दण्डकालसक: - ദണ്ഡാലസകം

दण्डकालसक: - ദണ്ഡാലസകം

"अत्यर्थदुष्टास्तु दोषा दुष्टामबद्धखाः।
यान्तस्तिर्यक्तनुं सर्वां दण्डवत्स्तम्भयन्ति चेत्॥१२॥
दण्डकालसको नाम तं त्यजेदाशुकारिणम्।"
( अ हृ सू मात्राशितीयं )

दोषा: अत्यर्थदुष्टा: तु दुष्टामबद्धखाः तिर्यक्
यान्त: सर्वां तनुं दण्डवत् स्तम्भयन्ति चेत् सः
दण्डकालसक: नाम आशुकारिणम् तं त्यजेत्।

ദണ്ഡാലസകം

"അത്യർത്ഥദുഷ്ടാസ്തു 
ദോഷാ ദുഷ്ടാമബദ്ധഖാ:
യാന്തസ്തിര്യക്തനും സർവാം 
ദണ്ഡവത് സ്തംഭയന്തി ചേത്
സ ദണ്ഡാലസകോ നാമ
തം ത്യജേദാശുകാരിണം "

ദോഷങ്ങൾ അതിയായി ദുഷിച്ചിട്ട്
ദുഷിച്ചു കിടക്കുന്ന ആമത്തെക്കൊ
ണ്ട് അന്ത:സ്രോതസ്സുകളെയെല്ലാമട
ച്ച് വിലങ്ങനെ സഞ്ചരിച്ചു കൊണ്ട്
ശരീരം മഴുവൻ വടി പോലെ സ്തം
ഭിപ്പിക്കുന്നതിനെ ദണ്ഡാലസകം
എന്ന് പറയുന്നു . വളരെപ്പെട്ടെന്ന്
അപായമുണ്ടാക്കുന്നതിനാൽ ആ
രോഗത്തെ ഉപേക്ഷിക്കേണ്ടതാണ്.


" विषूच्यामतिवृद्धायां पार्ष्ण्योर्दाहः प्रशस्यते।
तदहश्चोपवास्यैनं विरिक्तवदुपाचरेत्॥" १७
( अ हृ सू मात्राशितीयं )

विषूच्याम् अतिवृद्धायां पार्ष्ण्यो: र्दाहः
प्रशस्यते । तदह एनं उपवास्य विरिक्तवत् 
उपाचरेत् च ।

" വിഷൂച്യാമതിവൃദ്ധായാം 
പാർഷ്ണ്യോർദാഹ: പ്രശസ്യതേ
തദഹശ്ചോപവാസ്യൈനം വിരിക്തവദുപാചരേത് "

വിഷൂചി അധികം വർദ്ധിച്ചു പോയാൽ
മടമ്പുകളിൽ അഗ്നി കൊണ്ട് പൊള്ളി
ക്കുന്നത് നല്ലതാണ്. ആ ദിവസം തന്നെ
രോഗിയെ ഉപവസിപ്പിച്ചിട്ട് വിരേചനം
ചെയ്തവന് വിധിക്കുന്ന പേയാദി
ക്രമങ്ങൾ കൊണ്ട് ഉപചരിക്കണം.



Comments