Random Post

വിപ്ലവാത്മക ഗവേഷണം "പനി വന്നാൽ ബിയർ ചുമ വന്നാൽ റം "

വിപ്ലവാത്മക ഗവേഷണം 😋 "പനി വന്നാൽ ബിയർ 🍺 ചുമ വന്നാൽ റം  "
...................................................................

ഈ അടുത്തിടെ ഒരു പുതിയ പഠനം നടന്നു "പനി 🤒 വന്നാൽ പാരസിറ്റമോൾ കഴിക്കുന്നതിനു പകരം ബിയർ കുടിക്കണമെന്ന് ബ്രിട്ടീഷ് സർവ്വകലാശാല" 🍺 . ഇതേപോലെയുള്ള വിപ്ലവാത്മക പഠനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി അത് അതേപടി അനുസരിക്കുന്ന ഒരു കൂട്ടം "ആധുനിക വാദികൾ" നമ്മുടെ ഇടയിലുണ്ട് ഇവരെ നമുക്ക് സ്യൂഡോ ബുദ്ധിജീവികൾ എന്ന് വിളിക്കാം. ഇംഗ്ലീഷുകാർ എന്തുപറഞ്ഞാലും അത് അവർക്ക് ആപ്തവാക്യം ആണ്, അതങ്ങ് അക്ഷരംപ്രതി അനുസരിക്കും. ഇതേ പോലെയുള്ള ഓരോ പഠനങ്ങൾ പലപ്പോഴും ആയി പല വിദേശ സർവകലാശാലകളും ഇറക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് വെളിച്ചെണ്ണ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് നടന്ന പഠനം അതറിഞ്ഞപ്പോൾ എല്ലാവരും വെളിച്ചെണ്ണ നിർത്തി റിഫൈൻഡ് ഓയിലുകൾ ആയ സൺഫ്ലവർ ഓയിൽ, പാമോയിൽ മുതലായവ ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് വെർജിൻ കോക്കനട്ട് ഓയിൽ നല്ല കൊളസ്ട്രോൾ കൂട്ടും എന്ന് വേറെ ഒരു വിദേശ സർവകലാശാല പറഞ്ഞപ്പോൾ അത് ഡെയിലി ഓരോ ടീസ്പൂൺ കഴിക്കാൻ തുടങ്ങി. അതുപോലെതന്നെ മൂലക്കുരു ഉള്ള രോഗികൾക്ക് വളരെ ആശ്വാസം നൽകിയ ഒരു വിദേശ സർവ്വകലാശാലയുടെ പഠനം ആയിരുന്നു കോഴിമുട്ടയും, ബ്രോയിലർ ചിക്കനും കഴിച്ചാൽ പൈൽസ് വരില്ല എന്നത്, അത് കേട്ട പാതി എല്ലാ മൂലവ്യാധി രോഗികളും ധൈര്യമായി കോഴിയിറച്ചിയും, കോഴിമുട്ടയും കഴിക്കാൻ തുടങ്ങി. ഇനി വേറെ ഏതെങ്കിലും വിദേശ സർവകലാശാല പഠനം നടത്തി കോഴി കഴിക്കുന്നത് മൂല വ്യാധികൾ ഉണ്ടാക്കും എന്ന് പറഞ്ഞാൽ മാത്രമേ അവർ കോഴിത്തീറ്റ നിർത്തൂ.മാംസാഹാരം കഴിച്ച് എങ്ങനെ തടി കുറക്കാം എന്ന് ചിന്തിച്ചിരുന്നവർക്ക് "കീറ്റോ ഡയറ്റ്" ഒരു ആശ്വാസമായിരുന്നു. ഇതുപോലെ ഒരു വിദേശ സർവകലാശാല നടത്തിയ വിപ്ലവാത്മക പഠനം ആണ് കഫക്കെട്ടും, ചൂമയും മാറാൻ കരിമ്പുല്പന്നങ്ങളായ മൊളാസ്സസ്, കരിമ്പുനീര് തുടങ്ങിയവ പുളിപ്പിച്ചും വാറ്റിയും ഉണ്ടാക്കുന്ന "റം" കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് വായിച്ചറിഞ്ഞ എന്റെ ഒരു സുഹൃത്ത് കഫക്കെട്ട് വന്നാൽ RUM 🥃ആണ് കഴിക്കാറ് മേമ്പൊടിക്ക് കുറച്ച് കുരുമുളക് പൊടിയും ചേർക്കും. ബ്രിട്ടീഷ് സർവകലാശാലയുടെ ബിയറുമായി🍻 ബന്ധപ്പെട്ട പഠനം വായിച്ച് പനി 🤒വന്നാൽ നേരെ ബിവറേജസ്സിലേക്ക് ഓടുന്ന ഒരു കൂട്ടം സ്യൂഡോ ബുദ്ധിജീവികളെ അധികം വൈകാതെ നമുക്ക് കാണുവാൻ സാധിക്കും 🤠.

നന്ദി

Dr.Pouse Poulose MS(Ay)

Post a Comment

0 Comments