സാത്മ്യ ത്യാഗവുംഅസാത്മ്യ സേവയും



"अपथ्यमपि हि त्यक्तं शीलितं पथ्यमेव वा। 
सात्म्यासात्म्यविकाराय जायते सहसाऽन्यथा॥"
( अ हृ सू अन्नसंरक्षणीयं )

हि अन्यथा अपथ्यमपि सहसा त्यक्तं
पथ्यं एव - सहसा - शीलितं वा 
सात्म्यासात्म्यविकाराय जायते ।

" അപഥ്യമപി ഹി ത്യക്തം
ശീലിതം പഥ്യമേവ വാ 
സാത്മ്യാസാത്മ്യവികാരായ 
ജായതേ സഹസാന്യഥാ."

ഇപ്പറഞ്ഞ വിധത്തിലല്ലാതെ
അപഥ്യമായിരുന്നാൽ പോലും
പെട്ടെന്ന് ഉപേക്ഷിക്കുകയോ
പഥ്യം തന്നെ ആയിരുന്നാലും
പെട്ടെന്ന് തന്നെ ശീലിക്കുകയോ
ചെയ്യരുത്. സാത്മ്യ ത്യാഗവും
അസാത്മ്യ സേവയും രോഗങ്ങൾ
ക്ക് കാരണമാകുന്നു.



"क्रमेणापचिता दोषाः क्रमेणोपचिता गुणाः।
नाप्नुवन्ति पुनर्भावमप्रकम्प्या भवन्ति च ।"
( अ हृ सू अन्नसंरक्षणीयं )

क्रमेण अपचिता दोषाः पुनर्भावं न
आप्नुवन्ति । क्रमेण उपचिता गुणाः
अप्रकम्प्या भवन्ति च ।

" ക്രമേണാപചിതാ ദോഷാ: 
ക്രമേണോപചിതാ ഗുണാ:
നാപ്നുവന്തി പുനർഭാവം
അപ്രകമ്പ്യാ ഭവന്തി ച."

ക്രമേണ കുറച്ചു കളയുന്ന 
ദോഷങ്ങൾ വീണ്ടും ഉണ്ടാകുന്നില്ല .
ക്രമേണ വർദ്ധിപ്പിക്കപ്പെടുന്ന
ദോഷങ്ങൾ ഉലച്ചു കളയാൻ 
വയ്യാത്ത വിധം സ്ഥിരമായി 
നിൽക്കുകയും ചെയ്യുന്നു.



Comments