ശാസ്ത്രീയനാമം........Withania Somnifera
കുടുംബം ..................Solanaceae
ആംഗലേയ നാമം........വിഥാനിയ
രസം : തിക്തം, കഷായം
ഗുണം : സ്നിഗ്ധം
വീര്യം : ഉഷ്ണം
വിപാകം മധുരം
സംസ്കൃത നാമം അശ്വഗന്ധം, ഹയാഹുവായ, വരാഹകർണി വരദ , ബല , ബലാദ , കുഷ്ടഗന്ധിനി
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ് അമുക്കുരം. ( Amukkuram ) . ഇത് ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധ സസ്യ മാണ്. ആയുർവേദത്തിൽ ഈ ഔഷധ സസ്യത്തിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്.
അമുക്കുരം മഹാരാഷ്ട്ര പഞ്ചാബ് ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ആണ് സുലഭമായി വളരുന്നത് .കേരളത്തിലും ഉണ്ട്. വന്യമായും കൃഷി ചെയ്തും അമുക്കുരം ലഭിക്കുന്നു. കേരളത്തിലും ചിലരൊക്കെ അമുക്കുരം കൃഷി ചെയ്യുന്നുണ്ട്. കാട്ടിലെ അമുക്കുരത്തിനാണ് ഗുണം കൂടുൽ ഉള്ളത്. ഇത് അമുക്കുരം സംസ്കതത്തിൽ അശ്വഗന്ധ, തുരഗഗന്ധ, വാജി ഗന്ധ, ഹയഗന്ധ, വരാഹ, വരദ, എന്നെല്ലാം അറിയപെടുന്നു - ഇതിന്റെ വേരിന് കുതിരയുടെ ഗന്ധമുണ്ട് അതിൽ നിന്നാണീ പേരുകൾ ഉണ്ടായത് ഇതിന്റെ വേരും തണ്ടും ഇലയും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
അമുക്കുരം പുരുഷൻ മാർക്കും ശതാവരി സ്ത്രീകൾക്കും ഉള്ള വാജീകരണ ഔഷധ മായി കണക്കാക്കുന്നു. ഏഴു പ്രാവശ്യം പാലിൽ പുഴുങ്ങി ഉണങ്ങി ശുദ്ധി ആക്കിയ അമുക്കുരം പൊടിച്ച് പാലിലോ വെള്ളത്തിലോ കലക്കി പതിനഞ്ചു ദിവസം സേവിച്ചാൽ പുതുമഴയിൽ ചെടികൾ വളരുംപോലെ ശരീരം പുഷ്ടിപെടും എന്നാണ് ഗ്രന്ഥ വിധി . .
ലക്ഷാ ബലാ ശ്വഗന്ധാബ്ദ
വിരളാ മൂല കൽക്ക ലൈ
സിദ്ധേ ക്ഷായേ മജ്ഞിഷ്ടാ
കുഷ്ടാ യഷ്ടിക ചന്ദന്റെ
കൽകി തൈർ നാളികേരസൃ
സിദ്ധ സേന ഹ തിലസ്യ വ
പ്രശസ്ത ക്ഷാരകാർത്ത സൃ
കായസ്യാഭ്യഗ കർമണി
കോലരക്ക് കുറുന്തോട്ടി പേര് അമുക്കുരം മുത്തങ്ങ കിഴങ്ങ് കഞ്ഞി കൊട്ടത്തിന്റെ വേരിലെ തൊലി എന്നിവ കഷായം വച്ച് മഞ്ചട്ടി പൊടി കൊട്ടം ഇരട്ടി മധുരം രക്തചന്ദനം എന്നിവ അരച്ചു കലക്കി വെളിച്ചെണ്ണയോ എണ്ണയോ ചേർത് കാച്ചിയ രി ച്ച് കഴുത്തിന് കീഴെ തലോടിയാൽ വെണ്ണീർ കരപ്പൻ ശമിക്കും . ഇത് ലക്ഷാ ബലാദി തൈലം
ദ്രാക്ഷാശ്വഗന്ധ ഭൂനിംബ
മുസലീ സാധിത അംബസി
കദളീ പക്വപ പത്ഥ്യാല
ജീരക വ്യേഷ സൈന്ധവൈ
കൽകി തൈ രാജ ദുഗ്ദ്ധേന
സർപ്പി സ്നിദ്ധം സിതാന്വിതം
ബൃംഹണം വൃഷ്യരായൂഷ്യം
ക്ഷയ മൂർഛാ നിബർഹണം
മുന്തിരിങ്ങ പഴം അമുക്കുരം പുത്തരി ചുണ്ട വേരിലെ തൊലി നിലപ്പന കിഴങ്ങ് എന്നിവ കൊണ്ട് കഷായം വച്ച് കദളിപ്പഴം കടുക്ക ഏലത്തരി ജീരകം തൃകടു ഇന്തുപ്പ് എന്നിവ അരച്ചു കലക്കി ആട്ടിൻ പാലും സമം നെയ്യും കൂട്ടി കാച്ചി അരിച്ച് പഞ്ചസാര പത്രപാകം ചേർതുവച്ചിരുന്ന് സേവിപ്പിക്കുക ശരീരത്തിന് പുഷ്ടിയും ഓജസും ഉണ്ടാകും ക്ഷയ മൂർഛകൾ ശമിക്കും നിത്യമായി സേവിപ്പിച്ചാൽ ദീർഘായുസുണ്ടാകും ഇത് ക്ഷൊ ദി ഘൃതം ആകുന്നു.
ശുക്ലത്തിൽ ബീജാണു കുറവുള്ളവർക്ക് അമുക്കുരം കശുവണ്ടി പരിപ്പ് ബദാം പരിപ്പ് നായ്കരണ പരിപ്പ് ഇവ സമം ഉണക്കി പൊടിച്ച് നെയ്യിൽ ചാലിച്ച് അര മണ്ഡലം സേവിച്ചാൽ ബീജാണുക്കൾ വർദ്ധി ക്കുന്നതാണ്.
ഗന്ധാന്ത വാജി നാമാദി
രശ്വഗന്ധ ഹയാഹുവായ
വരാഹകർണീ വരദ
ബലദ കുഷ്ടഗന്ധിനീ
അശ്വഗന്ധാനീല ശ്ലേക്ഷ്മ
ശ്വിത്ര ശോഫ ക്ഷയാ പഹ
ബല്യാ രസായനീതിക്ത
കഷായോഷ്ണാദി ശുക്ലദ
അമുക്കുരം സംസ്കൃതത്തിൽ അശ്വഗന്ധം, ഹയാഹുവായ, വരാഹകർണി വരദ , ബല , ബലാദ , കുഷ്ടഗന്ധിനി എന്നതെല്ലാം അറിയപ്പെടുന്നു. . അമുക്കുരം വാതം കഫം ശ്വിത്രം ശോഫം ക്ഷയം എന്നിവയെ ശമിപിക്കും രസായന മാണ് ബലത്തെ വർദ്ധിപ്പിക്കും . തിക്ത കഷായ രസവും ഉഷ്ണ വീര്യവും ശുക്ലത്തെ വർദ്ധിപ്പിക്കുന്നതും ആണ്. ലൈഗിക ശേഷിയും ഓജസും അമുക്കുരം വർദ്ധിപ്പിക്കും.. അമുക്കുരം പാലിൽ ചേർത്ത് സേവിച്ചാൽ ഓജസിനെ വർദ്ധിപ്പിക്കും അസ്ഥിവഴക്കമുണ്ടാവും. വളർച കുറവും പിള്ള വാതവും ശമിപ്പിക്കും.
പീത്വാശ്വഗന്ധ പയസാർദ്ധ മാസം
ഘൃതേന തൈലേന സുഖാംബു നാവാ
കൃശസ്യ പുഷ്ടിം വപുഷോവിധത്തോ
ബാല സ്യ സസ്യസ്യ യഥാ സുവൃഷ്ടി
കുട്ടികളുടെ വളർച്ച കുറവിനും അസ്ഥി വഴക്കത്തിനും ശുദ്ധി ചെയ്ത അമുക്കുരം പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമം. നായ് വിഷത്തിന്നും സർപ്പ വിഷത്തിനും അമുക്കുരം തനിച്ചും യോഗങ്ങളിലും ഉപയോഗിച്ചിരുന്നു.
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW