വിധിപ്രകാരമുള്ള ഉറക്കം ഗുണത്തിന് കാരണമാകുന്നു


"आहारो वर्णितस्तत्र तत्र तत्र च वक्ष्यते।"
( अ हृ सू अन्नसंरक्षणीयं)

तत्र आहार: वर्णित: तत्र तत्र वक्ष्यते च ।

"ആഹാരോ വർണ്ണിതസ്തത്ര 
തത്ര തത്ര ച വക്ഷ്യതേ."

അങ്ങനെ ആഹാരത്തെക്കുറിച്ച്  
പറഞ്ഞു കഴിഞ്ഞു. ഇനിയും 
ആവശ്യമുള്ള സന്ദർഭങ്ങളിൽ 
പറയുകയും ചെയ്യും.
                       ---------

" निद्रायत्तं सुखं दु:खं पुष्टिः कार्श्यं बलाबलम्
वृषता क्लीबता ज्ञानमज्ञानं जीवितं न च ।"
( अ हृ सू अन्नसंरक्षणीयं )

सुखं दु:खं पुष्टिः कार्श्यं बलाबलम् वृषता 
क्लीबता ज्ञानं अज्ञानं जीवितं न ( जीवितं ) च ।

"നിദ്രായത്തം സുഖം ദുഃഖം
പുഷ്ടി: കാർശ്യം ബലാബലം
വൃഷതാ ക്ലീബതാ ജ്ഞാനമജ്ഞാനം
ജീവിതം ന ച "

സുഖവും ദു:ഖവും ,ശരീരമനസ്സുകളുടെ
പുഷ്ടിയും കാർശ്യവും , ബലവും
ബലഹാനിയും , സ്ത്രീഗമനശക്തിയും
നപുംസകത്വവും , ജ്ഞാനവും 
അജ്ഞാനവും , ജീവിതവും
മരണവും നിദ്രാധീനമാകുന്നു.
വിധിപ്രകാരമുള്ള ഉറക്കം ഗുണ
ത്തിനും വിപരീതമായ ഉറക്കം
ദോഷത്തിനും കാരണമായിത്തീരുന്നു.


"अकालेऽतिप्रसङ्गाच्च न च निद्रा निषेविता॥
सुखायुषी पराकुर्यात् कालरात्रिरिवापरा।"
(अ हृ सू अन्नसंरक्षणीयं )

अकाले निषेविता अतिप्रसङ्गात् ( निषेविता )
च , न ( निषेविता ) च निद्रा , अपरा 
कालरात्रि: इव सुखायुषी पराकुर्यात् ।

"അകാലേऽതിപ്രസംഗാച്ച 
ന ച നിദ്രാ നിഷേവിതാ
സുഖായുഷീ പരാകുര്യാത്
കാളരാത്രിരിവാപരാ ."

അസമയത്ത് ഉറങ്ങുന്നതും
അമിതമായി ഉറങ്ങുന്നതും
തീരെ ഉറങ്ങാതിരിക്കുന്നതും
മറ്റൊരു കാളരാത്രി എന്ന പോലെ
സുഖത്തെയും ആയുസ്സിനെയും
നശിപ്പിക്കുന്നു.


"रात्रौ जागरणं रूक्षं, स्निग्धं प्रस्वपनं दिवा॥
अरूक्षमनभिष्यन्दि त्वासीनप्रचलायितम्।"
( अ हृ सू अन्नसंरक्षणीयं )

रात्रौ जागरणं रूक्षं,दिवा प्रस्वपनं स्निग्धं
आसीनप्रचलायितम् तु अरूक्षं अनभिष्यन्दि ।

"രാത്രൌ ജാഗരണം രൂക്ഷം, 
സ്നിഗ്ദ്ധം പ്രസ്വപനം ദിവാ
 അരൂക്ഷമനഭിഷ്യന്ദി 
 ത്വാസീനപ്രചലായിതം "

രാത്രിയിൽ ഉറങ്ങാതിരിക്കുന്നത്
രൂക്ഷവും പകലുറങ്ങുന്നത് 
സ്നിഗ്ദ്ധവുമാണ്. ഇരുന്ന്
ഉറങ്ങുന്നത് രൂക്ഷമല്ല , കഫത്തെ
സ്രവിപ്പിക്കുന്നതുമല്ല.



" बहुमेदःकफाः स्वप्युः स्नेहनित्याश्च नाहनि।
विषार्तः कण्ठरोगी च नैव जातु निशास्वपि॥"
(अ हृ सू अन्नसंरक्षणीयं )

बहुमेदःकफाः स्नेहनित्या: च अहनि न स्वप्यु :
विषार्तः कण्ठरोगी च जातु निशासु अपि न एव ।

" ബഹുമേദ: കഫാ: സ്വപ്യു:
സ്‌നേഹനിത്യാശ്ച നാഹനി
വിഷാർത്ത: കണ്ഠരോഗീ 
നൈവ ജാതു നിശാസ്വപി "

മേദസ്സും കഫവും വർദ്ധിച്ചിരിക്കുന്ന
വരും സദാ സ്നിഗ്ദ്ധങ്ങളായ അന്ന
പാനാദികൾ ശീലിക്കുന്നവരും 
പകൽ ഉറങ്ങരുത്. വിഷമേറ്റിരി
ക്കുന്നവനും കണ്ഠരോഗമുള്ളവനും
രാത്രിയിൽ പോലും ഉറങ്ങരുത് .



"अकालशयनान्मोहज्वरस्तैमित्यपीनसाः।
शिरोरुक्कासहृल्लासस्रोतोरोधाग्निमन्दताः।"
(अ हृ सू अन्नसंरक्षणीयं )

अकालशयनात् मोहज्वरस्तैमित्यपीनसाः
शिरोरुक् कासहृल्लासस्रोतोरोधाग्निमन्दताः।

" അകാലശയനാന്മോഹ
ജ്വരസ്തൈമിത്യപീനസാ:
ശിരോരുക്കാസഹൃല്ലാസ
സ്രോതോരോധാഗ്നിമന്ദതാ: "

അസമയത്തുറങ്ങിയാൽ മോഹം ,
ജ്വരം , ഉത്സാഹക്കുറവ് , പീനസം ,
തലവേദന , ചുമ , നെഞ്ചുരുക്കം ,
സ്രോതോരോധം , അഗ്നിമാന്ദ്യം
എന്നിവയുണ്ടാകുന്നു.


" तत्रोपवासवमनस्वेदनावनमौषधम्।
योजयेदतिनिद्रायां तीक्ष्णं प्रच्छर्दनाञ्जनम्॥
नावनं लङ्घनं चिन्तां व्यवायं शोकभीक्रुधः।
एभिरेव च निद्राया नाशः श्लेष्मातिसङ्क्षयात् "
( अ हृ सू अन्नसंरक्षणीयं )

तत्र-तेषु अकालस्वप्नजेषु रोगेषु, उपवासं
वमनं स्वेदनं नावनं आदि औषधं योजयेत्।
अतिनिद्रायां तीक्ष्णानि वमनाञ्जननस्यानि ,
लङ्घनं चिन्तां व्यवायं शोकभीक्रुधःयोजयेत् ।
एभिः एव श्लेष्मातिसङ्क्षयात् च र्निद्राया 
नाश: भवति।

"തത്രോപവാസവമന
സ്വേദനാവനമൗഷധം
യോജയേദതിനിദ്രായാം 
തീക്ഷണം പ്രച്ഛർദനാഞ്ജനം
നാവനം ലംഘനം ചിന്താം
വ്യവായം ശോകഭീക്രുധ:
ഏഭിരേവ ച നിദ്രായാ നാശ:
ശ്ലേഷ്മാതി സംക്ഷയാത് "

അകാല നിദ്ര കൊണ്ടുണ്ടാകുന്ന
മേല്പറഞ്ഞ രോഗങ്ങളിൽ ഉപവാസം ,
വമനം , സ്വേദനം , നസ്യം ഇവയെല്ലാ
മാണ് ചികിത്സ. 
അതി നിദ്രക്ക് തീക്ഷ്ണൗഷധങ്ങൾ
കൊണ്ട് വമനം , അഞ്ജനം , നസ്യം ,
ലംഘനം എന്നിവയും ചിന്ത , വ്യവായം,
ശോകം , ഭയം , കോപം ഇവ ഉണ്ടാക്കി
യും ചികിത്സിക്കണം . ഈ പ്രയോഗ
ങ്ങളാൽ കഫം ക്ഷയിക്കുന്നത്
കൊണ്ട് നിദ്ര കുറയുകയും ചെയ്യുന്നു.



" निद्रानाशादङ्गमर्दगौरवालस्यजृम्भिकाः।
जाड्यग्लानिभ्रमापक्तितन्द्रा रोगाश्च वातजाः॥"
( अ हृ सू अन्नसंरक्षणीयं )

निद्रानाशात् अङ्गमर्दगौरवालस्यजृम्भिकाः
जाड्यग्लानिभ्रमापक्तितन्द्रा वातजाः रोगा: च।

" നിദ്രാനാശാദംഗമർദ്ദ
ഗൗരവാലസ്യജൃംഭികാ:
ജാള്യഗ്ലാനിഭ്രമാപക്തിതന്ദ്രാ 
രോഗാശ്ച വാതജാ: "

ഉറക്കമില്ലാതായാൽ അംഗമർദ്ദം ,
കനം തോന്നുക , ആലസ്യം , കോട്ടുവാ
യിടുക , ജളത , തളർച്ച , തലകറക്കം ,
ദഹനക്കുറവ് , മടി ഇവയും വാതം
കോപിച്ചാലുണ്ടാകുന്ന രോഗങ്ങളും
ഉണ്ടാകും 



" यथाकालमतो निद्रां रात्रौ सेवेत सात्म्यतः।
असात्म्यजागरादर्धं प्रातः स्वप्यादभुक्तवान् ।"
( अ हृ अन्नसंरक्षणीयं )

अतः रात्रौ यथाकालं सात्म्यतः निद्रां सेवेत ।
असात्म्यजागरात् अर्धं प्रातः अभुक्तवान्
स्वप्यात् ।

" യഥാകാലമതോ നിദ്രാം 
രാത്രൌ സേവേത സാത്മ്യത:
അസത്മ്യജാഗരാദർദ്ധം
പ്രാത: സ്വപ്യാദഭുക്തവാൻ "

രാത്രിയിൽ യഥാസമയത്ത് 
ശീലിച്ചിട്ടുള്ള കണക്കിന് ഉറങ്ങണം.
രാത്രിയിൽ ഉറക്കമൊഴിക്കേണ്ടി 
വന്നാൽ അതിൽ പകുതിസമയം 
രാവിലെ ഭക്ഷണം കഴിക്കാതെ ഉറങ്ങേണ്ടതാണ്.



"शीलयेन्मन्दनिद्रस्तु क्षीरमद्यरसान् दधि।
अभ्यङ्गोद्वर्तनस्नानमूर्धकर्णाक्षितर्पणम्।"
( अ हृ सू अन्नसंरक्षणीयं )

मन्दनिद्र: तु क्षीरमद्यरसान् दधि अभ्यङ्ग:
उद्वर्तनस्नानमूर्धकर्णाक्षितर्पणं शीलयेत् ।

"ശീലയേന്മന്ദനിദ്രസ്തു 
ക്ഷീരമദ്യരസാൻ ദധി
അഭ്യംഗോദ്വർത്തനസ്നാന
മൂർദ്ധകർണാക്ഷിതർപ്പണം."

ഉറക്കക്കുറവ് ഉള്ളവന് പാല് ,
മദ്യം, മാംസരസം , തൈര് ഇവയും
അഭ്യംഗം , ഉദ്യർത്തനം , സ്നാനം ,
ശിരോവസ്തി , കർണ്ണപൂരണം ,
നേത്രതർപ്പണം ഇവയും ശീലിച്ച്
കൊള്ളണം .



" कान्ताबाहुलताश्लेषो निर्वृतिः कृतकृत्यता।
मनोऽनुकूला विषयाः कामं निद्रासुखप्रदाः॥"
( अ हृ सू अन्नसंरक्षणीयं )

कान्ताबाहुलताश्लेष: निर्वृतिः कृतकृत्यता
मनोऽनुकूला विषयाः कामं निद्रासुखप्रदाः।

" കാന്താബാഹുലതാശ്ലേഷോ 
നിർവൃതി: കൃതകൃത്യതാ
മനോനുകൂലാ വിഷയാ:
കാമം നിദ്രാസുഖപ്രദാ: "

ഭാര്യയുടെ കൈകളാൽ 
സ്നേഹപൂർണ്ണമായ 
ആലിംഗനം, നല്ല പ്രവൃത്തി
കൾ ചെയ്ത സംതൃപ്തി ,
കൃതാർത്ഥത , മനസ്സിന് 
സന്തോഷമുണ്ടാക്കുന്ന
വിഷയങ്ങൾ എന്നിവയും
സുഖകരമായ ഉറക്കത്തെ
 ഉണ്ടാക്കുന്നതാണ്.

Comments