വിഷൂചിക കഷായം

വിഷൂചിക കഷായം

വിലാജമോജഘനനാഗരധാന്യ കോഗ്രാ-
പൂതീകവാളകശടീദഹനൈ:ശൃതാംഭ: I
തൃട്ശൂലവാൻ പരിപിബേദഥവാ വിഷൂച്യാം
കൈഡര്യസിദ്ധസലിലം ശരപുംഖജം വാ II

കൂവളത്തിൻവേര്, അയമോദകം, മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, കൊത്തമ്പാലരി, വയമ്പ് ,ആ വിൽതൊലി, ഇരുവേലി, കച്ചോലം, കൊടുവേലിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായമോ,
                    കറിവേപ്പിൻഞെട്ടി കൊണ്ടൊ, കൊഴിഞ്ഞിലിൻ വേരു കൊണ്ടൊ ഉണ്ടാക്കിയ കഷായമോ സേവിച്ചാൽ തണ്ണീർ ദാഹത്തോടുകൂടിയ വിഷൂചിക ശമിക്കും.
(വൈദ്യമനോരമ)

Comments