പഥ്യാ പുനർനവാദി കഷായത്തിനു 2 പാഠഭേദങ്ങളുണ്ട്.


पथ्यापुनर्नवशिफाकणमूलवह्नि -
विश्वाब्दजीरकसुरद्रुममागधी नाम् ।
क्वाथं पिबेत्श्वयथुदण्डधरार्त्त जीवो -
प्युत्तिष्ठते शिवसमाश्रितबालतुल्य : 

 പഥ്യാപുനർനവശിഫാകണമൂലവഹ്നി-
വിശ്വാബ്ദജീരകസുരദ്ര്യമമാഗധീനാം .
ക്വാഥം പിബേത് ശ്വയഥുദണ്ഡധരാർത്തജീമോf-
പ്യുത്തിഷ്ഠതേ ശിവ സമാശ്രിതബാലതുല്യ: 
കടുക്കതൊണ്ട്
തഴുതാമവേര്
കാട്ടുതിപ്പലിവേര്
കൊടുവേലിക്കിഴങ്
ചുക്ക്
മുത്തങ്ങക്കിഴങ്ങ്
ജീരകം
ദേവതാരം
തിപ്പലി
ഇവകൊണ്ടുള്ള കഷായം സേവിച്ചാൽ ശോഫമാകുന്ന കാലനാൽ ഗൃഹീതനായവൻ ശിവനെ ആശ്രയിച്ച മാർക്കണ്ഡേയനെപ്പോലെ ബന്ധനം തീർന്നു എഴുന്നേല്ക്കും. (ശോഫരോഗത്തിൽ നിന്നും വിമുക്തനാകും)

ഈ പഥ്യാ പുനർനവാദി കഷായത്തിനു 2 പാഠഭേദങ്ങളുണ്ട്. ഒന്ന് ദശമൂലംകൂടെ ചേർന്ന യോഗം ഇത് ഗ്രന്ഥപാഠമാണ്. മറ്റൊന്ന് സഹസ്ര യോഗത്തിലെ പാഠവും
പഥ്യാപുനർനവക ണാദശമൂലവഹ്നി
ചിത്രാബ്ദജീരകസുരദ്രുമമാഗധീനാം -ഇത് ഗ്രന്ഥപാഠവും
പഥ്യാപുനർനവനിശാകണമൂലവഹ്നി
ചിത്രാബ്ദജീരക സുരദ്രുമമാഗധീനാം
ഇത് സഹസ്രയോഗ പാഠവുമാണ്
ഫലശ്രുതി മൂന്നിൻ്റെയും ഒരുപോലെതന്നെയാണ്.

Comments