ബൃംഹണത്തിന് സമ്യഗ്യോഗമുണ്ടായാൽ ലംഘനത്തിന് സമ്യഗ്യോഗമുണ്ടായാൽ


" बॄंहिते स्याद्बलंपुष्टिस्तत्साध्यामयसङ्क्षयः॥१६
विमलेन्द्रियता सर्गो मलानां लाघवं रुचिः।
क्षुत्तृट्सहोदयः शुद्धहृदयोद्गारकण्ठता॥१७
व्याधिमार्दवमुत्साहस्तन्द्रानाशश्च लङ्घिते।
( अ हृ सू द्विविधोपक्रमणीयम् )

बॄंहिते बलं पुष्टिं: तत्साध्यामयसङ्क्षयः स्यात्।
विमलेन्द्रियता मलानां सर्ग: लाघवं रुचिः 
क्षुत्तृट्सहोदयः शुद्धहृदयोद्गारकण्ठता ,लङ्घिते
व्याधि मार्दवम् उत्साह: तन्द्रानाश: च स्यात्।

"ബൃംഹിതേ സ്യാൽബലം പുഷ്ടി-
-സ്തത്സാധ്യാമയ സംക്ഷയഃ
വിമലേന്ദ്രിയതാ സർഗ്ഗോ
മലാനാം ലാഘവം രുചിഃ
ക്ഷുത്തൃട്സഹോദയഃ ശുദ്ധ
ഹൃദയോൽഗ്ഗാരകണ്ഠതാ
വ്യാധിമാർദ്ദവമുത്സാഹ
സ്തന്ദ്രാനാശശ്ച ലംഘിതേ ."

ബൃംഹണത്തിന് സമ്യഗ്യോഗമുണ്ടായാൽ
ബലവും പുഷ്ടിയും അതുകൊണ്ട് ശമി
ക്കേണ്ടുന്ന രോഗങ്ങൾക്ക് ശമനവുമു
ണ്ടാകും. ലംഘനത്തിന് സമ്യഗ്യോഗമു
ണ്ടായാൽ ഇന്ദ്രിയനൈർമല്യവും, മല
മൂത്രങ്ങളുടെ സുഖപ്രവൃത്തിയും ,  
ശരീരത്തിന് ലഘുത്വവും , വിശപ്പും 
ദാഹവും ഒന്നിച്ചുണ്ടാവുകയും , ഹൃദയ
വും ഏമ്പക്കവുംകണ്ഠവും ശുദ്ധമാവു
കയും , ലംഘനസാദ്ധ്യമായ രോഗങ്ങൾ
ക്ക് ശമനവും , ഉത്സാഹവും ,മടിയില്ലാ
തിരിക്കുകയും ചെയ്യും.


" अनपेक्षितमात्रादिसेविते कुरुतस्तु ते॥१८
अतिस्थौल्यातिकार्श्यादीन्, वक्ष्यन्ते ते च सौषधाः।
रूपं तैरेव च ज्ञेयमतिबृंहितलङ्घिते॥"१९
( अ हृ सू द्विविधोपक्रमणीयम् )

ते ( बृंहणलंङ्घने ) तु अनपेक्षितमात्रादिसेविते
अतिस्थौल्यातिकार्श्यादीन् कुरुत:। ते सौषधा:
वक्ष्यन्ते च । तैः एव अतिबृंहितलङ्घिते रूपं
ज्ञेयं च ।

"അനപേക്ഷിതമാത്രാദി
സേവിതേ കുരുതസ്തു തേ
അതിസ്ഥൌല്യാതികാർശ്യാദീൻ
വക്ഷ്യന്തേ തേ ച സൌഷധാഃ 
രൂപം തൈരേവ ച ജ്ഞേയ-
-മതിബൃംഹിതലംഘിതേ."

മാത്രാദികളെ നോക്കാതെ ബൃംഹണമോ
ലംഘനമോ അധികമായി ചെയ്തു പോ
യാൽ അതിസ്ഥൌല്യമോ അതികാർശ്യ
മോ ഉണ്ടാകും. അതുകളേയും അതിനു
ള്ള ചികിത്സകളേയും ഇനി പറയുന്നുണ്ട്.
അതിസ്ഥൌല്യാദികൾ ബൃംഹണാതി
യോഗത്തിന്റെയും അതികാർശ്യാദികൾ
ലംഘനാതിയോഗത്തിന്റെയും ലക്ഷണ
മാണെന്നറിയണം.

Comments