मांससर्पिः -മാംസസർപ്പിസ്സ്

मांससर्पिः -മാംസസർപ്പിസ്സ്

"साधारणामिषतुलां तोयद्रोणद्वये पचेत् ॥ २५ तेनाष्टभागशेषेण जीवनीयैः पलोन्मितैः । 
साधयेत्सर्पिषः प्रस्थं वातपित्तामयापहम् ॥ २६ 
मांससर्पिरिदं पीतं युक्तं मांसरसेन वा । कासश्वासस्वरभ्रंशशोषहृत्पावशूलजित् ॥*२७



"സാധാരണാമിഷതുലാം
തോയദ്രോണദ്വയേ പചേത് 
തേനാഷ്ടഭാഗശേഷേണ 
ജീവനീയഃ പലോന്മിതൈഃ 
സാധയേത്സർപ്പിഷഃ പ്രസ്ഥം വാതപിത്താമയാപഹം 
മാംസസർപ്പിരിദം പീതം 
യുക്തം മാംസരസേന വാ കാസശ്വാസസ്വരഭ്രംശശോഷ
ഹൃത്പാർശ്വശൂലജിത് ."

സാധാരണജീവികളുടെ മാംസം
ഒരു തുലാം നുറുക്കി 32 ഇടങ്ങഴി
വെള്ളത്തിൽ കഷായം വെച്ച് 
കുറുക്കി നാലിടങ്ങഴിയാക്കി പിഴി
ഞ്ഞരിച്ച് അതിൽ ഒരിടങ്ങഴി നെയ്യും
കൂട്ടി കൽക്കത്തിന് ജീവനീയഗണ
ത്തിലെ മരുന്നുകൾ ഓരോ പലം
അരച്ചുകലക്കി കാച്ചുക. ഇതിന്
മാംസസർപ്പിസ്സ് എന്ന് പേരാകുന്നു.
ഇത് സേവിക്കുകയും മാംസരസത്തി
ൽ ചേർത്ത് കഴിക്കുകയും ചെയ്യാം.
കാസശ്വാസസ്വരഭ്രംശശോഷഹൃത്
പാർശ്വശൂല ഇവ ശമിക്കും.

Comments