ആവണക്കെണ്ണ

 ആവണക്കെണ്ണ
 ആവണക്കെണ്ണ വാതഘ്നം
 ഉഷ്ണം സുഖവിരേചക്യത്
 വർദ്ധ്മവിദ്രധിഗുല്മാനി
 കഫഞ്ച വിഷമജ്വരം
 മഹോദരാദികൾക്കൊക്കെ
 ഗുണം കായാഗ്നിവർദ്ധനം
 അരക്കെട്ടിലും കോഷ്ഠ
 ഗുഹ്യ പൃഷ്ഠങ്ങളെന്നോരോ
 ദിക്കിൽകൂടുന്ന നീരിനും
 വേദനയ്ക്കും ഗുണം തുലോം


മറ്റൊരു മതം
 തൈലമേരണ്ഡജം ബല്യം
 ഗുരൂഷ്ണം മധുരം സരം
 തിക്തോഷ്ണം പിത്തളം വിസ്രം
 രക്തൈരണ്ഡോത്ഭവം ഭൃശം

ഗുണപാഠം
 ഏരണ്ഡതൈലം കൃമിനാശന
 ഞ്ച
 സർവത്ര ശൂലഘ്നമരൂത് പ്ര
 ണാശം
 കുഷ്ഠാപഹഞ്ചാപി രസായന
 ഞ്ച
 പിത്തപ്രകോപാനില ശോധന
 ഞ്ച
 വർദ്ധ്മഗുന്മാനിലകഫാ -
 നുദരം വിഷമജ്വരം
 ആമവാത ഗജേന്ദ്രാണാ-
 മേരണ്ഡസ്നേഹകേസരീ .

Comments