ന്യൂജൻ കാമുകീ കാമുകന്മാർ

ന്യൂജൻ കാമുകീ കാമുകന്മാർ
...................................................

മരംചുറ്റി പ്രണയത്തിന്റെ കാലം ഒക്കെ പോയ ഇപ്പോൾ സൈക്കോ കമിതാക്കളുടെ കാലമാണിത്. ഈ നവയുഗത്തിൽ സ്വന്തം ഉൾക്കിടിലമായ സ്നേഹം പ്രകടിപ്പിക്കാൻ ഒരു ലിറ്റർ പെട്രോളും, വെട്ടുകത്തിയും നല്ല ഒരു ചേരുവ ആയിട്ടാണ് ഇവർ കരുതുന്നത്. അതുമാത്രമല്ല പ്രണയ നൈരാശ്യം എന്ന "കാമ ജ്വരം" പിടിച്ചാൽ മുകളിൽ പറഞ്ഞ ഐറ്റംസ് ഉപയോഗിക്കാനും സൈക്കോ കമിതാക്കൾക്ക് യാതൊരു മടിയുമില്ല. ഇത് സാധിച്ചില്ലെങ്കിൽ പിന്നെ ഓൺലൈൻ ആയി ഫേസ്ബുക്കിൽ തന്റെ ആത്മഹത്യ തൽസമയം സംപ്രേഷണം ചെയ്യുക, ആത്മഹത്യ ചെയ്യുന്ന വീഡിയോ വാട്സ്ആപ്പ് സന്ദേശമായി കമിതാവിന് അയച്ചുകൊടുക്കുക മുതലായ ന്യൂജൻ രീതികൾ സൈക്കോ കമിതാക്കൾ അനുവർത്തിച്ചു പോരുന്നു.

Comments