ചുക്ക്, കുരുമുളക്, തിപ്പലി, ത്രിഫലത്തോട് , ഇവ ഒരു പലംവീതം. ശര്‍ക്കര പലം ഒന്ന്. ഇവ കല്ക്കം ചേര്‍ത്ത് ഇരുന്നാഴി നെയ്യു കാച്ചി സേവിക്കുക .അഗ്നിമാന്ദ്യം ശമിക്കും.
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
ദശമൂലഷട്പലകം ഘൃതം
ദശമൂലഷട്പലകം ഘൃതം
ദശമൂലകഷായത്തില് പഞ്ചകോലവും (തിപ്പലി ,കാട്ടുതിപ്പലിവേര് ,കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്) ചവര്‍ക്കാരവും കല്ക്കമായി പാലുംചേര്‍ത്ത് നെയ് കാച്ചി സേവിക്കുക; ജ്വരം, ചുമ, അഗ്നിമാന്ദ്യം, ത്രിദോഷകോപത്താലുണ്ടാകുന്ന രോഗങ്ങള്‍, പ്ളീഹ, പാണ്ഡുരോഗം, ഇവ ശമിക്കും.
ബില്വാദി ഘൃതം
ബില്വാദി ഘൃതം
കൂവളക്കായുടെമജ്ജ, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, ഇഞ്ചി, ചുക്ക്, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയ നെയ്യ് ഗ്രഹണി, ശോഫം, അഗ്നിമാന്ദ്യം, അരുചി, ഇവയെ ശമിപ്പിക്കും
ഗ്രഹണ്യന്തക ഘൃതം
ഗ്രഹണ്യന്തക ഘൃതം
പാടക്കിഴങ്ങ്, കാട്ടുമുളകിൻവേര്, പുങ്കിന്‍തൊലി, ആവിത്തൊലി, കൊഴിഞ്ഞിൽവേര്, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്,ചുക്ക്, ഇവകൊണ്ടുണ്ടാക്കിയ കഷായത്തില്‍ ഇന്തുപ്പ് ,കാട്ടുമുളകിൻവേര് ,കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, കായം, ഇരുവേലി, ജീരകം, കരിംജീരകം, അയമോദകം, ഇവ കല്ക്കമായി നെയ്യും ആട്ടിന്‍തൈരും ഇഞ്ചിനീരും പുലിയാരലിലനീരും ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; എന്നാല്‍ അഗ്നിദീപ്തിയുണ്ടാകും; ഗുന്മം , ഗ്രഹണി, ഇവ ശമിക്കുകയും ചെയ്യും.
പാഠാകരഞ്ജാദി ഘൃതം
പാഠാകരഞ്ജാദി ഘൃതം
പാടക്കിഴങ്ങ്, കാട്ടുമുളകിൻവേര്, പുങ്കിന്‍തൊലി, ആവില്ത്തൊലി, കൊഴിഞ്ഞിൽവേര്, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ഇവ കഷായം വച്ച് പിഴിഞ്ഞരിച്ച് അതില്‍ നെയ്യും ആട്ടിന്തൈര് ,ഇഞ്ചിനീര് പുളിയിലനീര് ഇവയും ചേര്‍ത്ത് ഇന്തുപ്പ്, കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, അതിവിടയം, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, കായം, ഏലത്തരി, ഇലവര്‍ങ്ഗം, ആശാളി, ജീരകം, അയമോദകം, ഇവ കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക. എന്നാല്‍ ശരിയായ അഗ്നിദീപനമുണ്ടാകുകയും ഗുല്മം ,ഗ്രഹണി ,ഇവ ശമിക്കുകയും ചെയ്യും
സാരസ്വത ഘൃതം
സാരസ്വത ഘൃതം
കടുക്കാത്തോട്, ചുക്ക്, കുരുമുളക്, തിപ്പലി, പാടക്കിഴങ്ങ്, വയമ്പ്, മുരിങ്ങവേരിലെത്തൊലി, ഇന്തുപ്പ്, ഇവ അരച്ച് ആട്ടിന്‍പാലില്‍ കലക്കി നെയ് ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക. വാക്കിനും ധാരണാശക്തിക്കും ഓര്‍മ്മയ്ക്കും നന്ന്. അഗ്നിദീപ്തിയുമുണ്ടാകും
മഹാശതാവരീ ഘൃതം
മഹാശതാവരീഘൃതം
ശതാവരിക്കിഴങ്ങിന്നീരു രണ്ടിടങ്ങഴി. പാല് രണ്ടിടങ്ങഴി .ഇവയും, ഇടങ്ങഴി നെയ്യും ചേര്‍ത്ത് ജീവകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി ,മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, കാട്ടുഴുന്ന്, കാട്ടുപയറ്, പാൽമുതക്ക്ന്‍കിഴങ്ങ്, രക്തചന്ദനം , ഇവ കല്ക്കമായി കാച്ചിയെടുത്ത് പഞ്ചസാരയും തേനും അനുപാനമായി സേവിക്കുക; രക്തപിത്തവികാരങ്ങളും വാതരക്ത രോഗങ്ങളും ശുക്ളക്ഷയവും ശമിക്കും; ഇത് ഉത്തമമായ ഒരു വാജീകരണൌെഷധമാണ് അംസദാഹം(തോളിന്റെ ചൂട്) ,ശിരോദാഹം ,പിത്തജ്വരം, യോനിശൂല, ചൂട്, പിത്തജമൂത്രകൃഛ്റം, ഈ രോഗങ്ങളും ശമിക്കും. “സ്ഹേപാദസ്മൃതഃ കല്‍ക്കഃ കല്ക്കവന്മധുശര്ക്കരേ ഇതി വാക്യബലാല്സ്ഹേേ പ്രക്ഷേപഃപാദികോഭവേല്” എന്ന പ്രമാണമനുസരിച്ച് നെയ്യ് മുതലായവയുടെ അനുപാനമാത്ര സ്ഹേദ്രവ്യത്തിന്റെ നാലിലൊന്നാക്കിക്കൊളളണം.
രസങ്ങൾ ആയുർവേദത്തിൽ
രസങ്ങൾ ആയുർവേദത്തിൽ
രസങ്ങൾ--മധുരം, അമ്ലം, ലവണം, തിക്തം, ഊഷണം (കടു), കഷായം ഇങ്ങിനെ ആറാകുന്നു. ഇവയിൽ മധുരം അമ്ലത്തേക്കാളും, അമ്ലം ലവണത്തെക്കാളും ഇങ്ങിനെ മുമ്പേമുമ്പേ പറയപ്പെട്ടവ പിന്നെപ്പിന്നെ ഉള്ളവയേക്കാൾ അധികമധികം ബലപ്രദങ്ങളാണു. അതിൽതന്നെ ആദ്യം പറഞ്ഞ മൂന്നു രസങ്ങൾ വാതത്തെ ശമിപ്പിക്കുന്നവയും, കഫത്തെ വർദ്ധിപ്പിക്കുന്നവയുമാണു. ശേഷമുള്ള മൂന്നെണ്ണം കഫത്തെ ശമിപ്പിക്കും; എന്നാൽ വാതത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. കഷായം, തിക്തം, മധുരം ഈ മൂന്നു രസങ്ങൾ പിത്തത്തെ ശമിപ്പിക്കുന്നവയാണു; പക്ഷേ അമ്ലം, ലവണം, കടുകം എന്നിവ പിത്ത വൃദ്ധികരങ്ങളുമാകുന്നു. മേല്പറഞ്ഞ ആറു രസങ്ങളിൽ ഓരോന്നിന്റേയും ഗുണങ്ങൾ ഓരോ വിധത്തിലാണു. അവയുടെ വിവരണം താഴേ കാണിക്കാം.
മധുരരസം
സകലധാതുക്കളേയും പുഷ്ടി വരുത്തുന്നതും, മുലപ്പാൽ ധാരാളമുണ്ടാക്കുന്നതും, കണ്ണിന്നു നല്ലതും, ബലകരവും, കൃമികളെ വർദ്ധിപ്പിക്കുന്നതുമാകുന്നു. അതു ബാലന്മാൎക്കും, വൃദ്ധന്മാൎക്കും, ക്ഷതന്മാൎക്കും (മുറിയേറ്റവർ), ക്ഷീണന്മാൎക്കും ഹിതമായിട്ടുള്ളതാണു. അത് അധികമായി ശീലിച്ചാൽ പ്രമേഹം, ഗണ്ഡമാല, അൎബ്ബുദം മുതലായ രോഗങ്ങളുണ്ടായിത്തീരുകയും ചെയ്യും.
അമ്ലം (പുളി)
ദീപനത്തിന്നു നല്ലതും, രുചികരവുമാണു. അതു തൊട്ടാൾ തണുപ്പുള്ളതായി (ഹിമസ്പർശം) തോന്നും; പക്ഷെ ഫലത്തിൽ ചൂട് (ഉഷ്ണവീൎയ്യം) ആയിരിക്കുകയും ചെയ്യും. അതു പിന്നെ വാതശമനവും, ശോധനവും, ക്ലേദനവും (നുലവുണ്ടാക്കുന്നതു) ആകുന്നു. അത് മാത്രമായി ശീലിച്ചിരുന്നാൽ അതുതന്നെ തിമിരം, പാണ്ഡ് മുതലായ രോഗങ്ങൾക്കു കാരണമായിത്തീരുന്നതുമാണു.
ലവണം (ഉപ്പ്)
ബലകരവും,ശോധനവും, പിത്തകഫങ്ങളെ വർദ്ധിപ്പിക്കുന്നതും,ശൈഥില്യകരവും (അയവുണ്ടാക്കുന്നത്) സകല ശരീരാവയവങ്ങൾക്കും മാർദ്ദവമുണ്ടാക്കുന്നതും, സ്വേദനവും (വിയൎപ്പിക്കുന്നത്) ആകുന്നു. അധികമായി ഉപയോഗിച്ചാൽ അതു നര, കുഷ്ഠം, വിസർപ്പം മുതലായതെല്ലാം ഉണ്ടാക്കിത്തിൎക്കുന്നതാണു.
കടു (എരിവ്)
ഉഷ്ണവും, കൃമിഘ്നവും, സ്തന്യഹരവും (മുലപ്പാലില്ലാതാക്കുന്നത്), നാസികയെ ശോഷിപ്പിക്കുന്നതുമാകുന്നു. അതു രുചിയെ വർദ്ധിപ്പിക്കുകയും, മേദസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. ഈവക ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും അത് അധികമായി ശീലിച്ചുപോയാൽ തൃക്ഷ്ണ, ധാതുക്ഷയം, മോഹാലസ്യം, അരക്കെട്ട് പുറം മുതലായ പ്രദേശങ്ങളിൽ വേദന ഈവക ഉപദ്രവങ്ങളെല്ലാം ഉണ്ടാക്കിത്തീൎക്കും.
തിക്തം. (കയ്പ്)
ശീതവീൎയ്യവും, തൃഷ്ണ, മോഹാലസ്യം, പനി, ചുട്ടുനീറൽ ഇവകളെ ശമിപ്പിക്കുന്നതും,ത്വൿപ്രസാദനവുമാകുന്നു. അതു രക്തസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും, വാതത്തെ വൎദ്ധിപ്പിക്കുകയും ചെയ്യും. ഇതും മാത്ര കവിഞ്ഞു ശീലിച്ചിരുന്നാൽ ശിരശ്ശൂലയും (തലവേദന), വാതരോഗം, മുതലായതും ഉണ്ടായിത്തീരുവാനിടയുണ്ട്.
കഷായ (ചവർപ്പ്) രസം
രോപണവും (വ്രണങ്ങളെ ഉണക്കുന്നതും), സംഗ്രാഹിയും (മലബന്ധമുണ്ടാക്കുന്നതും), ത്വൿപ്രസാദനവുമാകുന്നു. ഈ കഷായരസമായ ദ്രവ്യങ്ങൾതന്നെ നിയമേന ശീലിച്ചിരുന്നാൽ ദേഹത്തിന്നു സ്തംഭനവും, ആദ്ധ്മാനവും (വയർവീൎക്കുക), ഹൃദ്രോഗവും ഉണ്ടായിത്തീരും.
यष्टीमधुकादि केरतैलं
यष्टीमधुकादि केरतैलं
( अनुभूतं)
यष्टीमधुकशिग्रुत्वक्
करञ्जहरिपुच्छयो : ।
चतुर्णांक्षीरिवृक्षाणां
वल्कं बीजंनतस्य च ॥
कल्कितैश्च समैरेभि :
केरतैलं विपाचितम् ।
अभ्यङ्गात्नाशयेत्शीघ्रं
कण्डू पामा विचर्चिका ॥
ഹരിപുച്ഛ = പൂവരശിൻ തൊലി
നത ബീജ = തകരക്കുരു പരിപ്പ്
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
വരിനെല്ലിൻ വേര്
വരിനെല്ലിനുടെ വേരു
കർണ്ണത്തിന്നെത്രയും ഗുണം
മുലയിൽ പാൽപ്പെരുപ്പാനും
നന്നേറ്റം വാതപിത്തജിത്
नीवारमूलं कण्ठ्यं च
स्तन्यकृत् वातपित्तजित् ॥
☆☆☆☆☆☆☆☆☆☆☆☆☆
मरिचादि तैलम्
सुप्रभात
मरिचादि तैलम्
( अनुभूतं )
पचेन्मरिचकल्केन
तैलं क्षीरसमं भिषक् ।
केरतैलर्धभागाड्यं
पीनसश्वासकासनत् ॥
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
അമ വേര്
അമവേർശീതമായുള്ളു
ദാഹപിത്തജ്വരാപഹം
दाहज्वरहरश्शीत -
श्शर : पित्तनिबर्हण : ॥
☆☆☆☆☆☆☆☆☆☆☆☆☆
White flower Agastya
अगस्त्य
सितकुसुमअगस्त्य
White flower Agastya
Sesbania grandiflora
Fabaceae
Flowers specifically mentioned for Night blindness and Skin disease
A rich source for Vit A
[ पित्त कफ नक्तान्ध्यनाशनम् ]
शीघ्रपुष्पः , मुनिद्रुमः ,वक्रपुष्पः
लोहित कुसुम
तत्पुष्पं नातिशीतोष्णं कटुपाकं सतिक्तकम् |
कषायं वातलं पित्तकफनक्तान्ध्यनाशनम् || (कैयदेवनिघण्टु)
Leaf..Krimighna ,Kandughna,Vishaghna
अगस्तिपत्रं कटुकं सतिक्तं गुरु कृमिघ्नं वि शदं कफघ्नम् |
कण्डूहरं शोणितपित्तहारि स्यात् सूक्ष्ममुष्णंमधुरं विषघ्नम् |(कैयदेवनिघण्टु)
Fruit ..Shoolahara,Pleha pandu hara
सुस्वादु तिक्तं कफहृत्विरूक्षं शूलप्लीहापाण्डुगरामयघ्नम् |
शोषं चगुल्मंविनिहन्त्यगस्तिफलं नितान्तंप्रकरोति पित्तम्|| (कैयदेवनिघण्टु)
मधुरशिशिरस्त्रिदोषश्रमकासविनाशनश्च भूतघ्नः ||
अगस्त्यं शिशिरं गौल्यं त्रिदोषघ्नं श्रमापहम् |
बलासकासवैवर्ण्यभूतघ्नञ्च बलापहम् || Rajanighandu
By Dr.Ajayan Sir
पुनर्न्नवादि तैलं
पुनर्न्नवादि तैलं
( अनुभूतं)
पुनर्न्नवाया स्वरसे
विपक्वं तक्रसंयुतम् ।
पथ्याकल्कयुतं तैलं
अभ्यङ्गात्शोफनाशनम् ॥
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കരിമ്പിൻ വേര്
കരിമ്പിൻവേർ മുലപ്പാലു
ണ്ടാവാൻ നന്നു കഴുത്തിനും
ശുക്ലശോധനമത്യന്തം
ഗുണമുള്ളോന്നിതെത്രയും
इक्षुमूलं स्तन्यकरं
कण्ठ्यं शुक्लविशोधनम् ॥
☆☆☆☆☆☆☆☆☆☆☆☆☆
पञ्चाम्ल तैलं
पञ्चाम्ल तैलं
( अनुभूतं )
पञ्चाम्ळस्वरसे तैलं
तक्रगोमूत्रसंयुतम् ।
पथ्यावृक्षाम्लसिरयो :
कल्केनचसमन्वितम् ॥
सम्यक्विपक्वमभ्यङ्गा त्
शोफपाण्डूदरापहम् ॥
अन्यत् पञ्चाम्ल तैलं
( चि म वा व्या चि १८६ )
पञ्चाम्लस्य रसे शिग्रु
सर्जदारु समन्वितै:
रास्ना शताह्वा पटुभिर् -
मञ्जिष्ठाशारिबायुतै :
सिद्धं तैलं सधान्याम्लं
दध्ना सर्वांङ्गवातजि त् ॥
आरोग्यकल्पद्रुमयोगं
पञ्चाम्लस्वरसे दारु
शताह्वापटुशिग्रुभि : ।
रास्नासर्ज्जरसाभ्याञ्च
मञ्जिष्ठाशारिबायुतै : ॥
कल्कितै: साधितं तैलं
दधिकाञ्चिकसंयुतम् ।
वातं सर्वाङ्गगं हन्ति
नीहारमिव भास्कर : ॥
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കുശവേര്
കുശവേർപിത്തവാതഘ്നം
വസ്തിശുദ്ധികരം ഗുരു
वस्ति शुद्धिकरं काशं
पित्तानिलहरं परम् ।
☆☆☆☆☆☆☆☆☆☆☆☆☆
പഞ്ചാമ്ലങ്ങൾ
അമ്പഴം പുളിയും നല്ല
നാരകഞ്ച പരിച്ചികം
ഞെരിഞ്ഞാം പുളി ഇത്യേ തൽ
പഞ്ചാമ്ലം പരികീർത്തിതം.
कोल दाडिम वृक्षाम्ल
चुक्रिका चुक्रिका रस :
पञ्चाम्लको
( अ हु म चि )
☆☆☆☆☆☆☆☆☆☆☆☆☆
Subscribe to:
Posts (Atom)