ചിന്നാമുക്കി (നിലവാക)
നിലവാക രസം കൈയ്പു
ദീപനം വിഷനാശനം
പിന്നെക്കോഷ്ഠത്തിലുണ്ടാകും
ശ്ലേഷ്‌മത്തെക്കളയും ദ്രുതം .
भूशिरीषं सरं तिक्तं
कोष्ठ शूलहरं परम् ।
दद्रुघ्नं दीपनं तद्व -
च्छम्याकनव पल्लवम् ॥
Alexandrian Senna, Alexandrinische Senna, Casse, Cassia acutifolia, Cassia angustifolia, Cassia lanceolata, Cassia senna, Fan Xie Ye, Indian Senna, Khartoum Senna, Sen, Sena Alejandrina, Séné, Séné d'Alexandrie, Séné d'Egypte, Séne d'Inde, Séné de Tinnevelly, Senna alexandrina, Sennae Folium, Sennae Fructus, Sennosides, Tinnevelly Senna, True Senna.
കുടുംബം = സിസാൽ പിനിയേസി
രസം = തിക്തം - കടു
ഗുണം = ലഘു - രൂക്ഷം - തീക്ഷ്ണം
വീര്യം: ഉഷ്ണം
വിചാകം: കടു
സംസ്കൃത നാമം = സോനമുഖി - ഭൂമിചാരി - മാർകണ്ഡിക
ഹിന്ദി = സനാ
ഗുജറാത്തി = സോൻ മുഖായ് - മിംഢി ആവൽ
ബംഗാളി = സന്നമുഖി
തമിഴ് = നിലവിരെ - കാട്ടുനിലവിരെ
തെലുഗു = നെല - തങ്ഗേഡു
ഇംഗ്ലീഷ് = ഇന്ത്യൻ സെന്ന
ഔഷധ യോഗ്യ ഭാഗം = ഇല
ഔഷധ ഗുണം = വിരേചന ഔഷധം ആണ്. അർശസ്സ് അമ്ലപിത്തം പിത്തവികാരങ്ങൾ മലബന്ധം കൃമിരോഗങ്ങൾ എന്നിവ ശമിപ്പിക്കും.ചിന്നാമുക്കി അഥവാ സെന്ന അഥവാ നിലവാക എല്ലാ വൈദ്യശാസ്ത്രത്തിലും വിരേചനത്തിനായി ഉപയോഗിക്കുന്ന ഒരു ഔഷധം ലഭിക്കുന്ന സസ്യമാണ് Indian Senna
ഈജിപ്തിൽ വൻ തോതിൽ കൃഷിചെയ്തുവരുന്നു. (Senna alexandrina )
തെക്കേഇന്ത്യയിൽ തിരുനെൽവേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വൻതോതിൽ കൃഷിചെയ്യുന്നു.
വിവരണം
ഒന്നരമീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.
ഔഷധഗുണങ്ങൾ
ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തിൽ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോൾ (mannitol), സോഡിയം പൊട്ടാസ്യം ടാർടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിൻ, എഥിരിയൽ ഓയിൽ (Etherial Oil), റെസിൻ, β സിറ്റോസ്റ്റിറോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കുമെന്ന് ആയുർവേദഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW