അഷ്ടവർഗ്ഗം കഷായം

अष्टवर्गं कषायम्
( स यो )
बलासहचरैरण्ड
शुण्ठीरास्नासुरद्रुमै : ।
ससिन्दुवारलशुनै :
अष्टवर्गोंनिलापह : ॥
കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞിവേര്, ആവണക്കിൻവേര്, ചുക്ക്, അരത്ത, ദേവതാരം കരിനൊച്ചി വേര്, വെളുത്തുള്ളി ഇങ്ങിനെ എട്ടു കൂട്ടം കൊണ്ടുള്ള കഷായം വാതരോഗങ്ങളിൽ വിശേഷമാകുന്നു.
സുഖസാധകത്തിൽ ബലാദികഷായം എന്ന പേരിൽ പക്ഷാഘാത ചികിത്സയിൽ കാണാവുന്നതാണ്.
എം.കെ. കുഞ്ഞിരാമൻ വൈദ്യരുടെ (കണ്ണൂർ )ബാലചികിത്സാ ഗ്രന്ഥത്തിൽ ഈ അഷ്ടവർഗ്ഗത്തെ താഴെ എഴുതിയ പോലെ വായിക്കാം.
കോരണ്ഡമുള്ളി സുരദാരുകുറുന്തുവട്ടി
ഏരണ്ഡമൂലി കരിനൊച്ചിലരത്തചുക്കും
നേരഷ്ടവർഗ്ഗമിതുകൊണ്ടു പചിച്ച പേയം
സൈരണ്ഡതൈലമഖിലാനില ബാധതീർക്കും.
Decoction prepared from the folowing eight drugs(ashtavarga)
1.balamool 2.sahacharamool3.erandamool 4.sunthi 5.rasna 6.suradruma7.sinduvaramool and 8.lasuna is effective to treat conditions caused due to vitiated vatadosa.

Comments