AYURVEDA DHANVANTARI - MS (Ay)

ആയുർവേദ ശാസ്ത്രത്തിൽ MS കഴിഞ്ഞ ഡോക്ടർമാർ അറിയപ്പെടുന്നത് AYURVEDA DHANVANTARI - MS (Ay) എന്നാണ് എന്നുപറഞ്ഞാൽ ശാസ്ത്രം കയ്യിലെടുക്കാനും അവ ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്ത് രോഗിയെ സുഖപ്പെടുത്താനും അധികാരം ലഭിച്ചവർ, ചുരുക്കി പറഞ്ഞാൽ സുശ്രുതന്റെ ഗുരുനാഥനായ ധന്വന്തരിയുടെ പിന്മുറക്കാർ. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അന്നുണ്ടായിരുന്ന സാമൂഹിക എതിർപ്പുകളെ എല്ലാം അതിജീവിച്ച് കൊണ്ടാണ് സുശ്രുതനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ശസ്ത്രക്രിയ ശാഖയ്ക്ക് രൂപം കൊടുത്തത്. അത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും, അതിന് എല്ലാവിധ പിന്തുണയും തരുന്നത് ആ കാലഘട്ടത്തിലെ ആയുർവേദത്തിൽ വളരെയധികം വിശ്വാസം അർപ്പിച്ചിരുന്ന രാജാക്കന്മാരായിരുന്നു. അന്ന് രാജാവിന്റെ അനുമതിയോടു കൂടിയാണ് ശസ്ത്രക്രിയ ചെയ്തിരുന്നത് ഇന്നത് ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി നടക്കുന്നു എന്ന് മാത്രം.

(ഡോ.പൗസ് പൗലോസ്)

Comments