സാധാരണ ജനങ്ങൾക്ക് ബാധകമായ നമ്മുടെ ഭരണഘടനയുടെ നിയമങ്ങളും, ചിന്താരീതിയും സയൻറിഫിക് ടെമ്പർ കൂടിയ ബുദ്ധിജീവികൾക്ക് പലപ്പോഴും ബാധകമല്ല. അവരുടെ കൂട്ടായ്മയും ചിന്താരീതികളും ചർച്ചകളും പലപ്പോഴും കഴുതപുലികൾ കുടിയിരുന്ന് ഓളി ഇടുന്നതു പോലെയാണ് തോന്നാറുള്ളത്. "മുറിഅറിവ് ആളെ കൊല്ലും"എന്നൊരു പഴഞ്ചൊല്ല് തന്നെ ഉണ്ട് ഇവരുടെ ചർച്ചകൾ കേട്ടാൽ പലപ്പോഴും ഇതാണ് ഓർമ്മ വരിക. ഇവരുടെ അല്പതരത്തിന് കൊടി പിടിക്കുന്ന ജനവിഭാഗം പണ്ടും ഉണ്ടായിരുന്നു ഇന്നുമുണ്ട് എന്നതാണ് വാസ്തവം. ഇത്തരം ജൽപ്പനങ്ങളിൽ ഉൾപുളകിതരായി ആത്മനിർവൃതി അടയുന്ന സ്വയം അവരോധിത ബുദ്ധിജീവികൾ മുറി വൈദ്യന്മാരെ പോലെതന്നെ സമൂഹത്തിന് ഹാനികരമാണ് അതിനാൽ ഇവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി വിഡ്ഢികൾ ആവാതിരിക്കുക.
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW