Random Post

ചില പ്രയോഗങ്ങൾ

नागरधन्वयवाषक -
वाळकपर्पटकचन्दनगुळूचयः ।
भूनिंबघनपटोली -
कुस्तुम्बर्यस्तृषं घ्नन्ति ॥
ചുക്ക്, കൊടിത്തൂവ, ഇരുവേലി, പർപ്പടകപ്പുല്ല്,
ചന്ദനം, ചിറ്റമൃത്, കിരിയാത്ത്, മുത്തങ്ങ, പടോലം, കൊത്തമല്ലി
എന്നിവ വെള്ളം ദാഹത്തെ ശമിപ്പിയ്ക്കുന്നു.
☆☆☆☆☆☆☆☆☆☆☆
कोकिलाक्षादि कषायं
(यो र वा शो चि)
कोकिलाक्षामृता क्वाथं
पिबेत् कोष्णं यथा बलं ।
पथ्य भोजी त्रिसप्ताहात्
मुच्यते वातशोणितम् ॥
വയൽ ചുള്ളിവേര് 25 ഗ്രാം, ചിറ്റമൃത് മൊരി നീക്കി 25 ഗ്രാം കഴുകി
കുടഞ്ഞ് അരിഞ്ഞു ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ വെന്ത് 250 മി ലി ആക്കുക .125 മി.ലി. വീതം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി
യുക്തിയനുസരിച്ച് മേമ്പൊടി ചേർത്ത് കാലത്തും വൈകുന്നേരവും കൊടുക്കുക.
☆ പിത്താധികവാതശോണിതത്തിൽ വയൽ ചുള്ളിവേരും ചിറ്റമൃതും 12.5 ഗ്രാം വീതവും ശതാവരിക്കിഴങ്ങ് ആ .മൊ. നീ 25 ഗ്രാമും ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 250 മി.ലി.ആക്കി പകുതിവീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി
75 മി.ലി.ആക്കി യുക്തിയനുസരിച്ച് പ്രക്ഷേപം ചേർത്ത് കാലത്തും ,വൈകുന്നേരവും കൊടുക്കുക.
☆☆☆☆☆☆☆☆☆☆☆
Changing the face can save nothing but facing
the change can change
everything.

Post a Comment

0 Comments