This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
അധികാര പേക്കൂത്തുകൾ
ഈ മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ പ്രതിഷേധ പരിപാടികളുമായി കൊറോണ നാടുമുഴുവൻ പരത്തി നടക്കുന്ന സകല പോരാളികളോടും ഒരു ലോഡ് പുച്ഛം തോന്നുന്നു. അധികാരത്തിനു വേണ്ടിയുളള കിടമത്സരം കാരണം ഇപ്പോൾ നിലവിലുള്ള എപ്പിഡമിക് ആക്ട് പോലും കാറ്റിൽ പറത്തി യാതൊരുവിധ സുരക്ഷാ മാനദണ്ഡവും സാമൂഹികപ്രതിബദ്ധതയും ഇല്ലാതെ നിങ്ങൾ ചെയ്യുന്ന ഈ കൂത്താട്ടം ഒരുപാട് പേരുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന നിഷ്കളങ്കരായ ഒരുപാട് പോലീസുകാർ ഇത്തരത്തിലുള്ള പ്രതിഷേധ പരിപാടികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിയുക്തരാവുന്നുണ്ട്. ഇവരെല്ലാവരും കുടുംബവും കുട്ടികളും എല്ലാം ഉള്ളവരാണ് ഈ കൊറോണ കാലത്ത് നിങ്ങൾ ചെയ്യുന്ന ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികൾ സത്യത്തിൽ അവരുടെ ജീവനും അവരുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കും ഒരു ഭീഷണിയാണ്. ഞാനിത് പറയാൻ കാരണം എന്റെ അച്ഛൻ ഒരു എക്സൈസ് ഓഫീസർ ആയിരുന്നു അച്ഛന്റെ അനുജൻ ഒരു പോലീസ് ഓഫീസറും അതുകൊണ്ട് വിവിധ ഫോഴ്സുകളിൽ വർക്ക് ചെയ്യുന്ന വ്യക്തികൾ എത്രമാത്രം മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്നത് എനിക്ക് വ്യക്തമായി അറിയാം. നിങ്ങൾക്ക് മനസ്സാക്ഷി ഇല്ല എന്നറിയാം എങ്കിലും പറയുകയാണ് സാമൂഹ്യ സുരക്ഷയെ കാറ്റിൽപറത്തി ഇത്തരത്തിലുള്ള പേക്കൂത്തുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുൽസിത പ്രവർത്തികൾ ഒന്ന് പുനർവിചിന്തനം ചെയ്യുന്നത് നന്നായിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW