दुस्पर्शकादि कषायम् - ദുസ്പർശകാദി കഷായം

दुस्पर्शकादि कषायम्  - ദുസ്പർശകാദി കഷായം
( अ हृ अर्श चि )

दुस्पर्शकेन विल्वेन
यवान्या नागरेण वा ।
एकैकेनापि संयुक्ता
पाठा हन्त्यर्शसां रुजम् ॥
കൊടിത്തൂവവേര്, കൂവളവേര്, ജീരകം, ചുക്ക് - ഇവയിലേതെങ്കിലും ഒന്നിനോട് പാടക്കിഴങ്ങുചേർത്ത് വെയ്ക്കുന്ന കഷായം അർശസ്സിന്റെ വേദനയെ ശമിപ്പിക്കും.
കൊടിത്തൂവവേര്, കൂവളവേര്, ജീരകം, ചുക്ക് ഇവ ഒന്നരക്കഴഞ്ചുവീതവും പാടക്കിഴങ്ങ് ആറു കഴഞ്ചും എടുത്ത് കഷായം വെച്ച് കൊടുക്കുകയാണ് സാധാരണ പതിവ്. ഇതിന്നു ഉപോൽബലകമായി വൈദ്യമാലിക അർശോരോഗ ചികിത്സയിലെ യോഗം നോക്കുക.

"യവാഷം ജീരകം ചുക്കും
വില്വമെന്നിവ നാലുമായ്
കഴഞ്ചാറതു കൊണ്ടീടു
പാടമൂലമതാറുമായ്
കഷായം വെച്ചു സേവിച്ചാൽ
മൂലരോഗം ശമിച്ചുപോം "
ബാലചികിത്സയിൽ :-
കൊടിത്തൂവ വില്വൌഷധാജാജികൈ ; സ്ത-
ത്സമം പാഠചേർത്തുള്ള പാക്യഞ്ചനന്നു .

Comments