विद्रधिचिकित्सा - വിദ്രധി ചികിത്സ

विद्रधिचिकित्सा - വിദ്രധി ചികിത്സ 

वरणादिगणक्वाथ -
मपक्वेभ्यन्तरस्थिते ।
ऊषकादि प्रतीवापं
पूर्वाह्ने विद्रधौ पिबेत् ॥
പഴുക്കാതെകണ്ട് ഉള്ളിൽ സ്ഥിതിചെയ്യുന്ന വിദ്രധിയിങ്കൽ വരണാദിഗണകഷായത്തെയും ഊഷകാദിഗണ കല്ക്കത്തെയും സേവിക്കുക.

मुस्ताचन्दनदार्वीत्वक्
भूनिंबोशीरवत्सकै : I
सिद्धं तोयं पिबेत् प्रातः
विद्रधौ वातपित्तजे ॥
മുത്തങ്ങക്കിഴങ്ങ് ചന്ദനം മരമഞ്ഞത്തൊലി പുത്തിരിച്ചുണ്ടവേര് രാമച്ചം കുടകപ്പാലയരി ഇവ കഷായം - വാതപിത്തജമായ വിദ്രധിയിങ്കൽ സേവിക്കുക.

व्याघ्रीवरणतर्क्कारी
शिग्रुविश्वपुनर्न्नवै : I
श्रपयित्वा पिबेत्तोयं
विद्रधावन्तरात्मके ॥
ചെറുവഴുതിനവേര്, നീർമാതളത്തിൻവേര്, തക്കാരിവഴുതിനവേര്, മുരിങ്ങവേരിൻമേൽ തൊലി, ചുക്ക്, തവിഴാമവേര്, ഇവ കഷായം സേവിക്കുക. അന്തർവിദ്രധി ശമിക്കും.


स्तनजे व्रणवत् सर्वं
नत्वेनमुपनाहयेत् ।
സ്തനവിദ്രധിയിങ്കൽ വ്രണചികിത്സകളെല്ലാം ചെയ്യാം. എന്നാൽ ഉപനാഹം നിഷിദ്ധമാകുന്നു.
उपोदकातिलानन्ता
यष्ट्याह्वै : क्षीरपेषितै : ।
अपक्वं स्तनजं लिंपे -
दाकुली मधुकेन च ॥
വശളച്ചീര എള്ള് കൊടുത്തുവ്വവേര് എരട്ടിമധുരം ഇവയൊ പാലിലരച്ചു പുരട്ടുക. അപക്വമായ സ്തനവിദ്രധിയിങ്കൽ ഹിതം.
कुटजत्वक्कषायेण
तत्कल्केन च साधितम् ।
तैलन्तु पुष्कराक्षीणां
कुचकुंभव्रणापहम् ॥
കുടകപ്പാലവേരിന്മേൽ തൊലി ഇതു കഷായവും ഇതുതന്നെ കല്ക്കവുമായി എണ്ണകാച്ചുക. സ്തനവിദ്രധി ശമിക്കും
वरणसैर्यकयुग्मशतावरी
दहनमोरटविल्वविषाणिका : ।
द्विबृहतीद्विकरञ्जजयाद्वयं
बहळपल्लवदर्भरुजाकरा : ॥

वरणादि कफंमेदो
मन्दाग्नित्वं नियच्छति ।
आढ्यवातं शिरश्शूलं
गुन्मञ्चान्त: सविद्रधिम् ॥
നീർമാതളത്തിൻവേർ , കരിങ്കുറിഞ്ഞി വെങ്കുറിഞ്ഞി , ശതാവരി, കൊടുവേലിക്കിഴങ്ങ്, പെരുങ്കുരുമ്പവേര്, കൂവളവേര്, ആട്ടുകൊട്ടപ്പാലവേരിൻമേൽതൊലി, ചെറുവഴുതിനവേർ , വെൾ വഴുതിനവേര്, ഉങ്ങിൻ തൊലി, ആവൽ തൊലി, മുഞ്ഞവേര്, കടുക്കതൊണ്ട് , പുനർ മുരിങ്ങയില, ദർഭവേര്, ചേരിൻകുരു - ഈ വരണാദിഗണം കഫം മേദസ്സ് അഗ്നിമാന്ദ്യം, ഗുന്മം, വിദ്രധി എന്നിവയെ ശമിപ്പിക്കും,

Comments