അപരാജിത ധൂപചൂർണ്ണം

മഴക്കാലം എന്നത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഒരു കാലഘട്ടമാണ് ഈ കാലഘട്ടത്തിൽ പടർന്നുപിടിക്കുന്ന വ്യാധികളിൽ നിന്ന്  സുരക്ഷ നേടാൻ നമ്മൾ എന്തെല്ലാം മുൻകരുതലുകൾ ആണ് എടുക്കേണ്ടത് എന്നത് ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിന് അനിവാര്യമാണ്. നമ്മൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും ഔഷധ ദ്രവ്യങ്ങൾ ഇട്ട് പുകക്കുക എന്നതിന് പ്രാചീന കാലം മുതലേ ഒരുപാട് പ്രസക്തിയുണ്ട് പണ്ടുകാലത്ത് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായും പ്രാർത്ഥനയുടെ സമയത്തും, മരിച്ച വീടുകളിലും, ശുഭകരമായ കർമ്മങ്ങൾ ചെയ്യുന്നതിന് മുമ്പായി കുന്തിരിക്കം, സാമ്പ്രാണി, അഖിൽ, അഷ്ടഗന്ധം മുതലായ ഒരുപാട് ഔഷധഗുണമുള്ള ദ്രവ്യങ്ങൾ പുകക്കുക പതിവുണ്ടായിരുന്നു.

അന്തരീക്ഷത്തെ വിശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്ന അത്തരം ആചാരങ്ങൾ ഈ കാലഘട്ടത്തിൽ പല ശാസ്ത്രീയമായ പഠനങ്ങളിലൂടെ അന്തരീക്ഷത്തിലെ രോഗാണുക്കളുടെ അളവിൽ കുറവ് വരുത്തുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അഷ്ടാംഗഹൃദയത്തിൽ ഇത്തരം കൃമിനാശവും രോഗാണുനാശവും ആയ ഒരുപാട് ആയുർവേദ യോഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. 

പഞ്ചമഹാഭൂതങ്ങൾ വളരെയധികം പ്രാധാന്യമുള്ള രണ്ടു ഭൂതങ്ങൾ ആണ് ആകാശവും വായുവും. അതുകൂടാതെ ഏറ്റവുമധികം മലിനമാക്കപ്പെടുന്നതും ജീവജാലങ്ങളുടെ നിലനിൽപ്പിന് അനിവാര്യവുമായ രണ്ടു ഭൂതങ്ങൾ ആണ് ഇവ രണ്ടും. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നതിനാലും വായുജലാകാശ മഹാഭൂതങ്ങൾ മലിനമാക്കപ്പെടുന്നതിനാലും പകർച്ചവ്യാധികൾ വളരെയധികം വർദ്ധിക്കുവാൻ കാരണമാകുന്നു.

ഇത്തരം ഈർപ്പമുള്ള അന്തരീക്ഷം എന്നു പറയുന്നത് ഫംഗസുകൾ വളരുവാൻ ഏറ്റവും നല്ല ഒരു സാഹചര്യം ഒരുക്കുന്നു. നമ്മളെല്ലാം വസ്ത്രങ്ങൾ കരിമ്പന കുത്തുക,  വെള്ളനിറത്തിലുള്ള പൂപ്പൽ ബാധ ലെതർ കൊണ്ടുണ്ടാക്കിയ ബാഗിലും ബെൽറ്റും മറ്റു വസ്തുക്കളിലും പറ്റിപ്പിടിക്കുന്നത് കണ്ടിട്ടുണ്ടാവും. അത് എന്താണെന്ന് ചോദിച്ചാൽ ഈർപ്പം ഉള്ള അന്തരീക്ഷം ഇത്തരം ഫംഗസുകൾക്ക് വളരാൻ ഏറ്റവും നല്ല ഒരു സാഹചര്യം ഒരുക്കുന്നു എന്നതിനാലാണ്.

പണ്ട് മഴക്കാലത്ത് ഇത്തരം പൂപ്പൽബാധ ഉണ്ടാകാതിരിക്കാൻ സാമ്പ്രാണി, കുന്തിരിക്കം, അഖിൽ, അയമോദകം, ഗുൽഗുലു മുതലായവ കനലിൽ ഇട്ട് പുകക്കുക എന്നൊരു പതിവ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നു. ഇത് പൂപ്പൽബാധ അകറ്റുവാൻ ചെയ്യുന്ന ഒരു പഴയ രീതിയാണ് പക്ഷേ ഇന്ന് പല പഠനങ്ങളിലും ഇത്തരം ഔഷധ ഗുണമുള്ള ദ്രവ്യങ്ങൾ ഇട്ടു പുകക്കുന്നതുകൊണ്ട് അണുബാധ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അഷ്ടാംഗഹൃദയത്തിൽ ജ്വര ചികിത്സയിൽ അപരാജിത ധൂപചൂർണ്ണം രോഗി വിശ്രമിക്കുന്ന മുറിയിൽ പുകക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. അതുകൂടാതെ മഴക്കാല പകർച്ചാവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വർഷങ്ങളായി അപരാജിത ധൂപചൂർണ്ണം നമ്മുടെ ഭവനങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിൽ ഉപയോഗിക്കുന്ന ഔഷധങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

വയമ്പ്- acorus calamus

നാൻമുകപ്പുല്ല്- actiniopter is dichotoma

അകിൽ- aqullaria agallocha

വേപ്പ്- azadiracta indica

എരിക്ക്- calotropis gigantia

ദേവതാരം-cedrus deodara

ഗുഗ്ഗുലു- Comiphora mukul

ചെഞ്ചല്യം- Shorea robusta

ഇങ്ങനെ എട്ട് ഔഷധ ദ്രവ്യങ്ങൾ അടങ്ങിയ ഈ ധൂപ ചൂർണ്ണത്തിൻറെ അണുനശീകരണം ശക്തി വളരെയധികം പ്രശസ്തമാണ്. സീതാറാം ആയുർവേദ ഫാർമസി നടത്തിയ ഒരു ശാസ്ത്രീയമായ പഠനത്തിൽ അപരാജിത ധൂപചൂർണ്ണത്തിൻ്റെ ആൻറി ബാക്ടീരിയൽ , ആൻറി ഫംങ്കൽ പ്രവർത്തനങ്ങളുടെ
ഗവേഷണ പഠനങ്ങൾ ഇപ്പോൾ   ലഭ്യമാണ്. അപരാജിത ധൂപചൂർണ്ണം പുകയ്ക്കുന്നത് കൊണ്ട് അന്തരീക്ഷത്തിലെ അണുബാധയും പൂപ്പൽ ബാധയും കുറയ്ക്കുവാൻ അത് വളരെയധികം സഹായിക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇതിലടങ്ങിയിരിക്കുന്ന എല്ലാ മരുന്നുകൾക്കും കൃമി നാശക  ഗുണങ്ങൾ ഉള്ളതാണെന്ന് പല പഠനങ്ങളിലും പറയുന്നു.

ഇത്തരം ഫംഗസുകൾ നമ്മുടെ ശ്വാസകോശത്തിൽ അല്ലെങ്കിൽ ശരീരത്തിലെ മുറിവിലൂടെ അകത്തു പ്രവേശിച്ചാൽ പലതരത്തിലുള്ള ഫംഗൽ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ഫംഗൽ രോഗങ്ങൾ മരണത്തിനുവരെ കാരണമായേക്കാവുന്നതാണ്. ഇത് തടയുന്നതിന് അപരാജിത ധൂപചൂർണ്ണം ദിവസവും ഭവനങ്ങളിലും, ജോലിസ്ഥലങ്ങളിലും പുകച്ചാൽ സാധിക്കുന്നതാണ്. ഔഷധങ്ങളെ കൊണ്ട് രോഗി കിടന്നിരുന്ന മുറി പുകയ്ക്കുക എന്ന ദൈവിക കാഴ്ചപ്പാടോടുകൂടി ചെയ്തിരുന്ന പല പ്രവർത്തികളും ഇന്ന് ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെ കൃമി നാശക ശക്തി ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

സീതാറാം ആയുർവേദ ഫാർമസി അപരാജിത ധൂപചൂർണ്ണം പുകക്കുന്നതിന് എളുപ്പത്തിനു വേണ്ടി സാമ്പ്രാണി രൂപത്തിൽ ഒരു കോണിൻ്റെ ആകൃതിയി രൂപമാറ്റം വരുത്തി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇതിനുള്ള ഒരു തിരി ദിവസവും ഒരു മുറിയിൽ കത്തിക്കുകയാണെങ്കിൽ പൂപ്പൽബാധയിൽ നിന്നും പലതരത്തിലുള്ള സൂക്ഷ്മാണുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണ്.

Comments