श्यामानन्ता पत्मा
कट्वङ्ग: पत्मकेसरं लोध्रम् ।
धातकिकुसुमसमङ्गा -
मोचरसाम्रास्थि विड्ग्रहणम् ॥
തിപ്പലി, കൊടിത്തൂവ, ഓരിലത്താമര, പലകപ്പയ്യാനി, താമരയല്ലി, പാച്ചോറ്റി,താതിരിപ്പൂവ്,
പറച്ചുണ്ട/തൊട്ടാൽവാടി,
ഇലവിൻപശ, മാങ്ങയണ്ടി
ഇവ മലത്തെ ബന്ധിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
नयोपायं कषायम्
(वै म रम इति चि क्रमः)
नयोपायायनमितैर्-
बलाजीरकनागरै: ॥
क्वायः पीतः प्रमथ्नाति
समीरणबलं बलात् ॥
കുറുന്തോട്ടിവേര് 30 ഗ്രാം
ജീരകം 20 ഗ്രാം
ചുക്ക് 10 ഗ്രാം
(പഴുത്ത പ്ലാവിലയുടെ 10
ഞെട്ടികൂടെ ഇടുക - ഉപ
ദേശം)
കഴുകി ചതച്ച് ഒരു ലിറ്റർ
വെള്ളത്തിൽ ഇട്ട് കഷാ
യം വെച്ച് 250 മി.ലി. ആക്കി പിഴിഞ്ഞരിച്ച് കുറുക്കി 125 മി.ലി.
ആക്കി അതിൽ യുക്തി
പൂർവ്വം വായുഗുളിക, ധാ
ന്വന്തരം ഗുളിക, ആശാള്യാദി ഗുളിക ഇവ
യിൽ ഏതെങ്കിലും ഒന്ന്
4 എണ്ണം അരച്ചുചേർത്തു
വെച്ചതും, ഉരുക്കി ഒരു ടീസ്പൂൺ വിദാര്യാദി ഘൃ
തമൊ, ഇന്ദുപ്പിട്ട് മൂപ്പിച്ച
നെയ്യോ ചേർത്ത് കുപ്പിയി
ലാക്കി അപ്പപ്പോൾ കുപ്പി
കുലുക്കി ഇളം ചൂടോടെ
പലവട്ടം കഴിക്കുക.
ഇങ്ങിനെ തയ്യാറാക്കിയ
125 മി.ലി. കഷായത്തിൽ
125 മി.ലി.പാൽ ചേർത്ത്
കാച്ചിക്കുറുക്കി 125 മി.ലി.ആക്കി പാൽ കഷാ
യമായും നൽകാം.
മറ്റൊരു നയോപായം
बलयाद३ाभिर्भागै:
द्वाभ्यां जीरकविश्वयोः ।
एभि: क्वाथ: नयोपायः
श्वासहिध्माहर: परम् ॥
(आ र क द्रु / स यो वै प्रि)
ഇതനുസരിച്ച്
കുറുന്തോട്ടിവേര് 10 കഴ
ഞ്ചും, ജീരകവും, ചുക്കും
ഓരോ കഴഞ്ചുവീതവും എടുത്ത് അതായത്
50 ഗ്രാം 5 ഗ്രാം 5 ഗ്രാം
കഷായം തയ്യാറാക്കുക.
ഇത് ഗർഭിണികൾക്കും
സൂതികമാർക്കും, കുട്ടി
കൾക്കും അനുയോജ്യമാ
ണ്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW