തിരുതാളി


തിരുതാളി

   ഒരു ഔഷധ ചെടിയാണ്.
ശാസ്ത്രീയ നാമം -Ipomoea obscura
സംസ്കൃതനാമം- ലക്ഷ്മണ.
ചെറുതാളി എന്നും പേരുണ്ട്.
ചുട്ടിതിരുതാളി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. കാരണം ഇലയുടെ മദ്ധ്യത്തിൽ ഉള്ള അടയാളമാണ്.
ഇന്ത്യയിൽ എല്ലാ ഭാഗത്തും കണ്ടു വരുന്നു.
മധുര രസമാണ്.
ചർമ്മരോഗങ്ങൾ, അതിസാരം എന്നിവയ്ക്ക് ഒരു നല്ല ഔഷധമാണ്.
സ്ത്രീകളിലെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, വന്ധ്യതാ എന്നിവയ്ക്ക് ഉത്തമ ഔഷധമായി ഉപയോഗിച്ച് വരുന്നു.
തിരുതാളി മുഴുവനായി അരച്ച് എടുത്ത് താളിയായി ഉപയോഗിക്കാം.
മുടി പൊട്ടി പോവുക, അകാലനര എന്നീ കേശ സംബന്ധ അസുഖത്തിനും നല്ല പ്രതിവിധിയാണ്‌.
ചുട്ടിതിരുതാളി സമൂലം അരച്ച് പാലിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് വന്ധ്യതാ ശമിപ്പിക്കും.
പൂയം നാളിൽ ചെയ്യുന്ന പുംസവന കർമ്മത്തിനും തിരുതാളി ഉപയോഗിച്ച് വരുന്നു.
പിത്ത സംബന്ധമായ രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്.

Comments