This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
ജ്വരവും നെയ്യും
അഷ്ടാംഗഹൃദയത്തിൽ ജ്വരത്തിലെ ആമം പക്വമായി കഫം ക്ഷയിച്ച ശേഷം ജ്വരം പൂർണമായും വിട്ട് പോകാനും ദേഹബലം കൂടാനും ഒരു ദ്രവ്യം തന്നെ കഷായവും കൽക്കവും ആക്കി കാച്ചിയെടുക്കുന്ന നെയ്യിനെ കുറിച്ച് പറയുന്നുണ്ട്. അതിനെ ഞാൻ ചെറിയൊരു കവിതയാക്കി അതിനൊരു പേരുമിട്ടു "ജ്വരവും നെയ്യും" 😁
മരുന്നുകളുടെ സൗഹൃദ സംഭാഷണം
രോഗികളെ കാത്തിരിക്കുന്ന ചിരുവില്വാദി കഷായവും പിന്നെ ദുസ്പർശകാദി കഷായവും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം 😁
ഉപായപ്രയോഗങ്ങൾ
हिमवानौषधभूमीनान् ॥
ഹിമവാനൌഷധഭൂമീനാം.
ഔഷധങ്ങൾ വിളയുന്ന പ്രദേ
ശങ്ങളിൽ ഹിമമാൻ ശ്രേഷ്ഠ
മാണ്.
☆☆☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :-
കിടാങ്ങളുടെ വയറുനോവിനു
എണ്ണയും ആവണക്കെണ്ണയും
സമം കൂട്ടി ഏലത്തരിയും തി
പ്പലിയും പൊടിച്ചിട്ടു സേവിപ്പി
ക്കുക.
വയറു ഇളക്കും, നോവു നില്
ക്കും.
☆☆☆☆☆☆☆☆☆☆☆☆☆
മരുന്നുകളുടെ സൗഹൃദ സംഭാഷണം
രോഗികളെ കാത്തിരിക്കുന്ന കൊട്ടൻചുക്കാദി തൈലവും പിന്നെ രാസ്നാസപ്തകം കഷായവും തമ്മിലുള്ള ഒരു സൗഹൃദ സംഭാഷണം 😁
രക്തശാലി അരി
രക്തശാലി അരി
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്. എന്നാൽ അങ്ങനെയല്ല ഇന്നും അതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ ഒരുപാട് ആളുകൾ അത് കൃഷി ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഒരുകാലത്ത് ഇന്ത്യയിലെ രാജവംശങ്ങള്‍ക്കായി, അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി.
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ഇത് പരിശോധനയിലൂടെയും പഠനങ്ങളിലൂടെയും തെളിയിച്ചതാണെന്ന്
വിരലിട പുണ്ണിന്
सुप्रभातं
३०/१/२१
३ानिवासर :
☆☆☆☆☆☆☆☆☆☆☆☆☆
यन्त्राणां वस्तिः ॥
യന്ത്രാണാം വസ്തി: I
യന്ത്രങ്ങളിൽ വസ്തിയന്ത്രം
ശ്രേഷ്ഠം.
☆☆☆☆☆☆☆☆☆☆☆☆☆ ഉപായപ്രയോഗങ്ങൾ:
വിരലിട പുണ്ണിനു :-
തുരിശ് പൊടിച്ച് വെളിച്ചെണ്ണ
യിൽ ചാലിച്ച് പുരട്ടുക.
☆☆☆☆☆☆☆☆☆☆☆☆☆
കവിത - പ്രസാരിണി
ഇടക്കൊക്കെ കൈ ഉയർത്താൻ ബുദ്ധിമുട്ടുള്ള രോഗികൾ ചികിത്സ തേടി വരാറുണ്ട്. ഇത്തരം രോഗികളിലെ ആമാവസ്ഥ മാറിക്കഴിഞ്ഞാൽ അകത്തോട്ട് സേവിക്കാൻ കൊടുക്കുന്ന കഷായമാണ് "പ്രസാരണ്യാദി കഷായം". സേവിക്കുമ്പോൾ പാലാണ് അനുപാനമായി സേവിക്കുന്നത് ചിലപ്പോൾ പാൽകഷായമായും രോഗികൾക്ക് കൊടുക്കാറുണ്ട്. വളരെയധികം ഫലപ്രാപ്തി ഉള്ള ഒരു ഔഷധമാണിത് കഴുത്തിലെ തേയ്മാനം മാറുവാനും, കടുത്ത വേദനയും, നീരിറക്കവും കാരണം ഉണ്ടാകുന്ന തലവേദന മാറാനും, ടെന്നീസ് എൽബോ, ഗോൾഫേഴ്സ് എൽബോ, സർവിക്കൽ സ്പോണ്ടിലൈറ്റിസ്, ബ്രേക്കിൽ ന്യൂറാൾജിയ , ഫ്രോസൺ ഷോൾഡർ എന്നീ അസുഖങ്ങളെല്ലാം ശമിക്കുവാനും ഈ കഷായം ഉത്തമമാണ്. അതുകൊണ്ട് പ്രിയപ്പെട്ട പ്രസാരണ്യാദി കഷായത്തെ കുറിച്ച് ഒരു കവിത എഴുതി അതിനൊരു പേരുമിട്ടു "പ്രസാരിണി"😁
കവിത - ഇന്ദുകാന്തം
ഈ കൊറോണ കാലത്ത് ഏറ്റവുമധികം ഉയർന്നുകേട്ട ഒരു കഷായത്തിന്റെ പേരാണ് "ഇന്ദുകാന്തം കഷായം". ശരീരത്തിന്റെ ബലം വർദ്ധിക്കാനും അഗ്നിബലം കൂടാനും വളരെ ശ്രേഷ്ഠമായ ഒരു കഷായമാണിത്. അതുപോലെതന്നെ വിഷമജ്വരത്തിലും എന്നുപറഞ്ഞാൽ വിട്ടു വിട്ടു വരുന്ന പനിക്കും, ധാതു ലീനമായ ജ്വരവും ശമിക്കുന്നതിന് വളരെ ശ്രേഷ്ഠമായ ഒരു യോഗമാണിത്. ഈ ഇന്ദുകാന്തം യോഗം കഷായമായും, ഇന്ദുകാന്തം ഘൃതമായും, ഇന്ദുകാന്ത കഷായ കഞ്ഞിയും ഉപയോഗിക്കാറുണ്ട് ചുരുക്കിപ്പറഞ്ഞാൽ ഈ യോഗത്തിന് ചികിത്സയിൽ ഒട്ടനവധി പ്രായോഗിക വശങ്ങൾ ഉണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ഇന്ദുകാന്തം കഷായത്തെ കുറിച്ച് ഞാനൊരു കവിതയെഴുതി അതിനൊരു പേരുമിട്ടു "ഇന്ദുകാന്തം"😁
കവിത - സഹചാരം
അധകായ വാതരോഗം ഉള്ള രോഗികൾക്ക് ഏറ്റവുമധികം എഴുതി കൊടുക്കുന്ന കഷായമാണ് "സഹചരാദി കഷായം". വാത കോപം കൊണ്ടുള്ളവേദനയ്ക്കും നീർക്കെട്ടും ശ്രമിക്കുന്നതിന് തൈലം സമ്മിശ്രമായി സേവിച്ചാൽ നല്ലതാണ്. അതുപോലെതന്നെ വെരിക്കോസ് വെയിൻ ഉള്ള രോഗികൾക്ക് സഹചരാദി തൈലം ആവർത്തി ചേർത്ത് സേവിക്കുന്നതും നല്ലതാണ്. ആട്ടിൻ കാൽ സൂപ്പ് വെക്കുമ്പോൾ സഹചരാദി കഷായം കൂട്ട് ചേർത്ത് പാകം ചെയ്തെടുത്താൽ ഫലം കൂടും. അതിനാൽ പ്രിയപ്പെട്ട സഹചരാദി കഷായത്തെ കുറിച്ച് ഒരു ചെറു കവിത എഴുതി അതിനൊരു ഞാനൊരു പേരുമിട്ടു "സഹചാരം" 😁
കവിത-ക്ഷീരബല
വാത രോഗങ്ങളുമായി എന്നെ ചികിത്സയ്ക്കായി സമീപിച്ച ഒരുപാട് രോഗികൾക്ക് ഞാൻ കുറിച്ച് കൊടുത്തിട്ടുള്ള ഒരു തൈലമാണ് "ക്ഷീരബല തൈലം" അതിൽ പ്രധാനമായി ക്ഷീരബല 101 ആവർത്തി തന്നെയാണ് കൂടുതൽ പേർക്കും കൊടുത്തിട്ടുള്ളത്. വാതപിത്തരോഗങ്ങളിൽ വളരെ ഫലപ്രാപ്തി ഉള്ള ഒരു തൈലം ആണിത് ആവർത്തിക്കുന്തോറും ഇതിന്റെ ഗുണം കൂടും എന്നതാണ് വാസ്തവം. വാതരക്തത്തിലും, പിത്ത രോഗങ്ങളിലും, കൈകാൽ തരിപ്പും , നീർക്കെട്ടും മാറുവാൻ ക്ഷീരബല തൈലം കഷായത്തിന്റെ കൂടെ സേവിക്കുന്നത് വളരെയധികം ഫലംതരുന്നതായി കണ്ടിട്ടുണ്ട്. ക്ഷീരബല തൈലം തളം വയ്ക്കുക എന്നതും ആയുർവേദത്തിലെ പ്രധാനപ്പെട്ട ഒരു ചികിത്സയാണ്. അതുകൊണ്ട് പ്രിയപ്പെട്ട ക്ഷീരബല തൈലത്തെക്കുറിച്ച് ഞാൻ ഒരു കവിത എഴുതി അതിന് ഒരു പേരുമിട്ടു "ക്ഷീരബല" 😁
अजगन्धा
अजगन्धा
अजगन्धा बस्तगन्धा सुरपुष्पी विगन्धिका |
उग्रगन्धा ब्रह्मगर्भा ब्राह्मी पूतिमयूरिका ||
Gynandropsis gynandra
Cleomaceae
(Cleome gynandra, Gynandropsis pentaphylla)
വെള്ളതൈവേള , തൈവേള
Tamil: taivelai, nalvelai, velai,
अजगन्धा कटूष्णा स्याद्वातगुल्मोदरापहा |
कर्णव्रणार्तिशूलघ्नी पीता चेदञ्जने हिता |
(राजनिघण्टु)
Good for sinus head ache, shotahara, vatahara, Vishaghna
Dr.Ajayan Sir
ഉപായ പ്രയോഗങ്ങൾ
प्रेमहोfनुषंगिणाम् ॥
പ്രമേഹോfനുഷങ്ഗിണാം
തുടർന്നുണ്ടാവുന്നവയിൽ
പ്രമേഹം മുമ്പിലാണ്.
ഉപായ പ്രയോഗങ്ങൾ:
കിടാങ്ങൾക്കുണ്ടാകുന്ന
ചുണങ്ങിനു :-
പഴുത്ത പെരുകിൻ്റെ ഇലയും, ഗോരോചനവും,
കൊട്ടവും ,ചന്ദനവും, വയമ്പും, മഞ്ഞളും പാലിലരച്ചു തേക്കുക.
ചുണങ്ങു പോവും.
ഗന്ധം
അസ്ഥിധാതുക്ഷയം വരുന്ന രോഗികൾക്ക് ഞാൻ ഏറ്റവുമധികം അകത്തോട്ട് സേവിക്കാൻ കുറിച്ച് കൊടുത്തിട്ടുള്ള ഒരു തൈലമാണ് "ഗന്ധതൈലം". ഈ ഔഷധത്തിൽ ഒരുപാട് ദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും എള്ളിൻ സാരമാണ് ഗന്ധതൈലം എന്ന് വേണമെങ്കിൽ പറയാം. വളരെ സങ്കീർണമായ നിർമ്മാണ പ്രക്രിയയിലാണ് ഈ ഔഷധത്തിന് ഉള്ളത്. പല്ലിന്റെ ബലത്തിനും, മുടിയുടെ വളർച്ചയ്ക്കും, ഒടിഞ്ഞ അസ്ഥി കൂടാനും, എല്ല് തേയ്മാനം മാറിടാനും ഗന്ധതൈലം ശ്രേഷ്ഠമാണ്. അതിനാൽ ഞാൻ ഗന്ധതൈലത്തെ കുറിച്ച് ചെറിയൊരു കവിത എഴുതി അതിനൊരു പേരുമിട്ടു "ഗന്ധം" 😁
Subscribe to:
Posts (Atom)