अमृतोत्तरं कषायम्


अमृतोत्तरं कषायम्
(स यो)
नागरामृतहरीतकीक्रमात्
नागहस्तनयनांघ्रिभागशः ।
साधुसिद्धमुदकं सशर्करं
नाशयत्यखिल दोषजंज्वरम्॥
നാഗരാമൃതഹരീതകീക്രമാത്
നാഗഹസ്തനയനാംഘ്രിഭാഗശ :
സാധുസിദ്ധമുദകംസശർക്കരം
നാശയത്യഖിലദോഷജം ജ്വരം'

സർവ രോഗചികിത്സാരത്നത്തിൽ

അമൃതാറുകഴഞ്ചാക്കു
നാൽകഴഞ്ചു കടുക്കയും
ചുക്കു രണ്ടു കഷായത്താൽ
വിരേചിച്ചൊഴിയും ജ്വരം
ചികിത്സാമഞ്ജരിയിൽ
അമൃതുമറുകഴഞ്ചായ്
രേചകീനാൽക്കഴഞ്ചായ്
അഖിലമിരുകഴഞ്ചായ്കൊണ്ടു പക്വം കഷായം
ഗുണലവണസമേതം തദ് പിബേദാശു തീരും
പനിയൊടുമലസംഗം വീക്കവും കാമിലാ ച
മർമ്മപ്രതിഷേധത്തിൽ -
നാൽകഴഞ്ചിഹകടുക്ക
ചുക്കുരണ്ടാറു ചിറ്റമൃ-
തുമിട്ടു വെന്തനീർ
നീക്കുമാശുമലബന്ധവും പനി
ചേർക്കിലാമിഹ ത്രികോല്പകൊന്നയും
ഇത് ജഠരം മുറിഞ്ഞ വർക്കു വിരേചിപ്പാനായി പറഞ്ഞിരിക്കുന്നു.

Comments