എരുക്ക് - Calotropis gigantea



എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്: Calotropis gigantea

[ചരകം]
ക്ഷീരമര്‍ക്കസ്യ ലവണേ ച വിരേചനേ

[സഹസ്രയോഗം]
വെള്ളെരുക്കിന്റെ മൂലമരച്ചിട്ടങ്ങെടുത്തുടന്‍
പാലില്‍ കലക്കി സേവിച്ചാല്‍ തടിപ്പും കുഷ്ഠവും വിഷം
ചിരങ്ങും പുണ്ണുമെല്ലാമേ ശമിച്ചീടുമസംശയം
വെള്ളെരുക്കു സമൂലത്തെ പാലില്‍ ചേര്‍ത്തു ഭുജിക്കുകില്‍
ചിരങ്ങും കുഷ്ഠവും വീക്കം കരപ്പന്‍ വകയോക്കെയും
ചെറുതായ വിഷങ്ങള്‍ക്കും കാമലയ്ക്കും വിശേഷമാം.
മേല്‍പ്പറഞ്ഞ മരുന്നിന്റെ സമൂലം ശരിയായുടന്‍
അരച്ചു പച്ചവെള്ളത്തില്‍ ത്തിളപ്പിച്ചങ്ങു പിന്നെയും
അല്‍പ്പം ചൂടോടു കൂടീട്ടു കവിള്‍ക്കൊള്ളുകിലപ്പോഴെ
ദന്തശൂല ശമിച്ചീടുമുടനേയെന്നുനിര്‍ണ്ണയം.

[ഭാവപ്രകാശം]
അലര്‍ക്കകുസുമം വൃഷ്യം ലഘു ദീപനപാചനം
അരോചകപ്രസേകാര്‍ശ: കാസശ്വാസനിവാരണം
രക്താര്‍ക്കപുഷ്പം മധുരം സതിക്തം
കുഷ്ഠകൃമിഘ്നം കഫനാശനഞ്ച
അര്‍ശോവിഷംഹന്തി ച രക്തപിത്തം
സംഗ്രാഹി ഗുല്‍മേശ്വയഥോ ഹിതം തത്

[ധന്വന്തരി നിഘണ്ടു]
അര്‍ക്കസ്തു കടുരുഷ്ണാശ്ച വാതഹത് ദീപന: സര:
ശോഫവ്രണഹരകണ്ഡുകുഷ്ഠപ്ലീഹകൃമീജ്ജയേത്

രക്താര്‍ക്കപുഷ്പം മധുരം സശീതം
കുഷ്ഠകൃമിഘ്നം കഫനാശനം ച
അര്‍ശോവിഷം ഹന്തി ച രക്തപിത്തം
സംഗ്രാഹിഗുല്‍മശ്വയഥോഹിതം തത്.

ത്വക്രോഗങ്ങള്‍, ദഹനസംബന്ധിയായ തകരാറുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അരുചി, മൂലക്കുരു, ശുക്ളക്ഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എരുക്ക്.

എരിക്കിന്റെ പ്രയോഗങ്ങള്‍ അനവധി ആണ്

Comments