വളരെയധികം വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വന്ന എൻ്റെ ഒരു ട്രോൾ


വളരെയധികം വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വന്ന എൻ്റെ ഒരു ട്രോൾ ആണിത്. ഈ ട്രോള് കണ്ടു വയറ്റിന്ന് പോകാത്ത ഒരു സയൻറിഫിക് ടെമ്പർ കൂടുതൽ ഉള്ള ഒരു സയൻസ് ബ്രിഗേഡ് പരീക്ഷണാർത്ഥം അതിരാവിലെ പാലിൽ അവണക്കണ്ണ ചേർത്ത് കഴിക്കുകയും വയറ്റീന്ന് പോകാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയുണ്ടായി. അതിൽ ഞാൻ ഖേദിക്കുന്നു കാരണം വേണമെങ്കിൽ അദ്ദേഹത്തിനെ പിറ്റേദിവസം രണ്ടൗൺസ് അവണക്കെണ്ണ പാലിൽ കലക്കി കുടിക്കാമായിരുന്നു അത് ചെയ്തില്ല ദയവുചെയ്ത് പാവം അവണക്കെണ്ണയെ വിമർശിക്കല്ലേ. അതുകൊണ്ട് ഈ ട്രോൾ തികച്ചും അശാസ്ത്രീയമാണെന്ന് അദ്ദേഹം എഴുതി തള്ളി കൂടാതെ എൻ്റെ ട്രോളുകളെ സ്യൂഡോ ട്രോൾ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു അത് തികച്ചും ഒരു anecdotal evidence ആണെന്നാണ് എനിക്ക് പറയാനുള്ളത്. ഇനി ഈ ട്രോൾ വായിച്ച് ചിരിക്കണമെങ്കിൽ പിയർ റിവ്യൂ ജേണലുകളിൽ നിന്ന് അവണക്കെണ്ണയെ കുറിച്ച് റഫറൻസ് കൊണ്ടുവരണമെന്ന് പറഞ്ഞു. അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല ശോധന കുറവായാൽ ചിരിക്കുക എന്നത് അസാധ്യമാണ് അതിനെ വേണമെങ്കിൽ ശാസ്ത്രീയമായി CONSTIPATED FACE എന്ന് വിളിക്കുവാൻ ആകും. ഭോജനത്തേക്കാൾ വിസർജനം സുഖപ്രദം എന്നല്ലേ പണ്ഡിതന്മാർ പറയുക എന്തായാലും അദ്ദേഹത്തിന് എത്രയും വേഗം അവണക്കെണ്ണ കഴിച്ച് സുഖ ശോധന ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

Comments