ആവില്ത്തളിര്, വിഴാലരിപ്പരിപ്പ്, കൊടുവേലിക്കിഴങ്ങ്, മാഞ്ചി, ത്രിഫലത്തോട്,ചുക്ക്, കുരുമുളക്, തിപ്പലി, അമൃത്, ആടലോടകവേര്, കണ്ടകാരിചുണ്ട, ഇവ കഷായം വച്ച് ഇവ തന്നെ കല്ക്കമായി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; ക്ഷയം, ഗുല്മം, അരുചി, ശൂല, കാസം, ഇക്കിള്, അര്‍ശസ്സ്, ഇവ ശമിക്കും
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
പത്മകാദ്യം ഘൃതം
പത്മകാദ്യം ഘൃതം
പതുമുകം, അമൃത്, വേപ്പിന്‍ത്തൊലി, കൊത്തമ്പാലരി, രക്തചന്ദനം, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ഇടങ്ങഴി നെയ്യു കാച്ചി സേവിക്കുക; ഛര്‍ദ്ദി, തണ്ണീര്‍ദ്ദാഹം, അരുചി, ചൂട്, ജ്വരം ഇവ ശമിക്കും.
ബില്വാദി ഘൃതം
ബില്വാദി ഘൃതം
കൂവളക്കായുടെമജ്ജ, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, ഇഞ്ചി, ചുക്ക്, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയ നെയ്യ് ഗ്രഹണി, ശോഫം, അഗ്നിമാന്ദ്യം, അരുചി, ഇവയെ ശമിപ്പിക്കും
കല്യാണക ഘൃതം, ക്ഷീരകല്യാണക ഘൃതം
കല്യാണക ഘൃതം ക്ഷീരകല്യാണക ഘൃതം
കാട്ടുവെള്ളരിവേര്, ത്രിഫലത്തോട്, അരേണുകം, ദേവതാരം, ഏലാവാലുകം, ഓരിലവേര്, തകരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, ഞാഴൽപ്പൂവ്, കരിങ്കൂവളക്കിഴങ്ങ്, ഏലത്തരി, മഞ്ചട്ടി, നാഗദന്തിവേര്, മാതളത്തോട്, നാഗപ്പൂവ്, താലീസപത്രം, വഴുതിനവേര്, പുതിയ പിച്ചകപ്പൂവ്, വിഴാലരിപ്പൂവ്, മൂവിലവേര്, വെളളക്കൊട്ടം, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം. നാലിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അപസ്മാരം, ജ്വരം,ചുമ ,ശോഷം, അഗ്നിമാന്ദ്യം, ക്ഷയം, വാതരക്തം, പീനസം, തൃതീയകജ്വരം ,ചാതുര്ത്ഥകജ്വരം, ഛര്‍ദ്ദി, അര്‍ശസ്സ്, മൂത്രകൃഛ്റം, വിസര്‍പ്പം, ചൊറി, പാണ്ഡ്, ഉന്മാദം, വിഷം, പ്രമേഹം, കൂട്ടുവിഷം, ഭൂതബാധ, ഗദ്ഗദം, ബീജദോഷം, ഇവ ശമിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ പ്രസവിക്കും. ഈ ഘൃതം ശ്രേഷ്ഠവും ആയുസ്സിനേയും ബലത്തെയും പ്രദാനം ചെയ്യുന്നതുമാണ്. അലക്ഷ്മി, പാപം, രക്ഷോബാധ, ഗൃഹബാധ, ഇവയേയും ശമിപ്പിക്കും. പുംസവനവുമാണ്. ഈ നെയ്ക്ക് കല്യാണഘൃതമെന്നു പേര്. ഇതിന്റെ മരുന്നുകള്‍തന്നെ രണ്ടിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും ചേര്‍ത്തു കാച്ചിയെടുക്കുന്നതിന് ക്ഷീരകല്യാണകഘൃതമെന്നു പേര് പറയുന്നു.
ധാന്വന്തര ഘൃതം
ധാന്വന്തര ഘൃതം
ദശമൂലം, കച്ചോലക്കിഴങ്ങ്, നാഗദന്തിവേര്, ദേവതാരം, ചുവന്നതഴുതാമവേര്, വെളുത്തതഴുതാമവേര്, കളളിപ്പാലവേര്, എരുക്കിലവേര്, കടുക്കാത്തോട്, നീലക്കടമ്പിന്വേര്, ചേര്‍ക്കുരു, പുങ്കിന്വേരിലെത്തൊലി, നീര്‍മാതളവേര്, കാട്ടുതിപ്പലിവേര്, പുഷ്കരമൂലം (വെളളക്കൊട്ടം), ഇവ പത്തുപലം വീതം. യവം, ലന്തക്കുരു, പഴമുതിര, ഇവ ഇടങ്ങഴി വീതം. ഇവ ഇരുനൂററിനാല്പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് അത്തിത്തിപ്പലി, തിപ്പലി, കാട്ടുമുളകിൻവേര്, വയമ്പ്, ആറ്റുവഞ്ചിവേര്. (കാനാഞ്ചി) പെരുന്തുമ്പവേര്,ത്രികൊല്പ്പക്കൊന്ന, വിഴാലരി, കമ്പിപ്പാലവേര്, ചെറുതേക്ക്, ചുക്ക്, ഇവ കല്ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക. (യവം, ലന്തക്കുരു, പഴമുതിര, ഇവ വച്ചൂറ്റി രസമെടുത്തുവേണം ചേര്‍ക്കുവാന്‍) പ്രമേഹപിടകകള്‍, പാണ്ഡ്, വിദ്രധി ,ഗുല്മം, അര്‍ശസ്സ്, ക്ഷയം, ശോഫം, കൈവിഷം, മഹോദരം, ശ്വാസം, കാസം, ഛര്‍ദ്ദി, വൃദ്ധി, പ്ളീഹ, വാതരക്തം, കുഷ്ഠം, ഉന്മാദം, അപസ്മാരം, ഇവ ശമിക്കും.
കൂശ്മാണ്ഡക ഘൃതം
കൂശ്മാണ്ഡക ഘൃതം
നെയ്യുടെ എട്ടിരട്ടി കുമ്പളങ്ങാനീരില് ഇരട്ടിമധുരം കല്ക്കമായി നെയ്യുകാച്ചി സേവിക്കുക; അപസ്മാരം ശമിക്കും.
ബ്രഹ്മീ ഘൃതം
ബ്രഹ്മീ ഘൃതം
ബ്രഹ്മിയുടെ നീരില്‍ വയമ്പ് ,വെളളക്കൊട്ടം ,ശംഖുപുഷ്പത്തിന്‍വേര് ,ഇവ കല്ക്കമായി പഴയ നെയ് ചേര്‍ത്തു കാച്ചിസേവിക്കുക; ഉന്മാദം, ഗ്രഹബാധ, അപസ്മാരം, ഇവ ശമിക്കും. ഇതു ധാരണാശക്തിയെ ഉണ്ടാക്കുന്നതാണ്.
അജ ഘൃതം (ഛാഗലാദ്യ ഘൃതം)
അജഘൃതം (ഛാഗലാദ്യഘൃതം)
തോല്, കൊമ്പ്, കുളമ്പ്, മുതലായവ കളഞ്ഞ ആട്ടിന്‍മാംസം പലം അമ്പത്. ദശമൂലം എല്ലാം കൂടി പലം അമ്പത്. പതിനാറിടങ്ങഴി(ഇരട്ടി) വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി ജീവനീയഗണം, ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, ഇവ കല്ക്കമായി ഇടങ്ങഴി പാലും ചേര്‍ത്ത് ഇടങ്ങഴി നെയ് കാച്ചി സേവിക്കുക; എല്ലാ വാതവികാരങ്ങളും ശമിക്കും. വിശേഷിച്ച് അര്ദ്ദിതവാതം, കര്‍ണ്ണശൂല, ചെവികേള്‍ക്കായ്ക, മൂകത്വം, മിമ്മിനം , ജഡത, ഗദ്ഗദത്വം, മുടന്ത്, ഖഞ്ജം, ഗൃദ്ധ്രസി, കൂന്, അപതാനവാതം, അപതന്ത്രിതവാതം ഇവയും ശമിക്കും. ഇതിനു ഛാഗലാദ്യഘൃതമെന്നുപേര്. ജീവനീയഗണത്തില് ഇരട്ടിമധുരമുണ്ടെങ്കിലും രണ്ടുതവണ പറഞ്ഞിട്ടുളളതുകൊണ്ട് ഇരട്ടി ചേര്‍ത്തുകൊളളണം.
മഹത്പഞ്ചഗവ്യ ഘൃതം
മഹത്പഞ്ചഗവ്യ ഘൃതം
ദശമൂലം, ത്രിഫലത്തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി, കുടകപ്പാലവേരിലെത്തൊലി, ഏഴിലംപാലവേരിലെത്തൊലി, കടലാടിവേര്, വട്ടപ്പൂന്താളി, കടുകുരോഹിണി, കൊന്നത്തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ജടാമാഞ്ചി, കാട്ടത്തിവേര്, കൊടിത്തൂവവേര്, ഇവ രണ്ടുപലം വീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ചെറുതേക്ക്, പാടക്കിഴങ്ങ്, തുവരപരിപ്പ്, ത്രികൊല്പ്പക്കൊന്ന, നാഗദന്തിവേര്,ചുക്ക്, കുരുമുളക്, തിപ്പലി, അടക്കാമണിയൻവേര്, പെരുങ്കുരുമ്പവേര്, പൂതവൃക്ഷം, പുത്തരിച്ചുണ്ടവേര്, അത്തിത്തിപ്പലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, താതിരിപ്പൂവ്,കൊടുവേലിക്കിഴങ്ങ്, നീര്ക്കടമ്പിന്വേര് ഇവ കല്ക്കമായി ഇടങ്ങഴി നെയ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; ജ്വരം, അപസ്മാരം, മഹോദരം, ഭഗന്ദരം, ശോഫം, അര്‍ശസ്സ്, കാമില, പാണ്ഡ്, ഗുന്മം , കാസം, ഗ്രഹപീഡകള്‍, ഇവ ശമിക്കും.
തിക്തക ഘൃതം
തിക്തക ഘൃതം
പടവലതണ്ട്, വേപ്പിന്‍തൊലി, കടുകുരോഹിണി, മരമഞ്ഞൾത്തൊലി, പാടത്താളിക്കിഴങ്ങ്, കൊടിത്തൂവവേര്, പർപ്പടകപ്പുല്ല്, ബ്രഹ്മി, ഇവ ഒരു പലം വീതം എട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ബ്രഹ്മി, മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, കുടകപ്പാലയരി, തിപ്പലി, ചന്ദനം, ഇവ മൂന്നു കഴഞ്ചുവീതം കല്ക്കം അരച്ചുകലക്കി മൂന്നാഴി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; പിത്തകുഷ്ഠങ്ങള് ,പിടകകള്‍ ,വിസര്‍പ്പം ,നാഢീവ്രണം ,അപചി ,വിദ്രധി ,ഗുല്മം, നീര്, ഉന്മാദം, ഹൃദ്രോഗം, തിമിരം, ഗ്രഹണി, കാമില, അപസ്മാരം, മഹോദരം, രക്തസ്രാവം, വിഷോപദ്രവങ്ങള്‍, ഇവ ശമിക്കും.
പടോലാദി ഘൃതം
പടോലാദി ഘൃതം
പടവലതണ്ട്, വേപ്പിന്‍ത്തൊലി ,കടുകുരോഹിണി, മരമഞ്ഞൾത്തൊലി, രാമച്ചം ,ത്രിഫലത്തോട്, ആടലോടകവേര്, കൊടിത്തൂവവേര്, ബ്രഹ്മി, പർപ്പടകപ്പുല്ല്, ഇവ ഒരുപലം വീതം. പച്ചനെല്ലിക്ക ഇടങ്ങഴി ഒന്ന്. ഇവയെല്ലാം കൂടി പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴിനെയ്യും ചേര്‍ത്തു കല്‍ക്കത്തിനു മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, ഇരട്ടിമധുരം, കുടകപ്പാലയരി,ഇരുവേലി,ചന്ദനം, ചെറുതിപ്പലി, ഇവ അരപ്പലം വീതം അരച്ചുചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; നാസാരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍,നേത്രരോഗങ്ങള്‍ ഇവയും വിദ്രധി, ജ്വരം, ദുഷ്ടവ്രണം, വിസര്‍പ്പം, അപചി, കുഷ്ഠം, മാലക്കണ്ണ്, തിമിരം, മുതലായവയും ശമിക്കും.
ആമ്രഗന്ധാദി ഘൃതം
ആമ്രഗന്ധാദി ഘൃതം
മാങ്ങാനാറി, ഇഞ്ചി ,ഇവയുടെ നീരില്‍ തൈരും നെയ്യും വീഴ്ത്തി ജീരകവും ഇഞ്ചിയും കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അരുചി, അതിസാരം, ഇവ ശമിക്കും.
പാഠാകരഞ്ജാദി ഘൃതം
പാഠാകരഞ്ജാദി ഘൃതം
പാടക്കിഴങ്ങ്, കാട്ടുമുളകിൻവേര്, പുങ്കിന്‍തൊലി, ആവില്ത്തൊലി, കൊഴിഞ്ഞിൽവേര്, കൊടുവേലിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ഇവ കഷായം വച്ച് പിഴിഞ്ഞരിച്ച് അതില്‍ നെയ്യും ആട്ടിന്തൈര് ,ഇഞ്ചിനീര് പുളിയിലനീര് ഇവയും ചേര്‍ത്ത് ഇന്തുപ്പ്, കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, അതിവിടയം, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, കായം, ഏലത്തരി, ഇലവര്‍ങ്ഗം, ആശാളി, ജീരകം, അയമോദകം, ഇവ കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക. എന്നാല്‍ ശരിയായ അഗ്നിദീപനമുണ്ടാകുകയും ഗുല്മം ,ഗ്രഹണി ,ഇവ ശമിക്കുകയും ചെയ്യും.
Subscribe to:
Posts (Atom)