തില തൈലം

 തില തൈലം
 മുഖ്യം തിലത്തിലെ തൈലം
 തീക്ഷ്ണമാകയുമുണ്ടത്
 നേത്രരോഗത്തിനും നന്നു
 ത്വഗ്ദോഷത്തിനുമുത്തമം
 കഫവർദ്ധനമല്ലൊട്ടും
 ഉഷ്ണം താനുമിതിത്തിരി
 മെലിഞ്ഞവർ തടിപ്പാനും
 മെലിവാനും തടിച്ചവർ
 കൃമിദണ്ഡം ശമിപ്പാനും
 നന്നുവിൾബന്ധകൃൽപ്പരം
 ദേഹദണ്ഡങ്ങൾകൊണ്ടുണ്ടാ
 മാലസ്യത്തെക്കെടുത്തുടൻ
 ആരോഗ്യത്തെവളർത്തീടും
 ദേഹത്തിന്നും മനസ്സിന്നും
 ഓരോ സംസ്ക്കാര ഭേദംകൊ
 ണ്ടിതു രോഗസഹസ്രജിത്

Comments