शूलचिकित्सा - ശൂല ചികിത്സ
आटरूषकपत्रस्य
रसं तैलसमन्वितम् । ;
रसं किंशुकवल्क्कस्य
सैन्धवेन समन्वितम् । ;
पिष्ट्वा वसुकमूलञ्च
पिबेदुष्णेन वारिणा । ;
एरण्डपत्रस्वरसं
पिबेतैलसमन्वितम् । ;
उष्णोदकेन प्रपिबे -
द्यवक्षारञ्च चूर्णितम् । ;
वैकुण्ठपत्रस्वरसं
तथा तैलसमन्वितम् । ;
एते योगा : प्रयोक्तव्याः
शूलव्याधौ भिषग्वरै : ॥
ആടലോടകത്തിലയുടെ നീരിൽ എണ്ണചേർത്തു സേവിക്കുക.
മുരുക്കാൻ തോൽ ചതച്ചു പിഴിഞ്ഞ നീരിൽ ഇന്തുപ്പു ചേർത്തു സേവിക്കുക.
താർതാവൽവേര് അരച്ച് ചൂടുവെള്ളത്തിൽ സേവിക്കുക.
ആവണക്കിലയുടെ നീര് എണ്ണ ചേർത്ത് സേവിക്കുക.
ചവൽക്കാരം പൊടിച്ച് ചൂടുവെള്ളത്തിൽ സേവിക്കുക.
തുമ്പക്കുടത്തിൽ ചാറ് എണ്ണ ചേർത്തു സേവിക്കുക.
ഈ യോഗങ്ങൾ ശൂല രോഗത്തിങ്കൽ ഉത്തമങ്ങളാകുന്നു.
वातगुन्मविधि : कार्यो
वातजे पित्तजे पुन : ।
पित्तगुन्मविधि : कार्यः
कफजे कफगौन्मिक : ॥
വാതശുലത്തിങ്കൽ വാതഗുന്മത്തിന്നുള്ള ചികിത്സ ചെയ്യണം. പിത്തശൂലത്തിങ്കലാവട്ടെ പിത്തഗുന്മത്തിന്നുള്ള ചികിത്സ ചെയ്യണം. കഫശൂലത്തിങ്കൽ കഫഗുന്മത്തിന്നുള്ള ചികിത്സയാണ് ചെയ്യേണ്ടത്.
शर्करोत्थे हितं शूले
शरक्कराश्मभिषग्जितम् ।
निर्गुण्डीशिग्रुदहन -
गोक्षुरै : श्रृतमंबु च ॥
ശർക്കര കൊണ്ടുണ്ടായ ശൂലത്തിങ്കൽ ശർക്കരാശ്മരിയുടെ ചികിത്സ ഹിതമാകുന്നു.
കരുനൊച്ചിവേര് , മുരിങ്ങവേരിന്മേൽ തൊലി, കൊടുവേലിക്കിഴങ്ങ്, ഞെരിഞ്ഞിൽ ഇവ കൊണ്ടുള്ള കഷായവും ഹിതമാകുന്നു.
गुन्म शूले विधि : कार्यः
प्रभञ्जननिबर्हण : I
ഗുന്മശൂലത്തിങ്കൽ
വാതത്തെ ശമിപ്പിക്കുന്നതായ ചികിത്സ ചെയ്യണം.
पथ्यालशुननिर्ग्गुण्डी
पञ्चकोलै : श्रृतं जलम् ।
ससैन्धवं पिबेत् प्रातर् -
ग्गुन्म शूलहरं परम् ॥
കടുക്ക, വെള്ളുള്ളി, കരുനെച്ചിവേർ , പഞ്ചകോലം ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പ് മേപ്പൊടി ചേർത്തു രാവിലെ സേവിക്കുക. ഗുന്മശൂലം ശമിക്കും.
सर्वशूलेषु शुद्धिञ्च
निरूहमनुवासनम् ।
यथादोषञ्चयुञ्जीत
पिण्डस्वेदोपनाहनम् ॥
എല്ലാ ശൂലങ്ങളിലും ശോധനത്തേയും , കഷായവസ്തിയേയും, സ്നേഹവസ്തിയേയും, പിണ്ഡസ്വേദത്തേയും ഉപനാഹത്തേയും ദോഷാനുസാരേണ ചെയ്യണം.
चिञ्चाशुष्कत्वचां भस्म
पलाशस्वरसेन तु ।
संपेष्य गुळिका कार्या
सगुळैषा च शूलजित् ॥
പുളിയുടെ ഉണങ്ങിയ തൊലി ഇതു ചുട്ടു ഭസ്മമാക്കി പ്ലാശിൻ തൊലി കുത്തിപ്പിഴിഞ്ഞ നീരിൽ അരച്ചു ഗുളികയുണ്ടാക്കുക.. ഈ ഗുളിക ശൂലഹരമാകുന്നു.
तृणाख्यपञ्चमूलन्तु
पृथग्दशपलं तथा ।
तत्समं वृश्निपर्ण्याश्च
मूलं तोये विपाचयेत् ॥
घृतप्रस्थद्वयं क्वाथे
स्फोट्याभुजगकल्कितम् ।
पलाशपत्रस्वरस -
दुग्द्धयुक्तं प्रसाधितम् ॥
पीतं विनाशयेत् शूलं
वातपित्तसमुत्भवम् ।
തൃണപഞ്ചമൂലം അഞ്ചും പതിപ്പത്തുപലം മൂവിലവേര് തൃണപഞ്ചമൂലത്തോടുസമം ഇവ കഷായത്തിൽ രണ്ടിടങ്ങഴി നെയ്യും , രണ്ടിടങ്ങഴി പ്ലാശിലനീരും, രണ്ടിടങ്ങഴി പാലുംചേർത്തു പുടയാവ് കല്ക്കനാക്കി കാച്ചി സേവിക്കുക. വാതപിത്തശൂലങ്ങൾ ശമിക്കും.
पृश्निपर्णी शूर्प्पमूल
वृश्चीवानां रसे पचेत् ।
घृतं गोस्तनयष्ट्याह्व
व्योषजीरकचन्दनै : ॥
कृष्णासुरद्रुसिन्धूत्थ
कटुरोहिणिदीप्यकै : I
स्फोट्याभुजंगस्वरसं
पलाशस्वरसं तथा ॥
क्षीरञ्च द्विगुणं दत्वा
सिद्धं तत् शूलनाशनम् ।
മൂവിലവേര്, കടലാടിവേര്, തവിഴാമവേര്, ഇവ കഷായത്തിൽ നെയ്യുകാച്ചുക പുടയാവിലയുടെനീര്, പ്ലാശിലനീര് ,പാൽ ഇവ മൂന്നും നെയ്യിന്റെ ഇരട്ടി ചേർക്കണം. കല്ക്കത്തിന്ന് :- മുന്തിരിങ്ങ, എരട്ടിമധുരം, ചുക്ക്, മുളക്, തിപ്പലി, ജീരകം, ചന്ദനം, തിപ്പലി, ദേവതാരം, ഇന്തുപ്പ് കടുകുരോഹിണി, അയമോദകം ഇവ അരച്ചു ചേർക്കുക. ശൂലങ്ങൾ ശമിക്കും.
शूलचिकित्सा
पृश्निपर्णीबलाक्वाथे
गुळं जीर्णं विपाचयेत् ।
हिंग्वाष्टकं क्षिपेत्तत्र
चूर्णितं घनतां गतम् ॥
गुळोकोनुपानन्तत्
शूलशान्त्यै पिबेत् प्रगे ।
മുവ്വിലവേര് കുറുന്തോട്ടിവേര് ഇവ കഷായം അതിൽ പഴയ ശർക്കര പാവുകാച്ചുക. ആയതിൽ അഷ്ടചൂർണം ചേർക്കു ക. ലേഹപാകത്തിൽ വാങ്ങി ഇതു സേവിക്കുക. അനുപാനമായി ശർക്കരവെള്ളം കുടിക്കുക. ശൂലങ്ങൾ ശമിക്കും.
തുവർച്ചില ചവൽക്കാരം
വ്യോഷദീപ്യകഗന്ധകം
കൂഞ്ഞരിക്കയുടെ വേരും
പശുപാശീ രസം തഥാ
ജീരകദ്വയസിന്ധൂത്ഥ -
മുള്ളിയും കാട്ടുതിപ്പലി
ചവ്യംകായഞ്ചതത്സർവ്വം
സമഭാഗേന കല്ക്കിതം
പുടയാവരസം വീഴ്ത്തി
ത്രിദിനം സാധുപേഷയേൽ
കാട്ടുചേനയുടെ മദ്ധ്യം
തുരന്നതിൽ വിനിക്ഷിപേൽ
തൽകല്ക്കം പിന്നെ നന്നായി -
ത്തൽഖണ്ഡേന പിധായ ച
മൃദാസമന്താത്സംലിപ്യ
ബഹുവാരം പ്രശോഷ്യ ച
ആവലിന്ധനസന്ദീപ്തേ
ജ്വലനേതദ്വിപാചയേൽ
തൊണ്ണൂറുനാഴികാന്തേച
തത്സമാദായ ബുദ്ധിമാൻ
ശനൈർമണ്ണുകളഞ്ഞിട്ടു
സാധുസഞ്ചൂർണ്ണ്യ തൽപുന:
ഗുളോദകേന ശൂലാർത്തം
പായയേന്മാത്രയാ സഹ
ഘൃതാന്നം ഭോജയേച്ചാനു
സർവ്വ ശൂല വിനാശനം .
തുവർച്ചില = തുവർച്ചിലക്കാരം
വ്യോഷം = ചുക്ക് - മുളക് - തിപ്പലി
ദീപ്യകം = അയമോദകം
ജീരകദ്വയം = ജീരകവും കരിഞ്ചീരകവും
സിന്ധൂ ത്ഥം = ഇന്തുപ്പ് ചവ്യം = കാട്ടുമുളകിൻ വേര്
ശേഷം മരുന്നുകൾ സ്പഷ്ടം
എല്ലാം സമം കൂട്ടി പുടയാവ് രസത്തിൽ 3 ദിവസം അരക്കുക. ആ കല്ക്കം കാട്ടുചേന തുരന്ന് അതിലാക്കി കാട്ടുചേനയിലകൊണ്ടു പൊതിഞ്ഞ് മണ്ണിൽ പൊതിഞ്ഞ് അനേക പ്രാവശ്യം ഉണക്കി ആവിൽവിറകിട്ടു തീകത്തിച്ച് തൊണ്ണൂറു നാഴികനേരം വേവിക്കുക. പിന്നെ മണ്ണുകളഞ്ഞ് പൊടിച്ച് ശർക്കരവെള്ളത്തിൽ സേവിക്കുക. സർവ്വശൂലങ്ങളും ശമിക്കും.
लोहायस्कान्तकिट्टाभ्रकशिखिमुसली
लाङ्गलीनैककर्ण्णी
भृंगीरात्रीरसोनोषणकपलमितं
चूर्ण्ण्य निक्षिप्यसम्यक्
मूत्रे धात्रीरसे किंशुकमधुकरसे
च त्रिरात्रं सुपिष्ट्वा
शुष्कान्खादेद्वटांस्तान् सगुळम खिलशू -
लामय द्ध्वंसनाय ॥
ഉരുക്കുപൊടി , അയസ്കാന്തം, പുരാണകിട്ടത്തിൻ പൊടി , അഭ്രകം, കൊടുവേലിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ് ,മേത്തോന്നിക്കിഴങ്ങ് (ശു )
മുയൽചെവി, കഞ്ഞുണ്ണി, മഞ്ഞൾ, വെള്ളുള്ളി, കുരുമുളക്, ഇവ ഓരോ പലം പൊടിക്കുക. ഗോമൂത്രം പച്ചനെല്ലിക്കാനീര് , കരിമുരുക്കിലനീര്, എരട്ടിമധുര കഷായം ഇവ ഓരോന്നിലും മുമ്പറഞ്ഞ പൊടി മുമ്മൂന്നുദിവസം അരച്ചുവടകമാക്കുക. ഈ ഗുളിക ശർക്കര ചേർത്തു സേവിച്ചാൽ എല്ലാ ശൂലങ്ങളും ശമിക്കും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW