ആയുർവേദത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം


"നിദ്രായത്തം സുഖം ദുഃഖം
പുഷ്ടി: കാർശ്യം ബലാബലം
വൃഷതാ ക്ലീബതാ ജ്ഞാനമജ്ഞാനം
ജീവിതം ന ച "

സുഖവും ദു:ഖവും ,ശരീരമനസ്സുകളുടെ
പുഷ്ടിയും കാർശ്യവും , ബലവും
ബലഹാനിയും , ജ്ഞാനവും 
അജ്ഞാനവും , ജീവിതവും
മരണവും നിദ്രാധീനമാകുന്നു.
വിധിപ്രകാരമുള്ള ഉറക്കം ഗുണ
ത്തിനും വിപരീതമായ ഉറക്കം
ദോഷത്തിനും കാരണമായിത്തീരുന്നു.

അസമയത്ത് ഉറങ്ങുന്നതും
അമിതമായി ഉറങ്ങുന്നതും
തീരെ ഉറങ്ങാതിരിക്കുന്നതും
മറ്റൊരു കാളരാത്രി എന്ന പോലെ
സുഖത്തെയും ആയുസ്സിനെയും
നശിപ്പിക്കുന്നു.

രാത്രിയിൽ ഉറങ്ങാതിരിക്കുന്നത്
രൂക്ഷവും പകലുറങ്ങുന്നത് 
സ്നിഗ്ദ്ധവുമാണ്. ഇരുന്ന്
ഉറങ്ങുന്നത് രൂക്ഷമല്ല , കഫത്തെ
സ്രവിപ്പിക്കുന്നതുമല്ല.

മേദസ്സും കഫവും വർദ്ധിച്ചിരിക്കുന്ന
വരും സദാ സ്നിഗ്ദ്ധങ്ങളായ അന്ന
പാനാദികൾ ശീലിക്കുന്നവരും 
പകൽ ഉറങ്ങരുത്. വിഷമേറ്റിരി
ക്കുന്നവനും കണ്ഠരോഗമുള്ളവനും
രാത്രിയിൽ പോലും ഉറങ്ങരുത് .

അസമയത്തുറങ്ങിയാൽ മോഹം ,
ജ്വരം , ഉത്സാഹക്കുറവ് , പീനസം ,
തലവേദന , ചുമ , നെഞ്ചുരുക്കം ,
സ്രോതോരോധം , അഗ്നിമാന്ദ്യം
എന്നിവയുണ്ടാകുന്നു.

അകാല നിദ്ര കൊണ്ടുണ്ടാകുന്ന
മേല്പറഞ്ഞ രോഗങ്ങളിൽ ഉപവാസം ,
വമനം , സ്വേദനം , നസ്യം ഇവയെല്ലാ
മാണ് ചികിത്സ. 
അതി നിദ്രക്ക് തീക്ഷ്ണൗഷധങ്ങൾ
കൊണ്ട് വമനം , അഞ്ജനം , നസ്യം ,
ലംഘനം എന്നിവയും ചിന്ത , വ്യവായം,
ശോകം , ഭയം , കോപം ഇവ ഉണ്ടാക്കി
യും ചികിത്സിക്കണം . ഈ പ്രയോഗ
ങ്ങളാൽ കഫം ക്ഷയിക്കുന്നത്
കൊണ്ട് നിദ്ര കുറയുകയും ചെയ്യുന്നു.

ഉറക്കമില്ലാതായാൽ അംഗമർദ്ദം ,
കനം തോന്നുക , ആലസ്യം , കോട്ടുവാ
യിടുക , ജളത , തളർച്ച , തലകറക്കം ,
ദഹനക്കുറവ് , മടി ഇവയും വാതം
കോപിച്ചാലുണ്ടാകുന്ന രോഗങ്ങളും
ഉണ്ടാകും 

രാത്രിയിൽ യഥാസമയത്ത് 
ശീലിച്ചിട്ടുള്ള കണക്കിന് ഉറങ്ങണം.
രാത്രിയിൽ ഉറക്കമൊഴിക്കേണ്ടി 
വന്നാൽ അതിൽ പകുതിസമയം 
രാവിലെ ഭക്ഷണം കഴിക്കാതെ ഉറങ്ങേണ്ടതാണ്.

ഉറക്കക്കുറവ് ഉള്ളവന് പാല് , മാംസരസം , തൈര് ഇവയും
അഭ്യംഗം , ഉദ്യർത്തനം , സ്നാനം ,
ശിരോവസ്തി , കർണ്ണപൂരണം ,
നേത്രതർപ്പണം ഇവയും ശീലിച്ച്
കൊള്ളണം .

Comments