അമൃതോത്തരം കഷായം

അമൃതോത്തരം കഷായം 

( വി , ഒ.എസ് . ) ( സ.യോ. - ജ്യരം - നാഗരാദികഷായം ) നാഗരാമൃതഹരീതകി കമാ ന്നാഗഹസ്തനയനാംഘിഭാഗശഃ സാധുസിദ്ധമുദകം സശർക്കരം നാശയത്യഖിലദോഷജം ജ്വരം ചുക്ക് , ചിറ്റമൃത് , കടുക്കത്തോട് ഇവ ക്രമത്തിൽ 2-6-4 എന്നീ ഭാഗങ്ങളായി എടുത്ത് ഉണ്ടാക്കുന്ന കഷായം പഞ്ചസാര ചേർത്ത് സേവിച്ചാൽ ത്രിദോഷജമായ ജ്വരവും ശമിക്കും . ഇവിടെ നാഗഹസ്തനയനാംഘിഭാഗശഃ എന്നതുകൊണ്ടാണ് ഓരോന്നിന്റേയും ഭാഗ്രകമം പറഞ്ഞിട്ടുള്ളത് . നാഗം എന്നാൽ ആന . ഇവിടെ അഷ്ടദിഗ്ഗജങ്ങളാണ് വിവിക്ഷ . അംഘിഭാഗം എന്നാൽ നാലിൽ ഒന്ന് . അഷ്ടദിഗ്ഗജങ്ങളുടെ നാലിൽ ഒന്ന്- 2 ഭാഗം ( ചുക്ക് ) . ഒരാനക്ക് മുന്നിലെ രണ്ടുകാലും തുമ്പിക്കയ്യും കൂട്ടി മൂന്നുകയ്യ് . ഗണപതിയെ സങ്കല്പ്പിക്കുക . അഷ്ടദിഗ്ഗജങ്ങളും ദേവരൂപികൾ തന്നെ . ആകെ ഇരുപത്തിനാലു കയ്യ് . അതിന്റെ നാലിൽ ഒന്ന് 6 ഭാഗം ( അമൃത് ) . അഷ്ടദിഗ്ഗജങ്ങൾക്ക് ആകെ കണ്ണുകൾ പതിനാറ് . അതിന്റെ നാലിൽ ഒന്ന് 4 ഭാഗം ( കടുക്ക ) . ചികിത്സാക്രമത്തിലും ഇതേ യോഗം കാണുന്നു ചികിത്സാമജരി ( ജ്വരം - 50.അമൃതോത്തരം അമൃതാരേചക്യാദി കഷായം ) യിലെ ഭാഷാശ്ളോകം നോക്കുക . അമൃതുമറുകഴഞ്ചോയ് രേചകീ നാൽക്കഴഞ്ചാ യഖിലമിരുകഴഞ്ചോയ് കൊണ്ടു പക്വം കഷായം ഗുളലവണസമേതം തത് പിബേദാശു തീരും പനിയൊടു മലസംഗം വീക്കവും കാമിലാ ച സർവരോഗചികിത്സാരതത്തിലാകട്ടെ ഇങ്ങിനെ പറയുന്നു . പനിയുള്ളവർക്കു വയറിളക്കുവാൻ അമൃതാറു കഴഞ്ചാക്കു നാൽക്കഴഞ്ചു കുടുക്കയും ചുക്കു രണ്ടു കഷായത്താൽ വിരേചിച്ചൊഴിയും ജ്വരം ചിറ്റമൃതു കഴഞ്ച് ആറ് , കടുക്ക കഴഞ്ച് നാല് , ചുക്ക് കഴഞ്ച് രണ്ട് ഇവകൊണ്ടുള്ള കഷായം വിരേചനമു ണ്ടാക്കി പനിയെ കളയും . 

Comments