വിഷ്ണു ക്രാന്തി

വിഷ്ണു ക്രാന്തി

ഒരു ഔഷധ സസ്യമാണ്..
ശാസ്ത്രീയ നാമം Evolvulus alsinoides linn
സംസ്കൃത നാമം നീലപുഷ്പം
വെളുത്ത പൂവ്‌ ഉള്ളത് വിഷ്ണു ക്രാന്തി.
ഇത് നിലംപറ്റി വളരും.അണ്ഡാകാരത്തിൽ ഇലയുള്ളത്.
നീല പൂവ് ഉള്ളത് കൃഷ്ണക്രാന്തി.
ഇത് അൽപം ഉയർന്നിട്ട് വളരും.ഇലകൾ കുറച്ച് നീളമുള്ളതായിരിക്കും.
വിഷ്ണു ക്രാന്തി വിഷഹരമാണ്.
സ്ത്രീകൾക്ക് ശരീരപുഷ്ടിക്കും,ഗർഭരക്ഷയ്ക്കും ഉത്തമ ഔഷധമാണ്.
ഓർമ്മക്കുറവിനും, ആസ്മയ്ക്കും ,മുടികൊഴിച്ചിലിനും ഔഷധമാണ്.
രക്തശുദ്ധീകരമാണ് വിഷ്ണുക്രാന്തി.
വിഷ്ണു ക്രാന്തി അരച്ച് വരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ സേവിച്ചാൽ വിട്ട് വിട്ട് വരുന്ന പനി ശമിക്കും.
കുട്ടികളിലെ ബുദ്ധിമാദ്ധൃം,അപസ്മാരം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിച്ച് വരുന്നു.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ വിഷ്ണു ക്രാന്തിക്ക് സാധിക്കും.
48 ദിവസം വിഷ്ണു ക്രാന്തി പാലിൽ സേവിച്ചാൽ മേധൃവർദ്ധകമാണ്... അതായത് ,ബുദ്ധി വർദ്ധിക്കും.
പ്രമേഹ സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു ഔഷധമാണ്.
മുറിവുകൾക്ക് അരച്ച് പുരട്ടാം.
തൊലി പുറമേയുള്ള രോഗങ്ങൾക്കും നല്ലതാണ്.
അൾസറിനും വിഷ്ണുക്രാന്തി ഉപയോഗിക്കുന്നു...
ദശപുഷ്പങ്ങളിൽ ഒന്നാണ് വിഷ്ണുക്രാന്തി..

Comments