ആദാര്യാദി കഷായം

ആദാര്യാദി കഷായം 

( ചികിത്സാക്രമം- അ . 17 - വാതവ്യാധി ) ആദാരീസഹചരയോർമൂലക്വാഥം പിബേൽ പഗേ ഖജഃ പംഗുശ്ച പുരുഷോ ബലാതൈലം ച ശീലയേൽ

 കുമൂളിൻവേര് , കരിങ്കുറിഞ്ഞിവേര് , ഇവ സമം കഷായം . ഖജരോഗം , പംഗുത്വം ഇവയിൽ ഹിതമാണ് . ഈ രോഗങ്ങളിൽ ബലാതൈലം അകത്തേക്കും പുറത്തേക്കും ഉപയോഗിക്കേണ്ടതാണ് . അനുഭൂത്രപ്രകാരം സഹചരത്തിന്റെ സ്ഥാനത്ത് സഹചരാദികഷായയോഗം ചേർത്തു ആദാരീസഹചരാദി എന്ന പേരിലും പ്രയോഗിച്ചുവരുന്നുണ്ട് . അതായത് കൂമുള്ളിൻ വേരും കരിംകുറുഞ്ഞിവേരും മൂന്നു കഴഞ്ചു വീതം . ദേവതാരം 2 കഴഞ്ച് , ചുക്ക് 1 കഴഞ്ച് എന്നിപ്രകാരം . 

Comments