൾ കാണപ്പെടുന്നത് മഴക്കാലത്ത് ആണ്.


രാസ ഘടകങ്ങൾ\chemical constituents

========================

പ്രധാനമായും ബീറ്റാ സിസ്റ്റീറോൾ ,ലൂപിയോൾ, കെംപ്ഫെറോൾ,3-ഗ്ലുക്കോസിഡ്‌ തുടങ്ങിയവ കാണപ്പെടുന്നു.


ഔഷധ യോഗ്യഭാഗം

========================

പട്ട, പുഷ്പം,


രസാധി ഗുണങ്ങൾ/properties

========================

രസം: കഷായം

ഗുണം:രൂക്ഷ,ലഘു

വീര്യം: ശീതം, 

വിപാകം: കടു


ഔഷധ ഗുണങ്ങൾ/indications

========================

ഗണ്ഡമാല, രക്ത പ്രധരം, രക്ത പിത്തം,മൂത്ര കൃച്ചം, വ്രണം, അർശസ്, മസൂരിക.


മാത്ര\dosage

========================

ചൂർണം:3_6 gm,ക്വാത 40_80ml, പുഷ്പ സ്വരസം 10-20 ml.


ഔഷധ യോഗങ്ങൾ\ ayurveda medicines

========================

കാഞ്ചനാര ഗുഗ്ഗുലു, കോവിധാരാതി കഷായം, കാഞ്ചനാര ഗുഡിക, കാഞ്ചനാര ക്വാത, ചന്ദനാസവം, ചിത്രകാതി തൈലം, ഉഷീരാസവം,മൂത്ര സഗ്രഹനീയ ക്വാതാ,ഗണ്ടമാല കണ്ടന രസം.തുടങ്ങിയവ...


ഔഷധ  പ്രയോഗങ്ങൾ\therapeutic uses

========================

കാഞ്ചനാര കഷായത്തിൽ സ്വർണ മാക്ഷിക ഭസ്മം ചേർത്ത് കൊടുത്താൽ മസൂരികയിലും ത്വക് രോഗങ്ങളിലും ഫലം കണ്ടു വരുന്നുണ്ട് മന്ദാരത്തിന്റെ തൊലി എടുത്ത് സമം ചുക്കും ചേർത്ത് ചതച്ചത് ഉള്ളിൽ കഴിച്ചാൽ എല്ലാ കണ്ട രോഗങ്ങളും ശമിക്കും.

മന്ദാരത്തിന്റെ പുറം പട്ടയും കണിക്കൊന്നയുടെ പുറം പട്ടയും ചേർത്ത് ഉണക്കി പൊടിച്ചെടുത്തു വേത് വച്ച് ആ മരുന്നിൽ മുറിവ് കഴുകിയാൽ എത്ര വലിയ വൃണങ്ങളും പെട്ടെന്ന് ഉണങ്ങും.

Post a Comment

0 Comments