വെട്ടുമാറൻ ഗുളിക - Vettumaran gulika

വെട്ടുമാറൻ ഗുളിക - Vettumaran gulika

" കാരാര്‍കുഴലീ പൊരികാരം കാനമുളകുനാഭിപാതിലിങ്കം
നേരായൊരുയാമം
മുടങ്കാതരയ്ത്തു 
ചെറുപയറളവായ് തിരട്ടു
മുണ്ടൈത്തീരച്ചുരവും 
വസൂരിയും പോക്കും 
നല്‍വായു സന്നിയറും. "
( സഹസ്രയോഗം )

1. പൊരികാരം
2. കുരുമുളക്
3. വത്സനാഭി ( ശുദ്ധി )
4. ചായില്യം ( ശുദ്ധി )
5. അയമോദകം

 ഇവയഞ്ചും സമം ഇഞ്ചിനീരില്‍ ഒരു യാമം ഇടവിടാതെ അരച്ചു ചെറുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക . 
 
ജ്വരത്തിന് ഇഞ്ചിനീരിലും,
വായുക്ഷോഭത്തിന് 
ജീരകക്കഷായത്തിലും, 
ഛര്‍ദ്ദിക്ക് കച്ചോലത്തിന്‍നീരിലും, മൂത്രാഘാതത്തിന് 
തേങ്ങാവെളളത്തിലും, 
ശൂലയ്ക്ക് അയമോദക കഷായത്തിലും,
 ഗുല്മത്തിന് വെളളുളളിച്ചാറിലും സേവിക്കുക.
                        ---------

1. Tankanam
2. Maricham
3. Sudhavalsanabha
4. Sudha Hingulam
5. Ajamoja

Bhavana Dravya : Ardraka Swarasam.
(आर्द्रक स्वरसं )

Indications and Anupana: -

Jwaram - Ardraka swararasa.
Vata imbalance and bloating - 
Jeeraka decotion .
Vomiting - decoction of kacchura.
Difficulty in urination - tender coconut water ( नालिकेरोदकं ).
abdominal colic - ajamoda decotion.
Gulma - garlic juice ( लशुन स्वरसं ).

Comments