കല്ലുരുക്കി എന്ന അത്ഭുത സസ്യം
കേരളത്തില പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്‍റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തില്‍ പെടുന്നു. മലയാളത്തില്‍ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌ഏകദേശം 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു വാര്‍ഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകള്‍ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകള്‍ പച്ചനിറത്തില്‍ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകള്‍ തൊങ്ങലുകള്‍ പോലെ പച്ചനിറത്തില്‍ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത്
കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍,മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW