Random Post

എള്ളുംനിശാദി ലേപം

എള്ളുംനിശാദി ലേപം
(ചി മ)
എള്ള്, മഞ്ഞൾ, മലര്, കടുക്കത്തോട്, തുടിമ്പാളക്കിഴങ്ങു് (പന്ന)
നന്നാറി, പ്രസാരണി, ചിറ്റമൃത്, തെങ്ങിൻ പൂക്കുല orകവുങ്ങിൻ പൂക്കുല, ആവണക്കിൻ
കുരു, ചതകുപ്പ ഇവ സമം
എടുത്ത് പൊടിയാക്കി ആ പൊടി കേവലവാതത്തിൽ ഉണക്കലരിക്കാടിയിലും
വാതരക്തശോഫത്തിൽ പശുവിൻ പാലിലും അരച്ചു തിളപ്പിച്ചു കുഴമ്പുപാകത്തിലാക്കി നെയ്യും ചേർത്ത് യോജിപ്പിച്ച് പുരട്ടുക.
☆തുടിമ്പാളയ്ക്കു പകരം
ചിലർ കവുങ്ങിൻപാള സ്വീകരിക്കുന്നത് വൃദ്ധ വൈദ്യോപദേശപ്രകാരമാണത്രെ.

Post a Comment

0 Comments