അമൃതോത്തരം കഷായം

അമൃതോത്തരം കഷായം 

ആകെ മൂന്ന് ഔഷധങ്ങൾ മാത്രം ഉള്ള കഷായം
ചിറ്റമൃതും ,കടുക്കയും ,ചുക്കും മാത്രം 
മൂന്നിൻ്റെ ഗുണങ്ങളും നമുക്കറിയാം 
ഇവ മൂന്നും ചേർന്ന് കഷായത്തിൻ്റെ ഗുണങ്ങളെന്താണ് എന്ന് നോക്കാം...

നാഗരാദി എന്നൊരു പേരും ഉണ്ട്
ചുക്ക് രണ്ടു ഭാഗം കടുക്ക നാലു ഭാഗം അമൃത് ആറു ഭാഗം എന്ന കണക്കിലാണ് ഔഷധം എടുത്ത് കഷായം തയ്യാറാക്കുന്നത്.

പാചനമായി ദീപനമായി, ലേഖനമായി ,സ്രോത ശോധനമായി ഒക്കെ അമൃതോത്തരം കഷായം ഉപയോഗിക്കാം ...
കഫവാത ശമനവും ,വാതാനുലോമനവുമാണ്.


Comments