പാലണ്ഡവ ഘൃതം
.............................
പലാണ്ഡു സ്വരസ്സെസിദ്ധം
പാഠാജീരകസംയുതം
ഘൃതമർശോഹരം ശ്രേഷ്ഠം
രക്തസ്രുതി വിനാശനം....
നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ചെറിയ ഔഷധ യോഗ്യമാണ് ഞാൻ മുകളിൽ പറഞ്ഞിരിക്കുന്നത്. ഇതിനായി
ചുവന്നുള്ളി നീർ 4 ഇടങ്ങഴി,
നെയ്യ് 1 ഇടങ്ങഴി
പാടക്കിഴങ്ങ്, ജീരകം ഇവ 16 കഴഞ്ച് വീതം കല്ക്കം (1 കഴഞ്ച് ≈5 ഗ്രാം).ഈ മരുന്ന് രക്തംപോക്ക് ഉള്ള അർശസ്സിന് (മൂലക്കുരുവിന്) രാവിലെ ഒരു ടീസ്പൂൺ കഴിക്കുന്നത് വളരെ നല്ലതാണ്.ഇതിൽ അഞ്ച് കഴഞ്ച് (25 ഗ്രാം) മുക്കുറ്റി സമൂലം കല്ക്കം കൂടി ചേർത്താൽ കുറച്ചുകൂടി ഫലം ലഭിക്കും
Dr.Pouse Poulose MS (Ay)
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW