"ഞാറ്റുവേലയ്ക്ക് ഞാൻ നട്ട പിച്ചകം
ആറ്റു നോറ്റു പൂ കുത്തി
ആദ്യത്തെപ്പൂവുമായ് കാവിൽ ഞാൻ
പോകുമ്പോളാപ്പൂ ചൂടാനൊരാളെത്തി"
ഞാൻ മുകളിൽ പറഞ്ഞത് വയലാറിന്റെ മനോഹരമായ വരികൾ ആണ് ഇന്ന് നടക്കാനിറങ്ങിയപ്പോൾ പിച്ചകപ്പൂ കണ്ടു മുല്ലപ്പൂ പോലെ സുഗന്ധമുള്ള പൂവാണ് പിച്ചകത്തിന് ഉള്ളത്. അതുകൂടാതെ ഒരുപാട് ഔഷധഗുണമുള്ള ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം മുല്ലയാണ് പിച്ചകം
(ശാസ്ത്രീയനാമം: Jasminum grandiflorum) പിച്ചകം എന്ന വാക്കിൽ നിന്നാണ് പിച്ചിപ്പൂവ് എന്ന പേര് വന്നത്. മുല്ല ചെടിയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ വള്ളികൾ കൂടുതൽ നീളത്തിലും ഇലകൾ ചെറുതുമാണ്. അതുപോലെ ഇതിന്റെ മൊട്ടു മുല്ലയെ അപേഷിച്ച് കൂർത്തും, ഇതളുകൾ ചെറുതുമാണ്. മുല്ലപ്പൂവിനെ പോലെ പിച്ചിപ്പൂവും വളരെ സുഗന്ധം ഉള്ളവയാണ്.
മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന പിച്ചി 2 മുതൽ 4 വരെ മീറ്റർ ഉയരത്തിൽ വളരുന്നു. ഇവ ഇലകൾ പൊഴിയുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന ഇനം കുറ്റിച്ചെടിയാണ്. ഒരു തണ്ടിൽ 5 മുതൽ 11 വരെ ഇലകൾ വളരുന്നു. 5 മുതൽ 12 വരെ സെന്റീമീറ്റർ വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ വിപരീതദിശയിലാണ് വളരുന്നത്
രസം :തിക്തം, കഷായം
ഗുണം :ലഘു, സ്നിഗ്ധം, മൃദു
വീര്യം :ഉഷ്ണം
വിപാകം :കടു
പിച്ചകപ്പൂവിട്ടു കാച്ചിയ എണ്ണ ചൊറി, ചിരങ്ങ്, കരപ്പന്‍ ഇവക്കെതിരെ ഉപയോഗിക്കുന്നു. ഇല കഴിച്ചാല്‍ വായ്പ്പുണ്ണ് ശമിക്കും.
മുലപ്പാല്‍ നിര്‍ത്തുന്നതിനായി പിച്ചകം സമൂലം കഷായം വെച്ച് കുടിക്കുകയും പൂവ് അരച്ച് സ്തനങ്ങളില്‍ പുരട്ടുകയും ചെയ്തിരുന്നു.
വായ്പുണ്ണ് ഉള്ളവർ പിച്ചകത്തിൻ ഇല വായിലിട്ട് ചവച്ചരച്ച് കഴിക്കാറുണ്ട്.
Uses Described in Ayurveda
1)Leaves are chewed in aphthae, stomatitis, toothache, ulcer in the mouth and leafjuice or oil obtained from it is dropped in to the ear (Bhavaprakash20).
2) A decoction of the leaf was also used as a gargle (Bhavprakash and Varindamaadhava21).
3)The oil cooked with juice of jati leaves was prescribed in purulent discharge from the ear (Varindamaadhava and Bangasena21 ).
4) Fresh juice of the leaves is a valuable application for sort corns between the toes, for ulceration in the mouth, throat and gums, the leaves fried in ghee are recommended to be applied (Chakradatta20).
5)The use of flowers applied as a plaster to the loins, genitals and pubes as an aphrodisiac. The plant is used in scorpionstring (Mahomedan22).
6)Charaka used the sprouts or dried flowers, in prescriptions, externally in coryza, nasal hemorrhage and dermatosis.
7)Sushruta used Malati as an ingredient of a medicated clarified butter for external application on infected wounds, for cleansing and sterilizing the interior of ulcer, as an ingredient of hair oil for baldness and alopecia and as an ingredient of an eyesalve for loss of vision.
🌼
ഡോ.പൗസ് പൗലോസ്
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW