ഉഴിഞ്ഞ

ഉഴിഞ്ഞ

 ദശപുഷ്പങ്ങളിൽ പത്താമത്തെ പുഷ്പം.
ശാസ്ത്രീയ നാമം Cardiospermum halicacabum
സംസ്കൃതത്തിൽ ഇന്ദ്രവല്ലി എന്ന് പറയുന്നു.
വള്ളി ഉഴിഞ്ഞ, ജ്യോതിഷ്മതി എന്നും പേരുകളുണ്ട്.
ഒരു ഔഷധസസ്യമാണ്.ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം.
സമൂലം,ഇല,വേര്, വിത്ത്‌ എന്നിവ ഔഷധ ഉപയോഗൃമാണ്.
മുടികൊഴിച്ചിൽ, ശരീരത്തിൽ ഉണ്ടാവുന്ന നീര്, വാതസംബന്ധമായ രോഗങ്ങൾ, പനി എന്നിവയ്ക്ക് ഔഷധമായി ഉഴിഞ്ഞ ഉപയോഗിച്ച് വരുന്നു.
ഈ ചെടി കാൻസർ പോലുള്ളവയ്ക്ക് ഒരു പ്രതിവിധിയായി ഗവേഷകർ കണ്ടു പിടിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ആർത്തവ പ്രശ്നങ്ങൾക്കും വന്ധ്യതാ ചികിത്സയ്ക്കും ഉഴിഞ്ഞ ഉത്തമ ഔഷധമാണ്.
ഉഴിഞ്ഞയുടെ ഇല ഹെയർഷാംപൂവായി ഉപയോഗിക്കാം.ഇത് മുടിക്ക് തിളക്കം നൽകുകയും, മുടി തഴച്ചു വളരാനും സഹായിക്കും.
ഉഴിഞ്ഞ ഇട്ട് കാച്ചിയ എണ്ണ മുടികൊഴിച്ചിൽ ഇല്ലാതാക്കും.
മനുഷൃർക്ക് എന്ന പോലെ മൃഗങ്ങൾക്കും ഉഴിഞ്ഞ ഒരു ഔഷധ ഉപയോഗൃമാണ്....
      മൃഗങ്ങളുടെ ശരീരത്തിലെ മുറിവുകളും വ്രണങ്ങളും ഉണങ്ങാനും , അതുപോലെ കന്നുകാലികളുടെ പനിയും വിറയലും മാറാൻ ഈ ചെടിയുടെ പുക കൊള്ളിച്ചാൽ മതി.
    

Comments