പിത്തം പഞ്ചാത്മകം

पित्तं पञ्चात्मकम् तत्र पक्वामाशयमध्यगम्। 
पञ्चभूतात्मकत्वेऽपि यत्तैजसगुणोदयात्॥१०
त्यक्तद्रवत्वं पाकादिकर्मणाऽनलशब्दितम्। 
पचत्यन्नं विभजते सारकिट्टौ पृथक् तथा॥११
तत्रस्थमेव पित्तानां शेषाणामप्यनुग्रहम्। 
करोति बलदानेन पाचकं नाम तत् स्मृतम्॥१२
( अ हृ सू दोषभेदीयम् )

പിത്തം പഞ്ചാത്മകം 
തത്ര പക്വാമാശയമദ്ധ്യഗം 
പഞ്ചഭൂതാത്മകത്വേപി
യത്തൈജസഗുണോദയാൽ
ത്യക്തദ്രവത്വം പാകാദി
കർമ്മണാനലശബ്ദിതം 
പചത്യന്നം വിഭജതേ 
സാരകിട്ടൌ പൃഥക് തഥാ
തത്രസ്ഥമേവ പിത്താനാം ശേഷാണാമപ്യനുഗ്രഹം 
കരോതി ബലദാനേന
പാചകം നാമം തത് സ്മൃതം .

പിത്തം അഞ്ചു വിധമാകുന്നു.
1. പാചകം 
2. രഞ്ജകം 
3. സാധകം
4. ആലോചകം
5. ഭ്രാജകം.
പാചകം എന്ന പിത്തം പക്വാശ
യത്തിന്റെയും ആമാശയത്തി
ന്റെയും മദ്ധ്യത്തിൽ സ്ഥിതി
ചെയ്യുന്നു. 
അത് പഞ്ചഭൂതാത്മകമാണെങ്കിലും ആഗ്നേയമായ ഗുണത്തിന്റെ ശക്തി
വിശേഷത്താൽ ദ്രവസ്വഭാവമുള്ളതല്ല.
അന്നപാകം മുതലായ കർമ്മം
ചെയ്യുന്നതിനാൽ അഗ്നി എന്ന്
പറയപ്പെടുന്നു . അത് അന്നത്തെ
പചിപ്പിക്കുകയും സാരകിട്ടങ്ങളെ
വേർതിരിക്കുകയും ചെയ്യുന്നു.
സ്വസ്ഥാനത്തിരുന്നു കൊണ്ട്
ശേഷമുള്ള നാല് പിത്തങ്ങൾക്കും
ബലം കൊടുക്കുന്നു. അന്നത്തെ
പചിപ്പിക്കുകയാൽ പാചകപിത്തം
എന്ന് പറയുന്നു.

Comments