पथ्याशुण्ठीघनगुडैर्गुटिकां धारयेन्मुखे।
सर्वेषु श्वासकासेषु, केवलं वा बिभीतकम्॥"१७४
( अ हृ कासचिकित्सितम् )
" പത്ഥ്യാശുണ്ഠീഘനഗുളൈർ
ഗുളികാം ധാരയേന്മുഖേ
സർവ്വേഷു ശ്വാസകാസേഷു
കേവലം വാ വിഭീതകം."
കടുക്ക , ചുക്ക് , മുത്തങ്ങ , ശർക്കര
ഇവ അരച്ചു ഗുളികയാക്കി ആ ഗുളിക
വായിലിട്ടു കൊണ്ടിരുന്നാൽ ഏതു തരം
ശ്വാസരോഗവും കാസവും ശമിക്കും.
താന്നിക്കാ മാത്രം ഗുളികയാക്കി
വായിലിട്ടു കൊണ്ടിരിക്കുന്നതും നന്ന്.
"कण्टकारीरसे सिद्धो मुद्गयूषः सुसंस्कृतः।
सगौरामलकः साम्लः सर्वकासभिषग्जितम्॥"१७६
( अ हृ कासचिकित्सितम् )
" കണ്ടകാരീരസേ സിദ്ധോ
മുദ്ഗയൂഷ: സുസംസ്കൃത:
സഗൗരാമലക: സാമ്ല : സർവ്വകാസഭിഷഗ്ജിതം."
കണ്ടകാരിച്ചുണ്ടയുടെ കഷായത്തിൽ
ചെറുപയർപരിപ്പിന്റെ ചാറും പച്ചനെല്ലി
ക്കാ നീരും ചേർത്ത് പുളിപ്പിച്ച് ചുക്ക് ,
കൊത്തംപാലയരി മുതലായ യൂഷ
സംസ്ക്കാര ദ്രവ്യങ്ങളും ചേർത്ത് സേവി
ച്ചാൽ സർവ്വവിധ കാസവും ശമിക്കും.
"वातघ्नौषधनिःक्वाथे क्षीरं यूषान् रसानपि।
वैष्किरान् प्रातुदान् बैलान् दापयेत्क्षयकासिने॥"१७७
( अ हृ कासचिकित्सितम् )
" വാതഘ്നൗഷധനിക്വാഥേ
ക്ഷീരം യൂഷാൻ രസാനപി
വൈഷ്കിരാൻ പ്രാതുദാൻ
ബൈലാൻ ദാപയേത്ക്ഷയകാസിനേ."
വാതഘ്നങ്ങളായ ഔഷധങ്ങളെ
ക്കൊണ്ടുണ്ടാക്കിയ കഷായം ചേ
ർത്തു കുറുക്കിയ പാലും വിഷ്ക്കി
രങ്ങളോ പ്രതുദങ്ങളോ ബിലേശയ
ങ്ങളോ ആയ ജീവികളുടെ മാംസം
കൊണ്ടുണ്ടാക്കിയ സൂപ്പും ക്ഷയ
കാസമുള്ളവനെ സേവിപ്പിക്കണം.
तदार्तं च पूर्वं स्वेदैरुपाचरेत्॥१॥
स्निग्धैर्लवणतैलाक्तं तैः ख़ेषु ग्रथितः कफः।
सुलीनोऽपि विलीनोऽस्य कोष्ठं प्राप्तः सुनिर्हरः॥२
स्रोतसां स्यान्मृदुत्वं च मारुतस्यानुलोमता।"
( अ हृ श्वासहिध्माचिकित्सितं )
"തദാർത്തം ച പൂർവ്വം
സ്വേദൈരുപാചരേത്
സ്നിഗ്ദ്ധൈർലവണതൈലാക്തം
തൈഃ ഖേഷു ഗ്രഥിതഃ കഫഃ
സുലീനോപി വിലീനോസ്യ
കോഷ്ഠം പ്രാപ്തഃ സുനിർഹരഃ
സ്രോതസാം സ്യാന്മൃദുത്വം ച
മാരുതസ്യാനുലോമതാ."
ശ്വാസരോഗത്താലോ ഹിദ്ധ്മാരോഗ
ത്താലോ ആതുരനായവനെ ഇന്തുപ്പ്
പൊടിച്ച് ചേർത്ത എണ്ണ തേപ്പിച്ചതിന്
ശേഷം സ്നിഗ്ദ്ധങ്ങളായ ദ്രവ്യങ്ങളെ
കൊണ്ട് സ്വേദനം ചെയ്യണം. സ്വേദനം
നിമിത്തം സ്രോതസ്സുകളിൽ പറ്റി പിടി
ച്ചിരിക്കുന്ന കഫം അലിഞ്ഞു കോഷ്ഠ
ത്തെ പ്രാപിക്കുകയും ശോധന ചികി
ത്സയാൽ പുറത്തുകളയാനും കഴിയു
ന്നു. തന്മൂലം സ്രോതസ്സുകൾക്ക് മാർ
ദ്ദവവും വായുവിന് അനുലോമനവുമു
ണ്ടാകുന്നു.
"अवश्यं स्वेदनीयानामस्वेद्यानामपि क्षणम्॥१४
स्वेदयेत्ससिताक्षीरसुख़ोष्णस्नेहसेचनैः।
उत्कारिकोपनाहैश्च स्वेदाध्यायोक्तभेषजैः॥१५
उरः कण्ठं च मृदुभिःसामे त्वामविधिं चरेत्।"
( अ हृ श्वासहिध्माचिकित्सितम् )
" അവശ്യം സ്വേദനീയാനാം
അസ്വേദ്യാനാമപി ക്ഷണം
സ്വേദയേത്സസിതാക്ഷീര
സുഖോഷ്ണസ്നേഹസേചനൈഃ
ഉത്കാരികോപനാഹൈശ്ച സ്വേദാദ്ധ്യായോക്തഭേഷജൈഃ
ഉരഃ കണ്ഠം ച മൃദുഭിഃ
സാമേ ത്വാമവിധിം ചരേത് ."
ശ്വാസഹിദ്ധ്മാ രോഗി സ്വേദ്യനാ
യാലും അസ്വേദ്വനായാലും രോഗ
ത്തിന്റെ തുടക്കത്തിൽ അവനെ
എത്രയും പെട്ടെന്ന് സ്വേദിപ്പിക്കണം.
പഞ്ചസാരയും പാലും ചേർത്ത
സ്നേഹദ്രവ്യം സുഖോഷ്ണമായി
ധാരയായോ സ്വേദാദ്ധ്യായത്തിൽ
വിവരിച്ച ഔഷധങ്ങൾ കൊണ്ട്
ഉത്കാരികാസ്വേദമോ ഉപനാഹസ്വേ
ദമോ യുക്തിപൂർവ്വം ചെയ്ത് വിയ
ർപ്പിക്കണം. ഉരസ്സിലും കണ്ഠത്തി
ലും മൃദുവായി മാത്രം വിയർപ്പിക്ക
ണം. രോഗിക്ക് ആമദോഷം കൂടി
യുണ്ടെങ്കിൽ ആമദോഷ ചികിത്സ
ആദ്യം ചെയ്യണം.
हरिद्रापत्रमेरण्डमूलं लाक्षां मनःशिलाम्॥१०
सदेवदार्वलं मांसीं पिष्ट्वा वर्तिं प्रकल्पयेत्।
तां घृताक्तां पिबेद्धूमं यवान् वा घृतसंयुतान्॥११
मधूच्छिष्टं सर्जरसं घृतं वा गुरु वाऽगरु।
चन्दनं वा तथा शृङ्गं वालान् वा स्नाव वा गवाम्॥१२
ऋक्षगोधकुरङ्गैणचर्मशृङ्गखुराणि वा।
गुग्गुलुं वा मनोह्वां वा सालनिर्यासमेव वा॥१३
सल्लकीं गुग्गुलुं लोहं पद्मकं वा घृताप्लुतम्।"
( अ हृ श्वासहिध्माचिकित्सितम् )
" ഹരിദ്രാപത്രമേരണ്ഡമൂലം
ലാക്ഷാം മനശ്ശിലാം
സദേവദാർവ്വലം മാംസീം
പിഷ്ട്വാ വർത്തിം പ്രകല്പയേത്
താം ഘൃതാക്താം പിബേദ്ധൂമം
യവാൻ വാ ഘൃതസംയുതാൻ
മധൂച്ഛിഷ്ടം സർജ്ജരസം
ഘൃതം വാ ഗുരു വാഗരു
ചന്ദനം വാ തഥാ ശൃംഗം
വാലാൻ വാ സ്നാവ വാ ഗവാം
ഋക്ഷഗോധകുരംഗൈണ
ചർമ്മശൃംഗഖുരാണി വാ
ഗുഗ്ഗുലും വാ മനോഹ്വാം വാ
സാലനിര്യാസമേവ വാ
സല്ലകീം ഗുഗ്ഗുലും ലോഹം
പത്മകം വാ ഘൃതാപ്ലുതം."
മഞ്ഞൾ , പച്ചില , ആവണക്കിൻ
വേര് , കോലരക്ക് , മനയോല ,
ദേവതാരം , അരിതാരം , മാഞ്ചി
ഇവ അരച്ച് വർത്തിയുണ്ടാക്കി
നെയ്യിൽ നനച്ചു കത്തിച്ച് ധൂമപാ
നം ചെയ്യുന്നത് ശ്വാസഹിദ്ധ്മാഹ
രമാകുന്നു. യവം നെയ്യിൽ കുഴച്ചോ
മെഴുകും ചെഞ്ചല്യവും നെയ്യിൽ ന
നച്ചോ കാരകിലിൻകാതൽ , ചന്ദനം,
ഇവ , പശുവിന്റെ കൊമ്പോ രോമമോ
ഞരമ്പോ , കരടി , ഉടുമ്പ് , പുള്ളിമാൻ ,
കേഴമാൻ എന്നിതുകളുടെ കൊമ്പ് ,
തോല് , കുളമ്പ് എന്നിവ , ഗുൽഗു
ലു , മനയോല , ചെഞ്ചല്യം , ഈന്തി
ൻവേര് ഇവ , ഗുൽഗുലു , അകില് ,
ലോഹം ,പതിമുകം ഇവ നെയ്യിൽ
കുഴച്ച് കത്തിച്ച് പുകവലിക്കുന്നതും
നല്ലതാകുന്നു.
" व्योषकट्वीवराशिग्रुविडङ्गातिविषास्थिराः।
हिड्गुसौवर्चलाजाजीयवानीधान्यचित्रकाः॥२५
निशे बृहत्यौ हपुषा पाठा मूलं च केम्बुकात्।
एषां चूर्णं मधु घृतं तैलं च सदृशांशकम्॥२६
सक्तुभिः षोडशगुणैर्युक्तं पीतं निहन्ति तत्।
अतिस्थौल्यादिकान् सर्वान्
रोगानान्यांश्च तद्द्विधान्॥२७
हृद्रोगकामलाश्वित्रश्वासकासगलग्रहान्।
बुद्धिमेधास्मृतिकरं सन्नस्याग्नेश्च दीपनम्॥" २८
( अ हृ सू द्विविधोपक्रमणीयम् )
व्योष कट्वी वरा शिग्रु विडङ्गातिविषा स्थिराः
हिड्गु सौवर्चलाजाजी यवानी धान्य चित्रकाः
निशे बृहत्यौ हपुषा पाठा मूलं च केम्बुकात्
मूलं च एषां चूर्णं मधु घृतं तैलं च सदृशांशकम्
षोडशगुणै: सक्तुभिः र्युक्तं पीतं , तत् अतिस्थौ-
-ल्यादिकान् सर्वान् रोगान् तद्द्विधान् अन्यान्
च हृद्रोग कामला श्वित्र श्वास कास गलग्रहान्
निहन्ति। बुद्धि मेधा स्मृतिकरं सन्नस्य अग्ने:
दीपनम् च (भवन्ति)।
" വ്യോഷകട്വീവരാശിഗ്രു
വിഡംഗാതിവിഷാസ്ഥിരാഃ
ഹിംഗുസൗവർച്ചലാജാജീ
യവാനീധാന്യചിത്രകാഃ
നിശേ ബൃഹത്യൌ ഹപുഷാ
പാഠാ മൂലം ച കേംബുകാൽ
ഏഷാം ചൂർണം മധു ഘൃതം
തൈലം ച സദൃശാംശകം
സക്തുഭിഃ ഷോഡശഗുണൈർ
യുക്തം പീതം നിഹന്തി തൽ
അതിസ്ഥൌല്യാദികാൻ സർവ്വാൻ രോഗാനന്യാംശ്ച തദ്വിധാൻ
ഹൃദ്രോഗകാമലാശ്വിത്ര
ശ്വാസകാസഗളഗ്രഹാൻ.
ബുദ്ധിമേധാസ്മൃതികരം
സന്നസ്യാഗ്നേശ്ച ദീപനം."
ചുക്ക് , മുളക് , തിപ്പലി , ഏലത്തരി ,
നെല്ലിക്കാത്തോട് , കടുക്കാത്തോട് ,
താന്നിക്കാത്തോട് , മുരിങ്ങവേര് ,
വിഴാലരി , അതിവിടയം, ഓരിലവേര് ,
കായം , തുവർച്ചിലക്കാരം , അയമോ
ദകം , ജീരകം , കൊത്തമ്പാലയരി ,
കൊടുവേലിക്കിഴങ്ങ് , മഞ്ഞൾ , മര
മഞ്ഞൾത്തൊലി , ചെറുവഴുതനവേര്,
വെൾവഴുതനവേര്, അടയ്ക്കാമണിയ
ൻവേര്, പാടക്കിഴങ്ങ് ,തിങ്ങളൂരിവേര്
ഇവ പൊടിച്ച് തുല്യ അളവിൽ തേനും
നെയ്യും എണ്ണയും ചേർത്ത് അതിന്റെ
പതിനാറിരട്ടി മലർപ്പൊടിയും ചേർത്തു
സേവിക്കുക. അതിസ്ഥൌല്യം മുതലാ
യ രോഗങ്ങളും അപ്രകാരമുള്ള അന്യ
രോഗങ്ങളും ഹൃദ്രോഗം , കാമല ,ശ്വിത്രം,
കാസം , ശ്വാസം , ഗളഗ്രഹം ഇവയും ശ
മിക്കും. ബുദ്ധിയും മേധയും സ്മൃതിയും
ഉണ്ടാകും. അഗ്നിദീപ്തിയേയുമുണ്ടാക്കും.
"अतियोगोद्धतं वातं दृष्ट्वा पवननाशनैः॥१६
स्निग्धै रसाद्यैर्नात्युष्णैरभ्यङ्गैश्च शमं नयेत्।"
( अ हृ श्वासहिध्माचिकित्सितम् )
" അതിയോഗോദ്ധതം വാതം
ദൃഷ്ട്വാ പവനനാശനൈഃ
സ്നിഗ്ദ്ധൈ രസാദ്യൈർന്നാത്യു
ഷ്ണൈരഭ്യംഗൈശ്ച ശമം നയേൽ."
ശ്വാസഹിദ്ധ്മാ രോഗിക്ക് വായു
അത്യധികം കോപിച്ചിട്ടുണ്ടെങ്കിൽ
അവിടെ വാതഹരങ്ങളായ ഔഷധ
ങ്ങൾ ചേർത്തുണ്ടാക്കിയതും സ്നേ
ഹദ്രവ്യം ചേർത്തവയുമായ മാംസര
സം മുതലായവ ശീലിപ്പിച്ചും ചെറിയ
ചൂടോടു കൂടിയ സ്നേഹദ്രവ്യം തേപ്പി
ച്ചും ശമിപ്പിക്കേണ്ടതാണ്.
" अनुत्क्लिष्टकफास्विन्नदुर्बलानां हि शोधनात्॥१७
वायुर्लब्धास्पदो मर्म संशोष्याशु हरेदसून्।
कषायलेहस्नेहाद्यैस्तेषां संशमयेदतः॥"१८
( अ हृ श्वासहिध्माचिकित्सितम् )
" അനുൽക്ലിഷ്ടകഫാസ്വിന്ന
ദുർബ്ബലാനാം ഹി ശോധനാൽ
വായുർലബ്ധാസ്പദോ മർമ്മ
സംശോഷ്യാശു ഹരേദസൂൻ
കഷായലേഹസ്നേഹാദ്യൈ
സ്തേഷാം സംശമയേദതഃ "
അനുൽക്ലിഷ്ട കഫന്മാർക്കും
അസ്വിന്നന്മാർക്കും ഇതുകൾക്ക്
രണ്ടിനും ശേഷിയില്ലാത്തവനോ
ആയ ശ്വാസരോഗിയെ വമനാദി
കൾ ചെയ്താൽ സ്വതവേ കോ
പിച്ച് വിഗുണനായ വായു , മർമ്മ
ത്തെ പ്രാപിച്ച് ശോഷിപ്പിക്കുകയും
പ്രാണഹാനി വരുത്തുകയും ചെയ്യും.
അങ്ങനെയുള്ള ശ്വാസരോഗിയെ
കഷായം , ലേഹം , സ്നേഹദ്രവ്യങ്ങ
ൾ ഇവ ശീലിപ്പിച്ച് ശമിപ്പിക്കണം.
" कुलत्थदशमूलानां क्वाथे स्युर्जाङगला रसाः।
यूषाश्चशिग्रुवार्ताककासघ्नवृषमूलकैः॥२०
पल्लवैर्निम्बकुलकबृहतीमातुलुङ्गजैः।
व्याघ्रीदुरालभाभाङ्गीबिल्वमध्यत्रिकण्टकैः॥२१
सामृताग्निकुलत्थैश्च यूषः स्यात्क्वथितैर्जले।
तद्वद्रास्नाबृहत्यादिबलामुद्गैः सचित्रकैः॥"२२
( अ हृ श्वासहिध्माचिकित्सितम् )
" കുലത്ഥദശമൂലാനാം ക്വാഥേ
സ്യുർജാംഗലാ രസാഃ യൂഷാശ്ചശിഗ്രുവാർത്താക
കാസഘ്നവൃഷമൂലകൈഃ
പല്ലവൈർനിംബകുലക
ബൃഹതീമാതുളുംഗജൈഃ
വ്യാഘ്രീദുരാലഭാ ഭാർങ്ഗീ
വില്വമദ്ധ്യത്രികണ്ടകൈഃ
സാമൃതാഗ്നികുലത്ഥൈശ്ച
യൂഷഃ സ്യാത്ക്വഥിതൈർജ്ജലേ
തദ്വദ്രാസ്നാബൃഹത്യാദിബലാ
മുദ്ഗൈഃ സചിത്രകൈഃ"
മുതിരയും ദശമൂലവും കഷായം
വെച്ചു പിഴിഞ്ഞരിച്ചതിൽ ജാംഗ
ലമാംസം വേവിച്ച് സൂപ്പുണ്ടാക്കി
ക്കഴിക്കുന്നത് ഹിദ്ധ്മാശ്വാസരോ
ഗിക്ക് ഹിതമാകുന്നു. മുരിങ്ങ, ചെ
റുചീര , പൊന്നാന്തകര , ആടലോ
ടകത്തിൻവേര് , വേപ്പ് , പടവലം ,
ചെറുവഴുതിന , മാതളനാരകം ഇവ
യുടെ തളിര് , കണ്ടകാരിച്ചുണ്ട ,
കൊടിത്തൂവ , ചെറുതേക്ക് ഇവയു
ടെ വേര് , പകുതിമുപ്പായ കൂവളക്കാ
യ ,ഞെരിഞ്ഞിൽ , ചിറ്റമൃത് , കൊടു
വേലിക്കിഴങ്ങ് , മുതിര ഇവകളും കൂ
ടെ വെച്ച കഷായജലത്തിലുണ്ടാക്കി
യ യൂഷവും ഹിതകരമാകുന്നു.
" दशमूलशठीरास्नाभार्गीबिल्वर्द्धिपौष्करैः।
कुलीरशृङ्गीचपलातामलक्यमृतौषधैः॥२४
पिबेत्कषायं जीर्णेऽस्मिन् पेयां तैरेव साधिताम्।"
( अ हृ श्वासहिध्माचिकित्सितम् )
" ദശമൂലശഠീരാസ്നാഭാർങ്ഗീ
വില്വർദ്ധിപുഷ്ക്കരൈഃ
കുളീരശൃംഗീചപലാ
താമലക്യാമൃതൌഷധൈഃ
പിബേൽ കഷായം ജീർണ്ണേസ്മിൻ
പേയാം തൈരേവ സാധിതാം."
ദശമൂലം , കച്ചൂരക്കിഴങ്ങ് , അരത്ത ,
ചെറുതേക്കിൻവേര് , കൂവളവേര് ,
ഋദ്ധി , പുഷ്ക്കരമൂലം , കർക്കടക
ശൃംഗി , തിപ്പലി , കീഴാർനെല്ലി , ചിറ്റ
മൃത് , ചുക്ക് ഇവയിട്ട് വെച്ച കഷായ
ത്തിൽ ഉണ്ടാക്കിയ കഞ്ഞി കുടിച്ചാ
ൽ ശ്വാസഹിദ്ധ്മകൾ ശമിക്കും.
" शालिषष्टिकगोधूमयवमुद्गकुलत्थभुक्॥२५॥
कासहृद्ग्रहपार्श्वार्तिहिध्माश्वासप्रशान्तये।"
( अ हृ श्वासहिध्माचिकित्सितम् )
" ശാലിഷഷ്ടികഗോധൂമ
യവമുദ്ഗകുലത്ഥഭുക്
കാസഹൃദ്ഗ്രഹപാർശ്വാർത്തി
ഹിദ്ധ്മാശ്വാസപ്രശാന്തയേ."
ചെന്നെല്ലരി തുടങ്ങിയ ശാലിവർഗ്ഗ
ത്തിൽ പെട്ട അരി , നവരയരി , ഗോ
തമ്പ് , യവം ഇവ കൊണ്ട് പാകപ്പെ
ടുത്തിയ അന്നവും ചെറുപയർ , മു
തിര ഇവ കൊണ്ടുണ്ടാക്കിയ യൂഷ
വും കാസം , ഹൃത്ഗ്രഹം , പാർശ്വ
വേദന , ഹിദ്ധ്മ , ശ്വാസം എന്നിവ
യെ ശമിപ്പിക്കും.
" सक्तून् वाऽर्काङ्कुरक्षीरभावितानां समाक्षिकान्॥
यवानां दशमूलादिनिष्क्वाथलुलितान् पिबेत्।"
( अ हृ श्वासहिध्माचिकित्सितम् )
" സക്തൂൻ വാർക്കാങ്കുരക്ഷീര
ഭാവിതാനാം സമാക്ഷികാൻ
യവാനാം ദശമൂലാദിനിഷ്-
ക്വാഥലുളിതാൻ പിബേൽ "
യവം എരിക്കിൻപാലിലിട്ട് ഭാവന
ചെയ്തുണക്കി വറുത്ത് പൊടിച്ച്
തേനിൽ കുഴച്ച് ദശമൂലാദികഷാ
യത്തിൽ കലക്കി സേവിക്കുന്നതും
ശ്വാസഹിദ്ധ്മാഹരമാകുന്നു.
" पाठां मधुरसां दारु सरलं च निशि स्थितम्।
सुरामण्डेऽल्पलवणं पिबेत्प्रसृतसम्मितम्॥३१
( अ हृ श्वासहिध्माचिकित्सितम् )
"പാഠാം മധുരസാം ദാരു
സരളം ച നിശി സ്ഥിതം
സുരാമണ്ഡേല്പലവണം പിബേൽപ്രസൃതസമ്മിതം."
പാടക്കിഴങ്ങ് , പെരുങ്കുരുമ്പവേര് ,
ദേവതാരം , ചരളം ഇവ ചതച്ചു
സുര എന്ന മദ്യത്തിലിട്ട് വെച്ചു പിറ്റേ
ദിവസം രാവിലെ ഊറ്റി എടുത്ത് അ
തിൽ നിന്നും 2 പലം എടുത്ത് അല്പം
ഇന്തുപ്പും പൊടിച്ച് ചേർത്ത് സേവി
ച്ചാൽ ശ്വാസരോഗം ശമിക്കും .
" भार्ङगीशुण्ठ्यो सुख़ाम्भोभिः
क्षारं वा मरिचान्वितम्
स्वक्वाथपिष्टां लुलितां
बाष्पिकां पाययेत वा॥"३२
( अ हृ श्वासहिध्माचिकित्सितम् )
" ഭാർങ്ഗീശുണ്ഠ്യോ സുഖാംഭോഭിഃ
ക്ഷാരം വാ മരിചാന്വിതം
സ്വക്വാഥപിഷ്ടാം ലുളിതാം
ബാഷ്പികാം പായയേത വാ."
ചെറുതേക്കിൻവേരും ചുക്കും
ചൂട് വെള്ളത്തിൽ അരച്ചു ക
ലക്കി സേവിക്കുക. അതേ വി
ധം ചവർക്കാരവും കുരുമുളകും
അരച്ച് സേവിക്കുക. ചങ്ങലംപര
ണ്ട കഷായം വെച്ചതിൽ ചങ്ങലം
പരണ്ട അരച്ചു കലക്കി സേവിക്കു
ക ഇവയെല്ലാം ശ്വാസത്തിനും ഹി
ദ്ധ്മയ്ക്കും നന്ന്.
ബാഷ്പിക , കായം ആണെന്നും
അഭിപ്രായമുണ്ട്.
" उत्कारिका तुगाकृष्णामधूलीघृतनागरैः।
पित्तानुबन्धे योक्तव्या, पवने त्वनुबन्धिनि॥३४
श्वाविच्छशामिषकणाघृतशल्यकशोणीतैः। "
( अ हृ श्वासहिध्माचिकित्सितम् )
"ഉത്കാരികാ തുഗാകൃഷ്ണാ
മധൂലീഘൃതനാഗരൈഃ
പിത്താനുബന്ധേ യോക്തവ്യാ,
പവനേ ത്വനുബന്ധിനി
ശ്വാവിച്ഛശാമിഷകണാ
ഘൃതശല്യകശോണീതൈഃ"
കൂവപ്പൊടി , തിപ്പലി , ചെറിയ
ഗോതമ്പ് , നെയ്യ് , ചുക്ക് ഇവ
ചേർത്ത് കൊഴുക്കട്ടയുണ്ടാക്കി
സേവിച്ചാൽ പിത്താനുബന്ധമായ
ശ്വാസരോഗം ശമിക്കും. വായു
അനുബന്ധമായ ശ്വാസരോഗത്തി
ൽ മുള്ളൻപന്നിയുടെയും മുയലി
ന്റെയും മാംസം , തിപ്പലി , നെയ്യ് ,
മുള്ളൻപന്നിയുടെ ചോര ഇവ ചേ
ർത്ത് ഉൽക്കാരികയുണ്ടാക്കി ശീ
ലിക്കുന്നതും ഹിതമാണ്.
"सुवर्चलारसव्योषसर्पिर्भिः सहितं पयः॥३५
अनु शाल्योदनं पेयं वातपित्तानुबन्धिनि।
चतुर्गुणाम्बुसिद्धं वा छागं सगुडनागरम्॥"३६
( अ हृ श्वासहिध्माचिकित्सितम् )
" സുവർച്ചലാരസവ്യോഷ
സർപ്പിർഭിഃ സഹിതം പയഃ
അനു ശാല്യോദനം പേയം വാതപിത്താനുബന്ധിനി.
ചതുർഗുണാംബുസിദ്ധം വാ
ഛാഗം സഗുഡനാഗരം."
സുവർച്ചലസ്വരസം ചേർത്ത്
കുറുക്കിയ പാലിൽ ചുക്ക് , മുളക് ,
തിപ്പലി ഇവ പൊടിച്ചതും നെയ്യും
ചേർത്ത് ശാല്യന്നം കഴിച്ചതിന്റെ
മീതെ സേവിച്ചാൽ വാതപിത്താനു
ബന്ധമായ ഹിദ്ധ്മാശ്വാസരോഗം
ശമിക്കും. നാലിരട്ടി വെള്ളം ചേർത്ത്
ചുക്കിട്ട് കുറുക്കിയ ആട്ടിൻപാലിൽ
ശർക്കര ചേർത്ത് സേവിക്കുന്നതും
നന്ന്.
സുവർച്ചിലക്ക് ചെമ്പൂ ഞെരിഞ്ഞിൽ എന്ന് ഒരു പാഠം കേട്ടിട്ടുണ്ട്. സുവർച്ചി ക എന്ന് പാഠഭേദം
മറ്റൊരു പാഠം
സൂര്യകാന്തി എന്നു കാണുന്നു.
തൊഴുകണ്ണി
ചെമ്പൂ ഞെരിച്ചിൽ
വിവരണം: കഫം, വാതം, ചൊറി, വ്രണം, കൃമി മുതലായതിനു നന്നു്. കുറച്ചു പടർച്ചയുള്ളതാണു്. പൂവു നീല വർണ്ണം, സൗന്ദര്യമുള്ള ലതയാണു്. ഇതിനു ‘ആദിത്യഭക്ത’ എന്ന പേർ കാണുന്നു. തമിഴ്: അരവാട്ടിപ്പച്ചൈ. വീരാമട്ടി. ഇംഗ്ലീഷ്: sunflower.( ശബ്ദതാരാവലി )
" गोगजाश्ववराहोष्ट्रखरमेषाजविड्रसान्
समध्वेकैकशो लिह्याद्बहुश्लेष्माऽथवा पिबेत्॥"३८
( अ हृ श्वासहिध्माचिकित्सितम् )
" ഗോഗജാശ്വവരാഹോഷ്ട്ര
ഖരമേഷാജവിഡ്രസാൻ
സമധ്വേകൈകശോ ലിഹ്യാൽ
ബഹുശ്ലേഷ്മാഥവാ പിബേൽ."
കഫാധികമായ ശ്വാസരോഗമുള്ളവൻ
പശു , ആന , കുതിര , പന്നി , ഒട്ടകം ,
കഴുത , കുറിയാട് , ആട് ഈ മൃഗങ്ങ
ളിലേതെങ്കിലുമൊന്നിന്റെ ചാണകം
പിഴിഞ്ഞ നീരിൽ തേനും ചേർത്ത്
ലേഹനം ചെയ്യണം . ഈ നീര് കുടിക്കു
ന്നതും നന്ന്.
" शठीपौष्करधात्रीर्वा पौष्करं वा कणान्वितम्।
गैरिकाञ्जनकृष्णा वा स्वरसं वा कपित्थजम्॥"४०
( अ हृ श्वासहिध्माचिकित्सितम् )
" ശഠീപൗഷ്‌ക്കരധാത്രീർവ്വാ
പൗഷ്‌ക്കരം വാ കണാന്വിതം
ഗൈരികാഞ്ജനകൃഷ്ണാ വാ
സ്വരസം വാ കപിത്ഥജം."
( 1 ) കച്ചൂരക്കിഴങ്ങ് , പുഷ്ക്കരമൂലം ,
നെല്ലിക്ക ( 2 ) പുഷ്ക്കരമുലം , തിപ്പലി .
( 3 ) കാവിമണ്ണ് , അഞ്ജനക്കല്ല് , തിപ്പലി
ഈ മൂന്ന് യോഗവും വിളാർമരമരക്കായ
യുടെ സ്വരസവും ശ്വാസഹരമാകുന്നു.
" रसेन वा कपित्थस्य धात्रीसैन्धवपिप्पलीः।
घृतक्षौद्रेण वा पथ्याविडङ्गोषणपिप्पलीः॥४१
कोललाजामलद्राक्षापिप्पलीनागराणि वा।
गुडतैलनिशाद्राक्षाकणारास्नोषणानि वा॥४२
पिबेद्रसाम्बुमद्याद्यैर्लेहौषधरजांसि वा।"
( अ हृ श्वासहिध्माचिकित्सितम् )
" രസേന വാ കപിത്ഥസ്യ ധാത്രീസൈന്ധവപിപ്പലീഃ
ഘൃതക്ഷൌദ്രേണ വാ പത്ഥ്യാ
വിഡംഗോഷണപിപ്പലീഃ
കോലലാജാമലദ്രാക്ഷാ
പിപ്പലീനാഗരാണി വാ
ഗുഡതൈലനിശാദ്രാക്ഷാ
കണാരാസ്നോഷണാനി വാ
പിബേദ്രസാംബുമദ്യാദ്യൈർ
ലേഹൗഷധരജാംസി വാ."
നെല്ലിക്ക , ഇന്തുപ്പ് , തിപ്പലി ഇവ പൊടിച്ച്
വിളാർമരക്കായയുടെ നീരിൽ ചാലിച്ച്
സേവിക്കുക. കടുക്ക , വിഴാലരി , കുരുമു
ളക് , തിപ്പലി ഇവ പൊടിച്ച് നെയ്യും
തേനും ചേർത്ത് സേവിക്കുക.
ലന്തക്കുരു , നെല്ലിക്ക , മുന്തിരിങ്ങ ,
തിപ്പലി , ചുക്ക് ഇവയുടെ പൊടി നെയ്യും
തേനും ചേർത്ത് ലേഹനം ചെയ്യുക. വരട്ടുമഞ്ഞൾ , മുന്തിരിങ്ങ ,തിപ്പലി ,
അരത്ത , കുരുമുളക് ഇവ പൊടിച്ച് ശർക്കരയും എണ്ണയും ചേർത്ത്
സേവിക്കുക.
ഇവയെല്ലാം ഹിദ്ധ്മാശ്വാസഹരങ്ങളാ
കുന്നു. ഈ പറഞ്ഞ ലേഹൗഷധങ്ങ
ളെല്ലാം പൊടിച്ച് മാംസരസത്തിലോ വെള്ളത്തിലോ മദ്യം മുതലായതിലോ
ചേർത്തു സേവിക്കുന്നതും നല്ലതാകുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW