കുടങ്ങൽ/ മുത്തിൾ

കുടങ്ങൽ/ മുത്തിൾ
___________________

ചതുപ്പുപ്രദേശങ്ങളിൽ നിലത്ത് പറ്റി പടർന്ന് വളരുന്ന ഒരു ഔഷധ സസ്യം ആണ് കുടങ്ങൽ മണ്ടുകപർണി -  മണ്ടുകി - ബ്രാഹ്മി - വലിയ ബ്രഹ്മി - സരസ്വതി -  ബ്രഹ്മമണ്ഡൂകി - ഗുലഗുഡി ബബസ - എന്നെല്ലാം കുടങ്ങലിന് പേരുകൾ ഉണ്ട്. 

ഇതിന്റെ രസം:- കഷായവും മധുരവും ആണ് 
ഗുണം:- ലഘുവും സരസവും ആണ് 
വീര്യം:- ശീതവും 
വീപാകം:- മധുരവും 
പ്രഭാവം:- മേദ്ധ്യവും ആണ്. 


സംസ്കൃതത്തിൽ മണ്ടുക പർണി എന്ന് അറിയപെടുന്നു. ഇത് വടക്കേ ഇന്ത്യയിലും തമിഴ് നാട്ടിലും ബ്രഹ്മി എന്ന പേരിലും അറിയപെടു ന്നുണ്ട്. 

മണ്ഡൂകപര്‍ണ്യാഃ സ്വരസഃ 
പ്രയോജ്യഃ ക്ഷീരേണ 
യഷ്ടീമധുകസ്യ ചൂര്‍ണ്ണം |
രസോ ഗുഡൂച്യാസ്തു 
സമൂലപുഷ്പ്യാഃ കല്‍കഃ 
പ്രയോജ്യഃ ഖലു ശംഖുപുഷ്പ്യാഃ||
ആയുഃ പ്രദാന്യാമയനാശനാനി ബലാഗ്നിവര്‍ണ്ണസ്വരവര്‍ദ്ധനാനി|
മേധ്യാനി ചൈതാനി രസായനാനി മേധ്യാ വിശേഷേണ ച ശംഖപുഷ്പീ||
ഇതി മേധ്യാരസായനാനി – എന്ന് ചരകസംഹിത.

ചരകസംഹിതയിലെ ബ്രാഹ്മരസായനയോഗങ്ങളിലും മുത്തിള്‍ ഒരു പ്രധാന ചേരുവയാണ്.

ബ്രാഹ്മീ കപോതവംഗാ സ്യാത് സോമവല്ലീ സരസ്വതീ
മണ്ഡൂകപര്‍ണ്ണീ മാണ്ഡൂകീ ത്വാഷ്ട്രീ ദിവ്യാ മഹൌഷധീ
ബ്രാഹ്മീ ഹിമാ സരാ തിക്താ ലഘുര്‍മധ്യാ ച ശീതളാ
കഷായാ മധുരാ സ്വാദുപാകായുഷ്യാ രസായനീസ്വര്യാ സ്മൃതിപ്രദാ കുഷ്ഠപാണ്ഡുമേഹാസ്രകാസജിത്
വിഷശോഥ ജ്വരഹരീ തദ്വന്‍മണ്ഡൂകപര്‍ണ്ണിനീ
– ഇങ്ങനെ ഭാവപ്രകാശനിഘണ്ടു

“മുത്തിള്‍ നന്നായരച്ചിട്ടു പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ബുദ്ധി നന്നായ് തെളിഞ്ഞിടും, വിക്കലിന്നും ഗുണം വരും”
എന്ന് നാട്ടുവൈദ്യം.

രക്തപിത്തഹരാണ്യാഹുര്‍ഹൃദ്യാനി ശൂഘ്നി ച
കുഷ്ഠ മേഹ ജ്വര ശ്വാസ കാസാരുചി ച ഹരാണി 
കഷായാ തു ഹിതാ പിത്തേ സ്വാദുപാക രസാ ഹിമാ
ലഘ്വീ മണ്ഡൂകപര്‍ണ്ണീ തു തദ്വദ്ഗോജിഹ്വികാ മതാ.
എന്ന് സുശ്രുതസംഹിത.

മണ്ഡൂകപര്‍ണ്ണീ രക്തപിത്തത്തെ ശമിപ്പിക്കുന്നു.ഹൃദയത്തിന് ആരോഗ്യദായകമാണ്.  ത്വക്-രോഗങ്ങള്‍,പ്രമേഹം, ജ്വരം, കാസശ്വാസങ്ങള്‍, അരുചി എന്നിവയില്‍ ഫലദായകമാണ്.
അഷ്ടാംഗഹൃദയത്തില്‍ വിവക്ഷിതമായ മണ്ഡൂകപര്‍ണ്ണ്യാദി രസായനം ബുദ്ധിവര്‍ദ്ധനവിന് ഏറ്റവുമധികം സഹായകമാണ്.
മുത്തിള്‍ നാഡീവ്യൂഹരോഗങ്ങളില്‍ അതീവഫലപ്രദമാണ്. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താന്‍ ഇതിനു കഴിവുണ്ട്. 

 (Dr.Pouse Poulose)

Comments