കാട്ടപ്പയുടെ ഗുണങ്ങൾ

കാട്ടപ്പയുടെ ഗുണങ്ങൾ

അപ്പയില നീരിൽ മഞ്ഞൾ പൊടി ചേർത്തു മുറിവിലിട്ടാൽ ചോര പെട്ടന്നു നിൽക്കുന്നു,

മാത്രമല്ല മുറിവ് അതിവേഗം കരിഞ്ഞു കിട്ടുകയും ചെയ്യുന്നു. 

അപ്പയില നീരിൽ അപ്പയില കൽക്കനാക്കി തൈലം കാച്ചി തേച്ചാൽ വാത വേദന കുറയുന്നു. 

ഇതേ തൈലം അർശ്ശസ് രോഗത്തിനു ഗുദഭാഗത്ത് തേച്ചാൽ പെട്ടന്ന് ചുരുങ്ങിക്കിട്ടുന്നു.

അപ്പയില തിളപ്പിച്ച് ചെറുചൂടാക്കിയ വെള്ളത്തിൽ അര മുക്കി ഇരുന്നാൽ (sits bath)  അർശ്ശസ് ശമിക്കുന്നു.

ഗുദം പുറത്തേക്ക് വന്നത് മേലോട്ടു കയറി സുഖം പ്രാപിക്കുന്നു. 

ഇല അരച്ച് നെറ്റിയിലിട്ടാൽ തലവേദന പെട്ടന്നു മാറുന്നു. 

ഇല നീരിൽ രാസ്സ്നാദി ചൂർണ്ണം ചാലിച്ച് നിറുകിലിട്ടാൽ ഇടക്കിടെ വരുന്ന പനി ശമിക്കുന്നു.

വേര് കഴുകി ചതച്ച് നീര് കുടിച്ചാൽ മൂത്രക്കല്ല് രോഗം ശമിക്കുന്നു. 

ഇലയിട്ടു വെന്ത വെള്ളം തണുപ്പിച്ച് അതുകൊണ്ടു ധാര കോരിയാൽ ചെങ്കണ്ണു രോഗം ശമിക്കുന്നു.

ഇലയിട്ടു വെന്ത വെള്ളത്തിൽ കുളിക്കുന്നത് വാത വേദനകൾക്കു നല്ലതാണ്.. 


Comments