" व्योषकट्वीवराशिग्रुविडङ्गातिविषास्थिराः।
हिड्गुसौवर्चलाजाजीयवानीधान्यचित्रकाः॥२५
निशे बृहत्यौ हपुषा पाठा मूलं च केम्बुकात्।
एषां चूर्णं मधु घृतं तैलं च सदृशांशकम्॥२६
सक्तुभिः षोडशगुणैर्युक्तं पीतं निहन्ति तत्।
अतिस्थौल्यादिकान् सर्वान्
रोगानान्यांश्च तद्द्विधान्॥२७
हृद्रोगकामलाश्वित्रश्वासकासगलग्रहान्।
बुद्धिमेधास्मृतिकरं सन्नस्याग्नेश्च दीपनम्॥" २८
( अ हृ सू द्विविधोपक्रमणीयम् )
व्योष कट्वी वरा शिग्रु विडङ्गातिविषा स्थिराः
हिड्गु सौवर्चलाजाजी यवानी धान्य चित्रकाः
निशे बृहत्यौ हपुषा पाठा मूलं च केम्बुकात्
मूलं च एषां चूर्णं मधु घृतं तैलं च सदृशांशकम्
षोडशगुणै: सक्तुभिः र्युक्तं पीतं , तत् अतिस्थौ-
-ल्यादिकान् सर्वान् रोगान् तद्द्विधान् अन्यान्
च हृद्रोग कामला श्वित्र श्वास कास गलग्रहान्
निहन्ति। बुद्धि मेधा स्मृतिकरं सन्नस्य अग्ने:
दीपनम् च (भवन्ति)।
" വ്യോഷകട്വീവരാശിഗ്രു
വിഡംഗാതിവിഷാസ്ഥിരാഃ
ഹിംഗുസൗവർച്ചലാജാജീ
യവാനീധാന്യചിത്രകാഃ
നിശേ ബൃഹത്യൌ ഹപുഷാ
പാഠാ മൂലം ച കേംബുകാൽ
ഏഷാം ചൂർണം മധു ഘൃതം
തൈലം ച സദൃശാംശകം
സക്തുഭിഃ ഷോഡശഗുണൈർ
യുക്തം പീതം നിഹന്തി തൽ
അതിസ്ഥൌല്യാദികാൻ സർവ്വാൻ രോഗാനന്യാംശ്ച തദ്വിധാൻ
ഹൃദ്രോഗകാമലാശ്വിത്ര
ശ്വാസകാസഗളഗ്രഹാൻ.
ബുദ്ധിമേധാസ്മൃതികരം
സന്നസ്യാഗ്നേശ്ച ദീപനം."
ചുക്ക് , മുളക് , തിപ്പലി , ഏലത്തരി ,
നെല്ലിക്കാത്തോട് , കടുക്കാത്തോട് ,
താന്നിക്കാത്തോട് , മുരിങ്ങവേര് ,
വിഴാലരി , അതിവിടയം, ഓരിലവേര് ,
കായം , തുവർച്ചിലക്കാരം , അയമോ
ദകം , ജീരകം , കൊത്തമ്പാലയരി ,
കൊടുവേലിക്കിഴങ്ങ് , മഞ്ഞൾ , മര
മഞ്ഞൾത്തൊലി , ചെറുവഴുതനവേര്,
വെൾവഴുതനവേര്, അടയ്ക്കാമണിയ
ൻവേര്, പാടക്കിഴങ്ങ് ,തിങ്ങളൂരിവേര്
ഇവ പൊടിച്ച് തുല്യ അളവിൽ തേനും
നെയ്യും എണ്ണയും ചേർത്ത് അതിന്റെ
പതിനാറിരട്ടി മലർപ്പൊടിയും ചേർത്തു
സേവിക്കുക. അതിസ്ഥൌല്യം മുതലാ
യ രോഗങ്ങളും അപ്രകാരമുള്ള അന്യ
രോഗങ്ങളും ഹൃദ്രോഗം , കാമല ,ശ്വിത്രം,
കാസം , ശ്വാസം , ഗളഗ്രഹം ഇവയും ശ
മിക്കും. ബുദ്ധിയും മേധയും സ്മൃതിയും
ഉണ്ടാകും. അഗ്നിദീപ്തിയേയുമുണ്ടാക്കും.
" कार्श्यमेव वरं स्थौल्यात्
न हि स्थूलस्य भेषजम्॥३१
बृंहणं लङ्घनं वाऽलमतिमेदोग्निवातजित्।"
( अ हृ सू द्विविधोपक्रमणीयम् )
स्थौल्यात् कार्श्यम् एव वरं हि स्थूलस्य
भेषजम् न (अस्ति ) । बृंहणं लङ्घनं
वा अतिमेदोग्नि वातजित् न अलम् ।
" കാർശ്യമേവ വരം സ്ഥൌല്യാത്
ന ഹി സ്ഥൂലസ്യ ഭേഷജം
ബൃംഹണം ലംഘനം വാലമതിമേദോഗ്നിവാതജിത് ."
സ്ഥൌല്യത്തേക്കാൾ കാർശ്യം
തന്നെയാണ് ശ്രേഷ്ഠമായിരി
ക്കുന്നത്. എന്തെന്നാൽ സ്ഥൌ
ല്യത്തിന് ചികിത്സയില്ല. ബ്യംഹ
ണമോ ലംഘനമോ അതിമേദ
സ്സിനേയും അത്യഗ്നിയേയും അ
തിവാതത്തേയും ശമിപ്പിക്കുന്ന
തിന് പര്യാപ്തമാകുന്നില്ല.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW